കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് ചുമതല ശിവകുമാറിന് നല്‍കണം, ഒപ്പം ആ നേതാവും, കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ അത് ധാരാളം!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിലെ നേതൃത്വ പ്രതിസന്ധിയില്‍ വലിയ നിര്‍ദേശങ്ങളുമായി കാര്‍ത്തി ചിദംബരം. കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് ചുമതല പൂര്‍ണമായും രണ്ട് പേരെ ഏല്‍പ്പിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അതേസമയം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അധ്യക്ഷ സ്ഥാനത്തേക്ക് ആരാണ് വരാന്‍ പോകുന്നതെന്നും കാര്‍ത്തി പറഞ്ഞു. കര്‍ണാടകത്തിലും മധ്യപ്രദേശിലുമുള്ള ഓരോ നേതാക്കളെയാണ് തിരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിച്ചാല്‍ കോണ്‍ഗ്രസ് വൈകാതെ തന്നെ തിരിച്ചുവരുമെന്നും കാര്‍ത്തി പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫുള്‍ ടൈം ജോബ്

തിരഞ്ഞെടുപ്പ് ഫുള്‍ ടൈം ജോബ്

തിരഞ്ഞെടുപ്പ് എന്നത് മുഴുവന്‍ സമയ ജോലിയായി കാണാന്‍ കോണ്‍ഗ്രസിലുള്ളവര്‍ക്ക് സാധിക്കണം. ആറ് മാസം മുമ്പേ ഒരുങ്ങേണ്ട കാര്യമാണത്. തിരഞ്ഞെടുപ്പ് ചുമതലയ്ക്കായി ജനറല്‍ സെക്രട്ടറിമാരെ നിയമിക്കണം. കമല്‍നാഥും ഡികെ ശിവകുമാറുമാണ് അതില്‍ ബെസ്റ്റ്. കോണ്‍ഗ്രസില്‍ ഏറ്റവുമധികം വിജയിച്ച എംപിയാണ് കമല്‍നാഥ്. അദ്ദേഹത്തിന് വിജയ ഫോര്‍മുല നന്നായി അറിയാം. ഡികെ ശിവകുമാര്‍ മികച്ച ക്രൈസിസ് മാനേജറാണ്. വളരെ ചെറുപ്പവുമാണ്. ഈ രണ്ട് പേരെയും കൊണ്ടുവന്നാല്‍ കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കാമെന്ന് കാര്‍ത്തി പറഞ്ഞു.

ന്യായ് പദ്ധതിക്ക് പറ്റിയത്

ന്യായ് പദ്ധതിക്ക് പറ്റിയത്

ന്യായ് പദ്ധതി വളരെ വൈകിയാണ് കോണ്‍ഗ്രസ് അവതരിപ്പിച്ചത്. അത് ആറ് മാസം മുമ്പ് അവതരിപ്പിച്ചിരുന്നെങ്കില്‍, ജനങ്ങളില്‍ അത് പതിഞ്ഞ് കിടക്കുമായിരുന്നു. ഏത് പ്രചാരണവും വിജയിച്ച് വരാന്‍ സമയമെടുക്കും. തിരഞ്ഞെടുപ്പ് എന്നത് മൂന്ന് ആഴ്ച്ചയ്ക്കുള്ളില്‍ നടത്തേണ്ട കാര്യമല്ല. അത് പാര്‍ട്ടിക്കുള്ളില്‍ എപ്പോഴും നടത്തേണ്ട കാര്യമാണ്. കോണ്‍ഗ്രസ് എപ്പോഴും തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങിയിരിക്കണം. എന്നാല്‍ മാത്രമേ തിരിച്ചുവരവ് സാധ്യമാകൂ. രണ്ടാഴ്ച്ച മുമ്പ് പ്രചാരണം തുടങ്ങിയാല്‍ ആരും കോണ്‍ഗ്രസിനെ ഗൗരവത്തോടെ കാണില്ല.

ഒന്നും ശരിയല്ല

ഒന്നും ശരിയല്ല

രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലായി വെറും നൂറ് സീറ്റില്‍ താഴെയാണ് കോണ്‍ഗ്രസ് നേടിയത്. അപ്പോള്‍ പാര്‍ട്ടിക്ക് എന്തോ കുഴപ്പമുണ്ടെന്നാണ് അര്‍ത്ഥം. അതേസമയം പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ പറയാന്‍ ഒരു സമിതിയില്ല. അതുകൊണ്ടാണ് ഇത് പരസ്യമായി പറയേണ്ടി വരുന്നത്. പൊതു മധ്യത്തില്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നത് കൊണ്ട് ഒരു പ്രശ്‌നവുമില്ല. കോണ്‍ഗ്രസ് ഒരു വലിയ പാര്‍ട്ടിയാണ്. ചര്‍ച്ചകള്‍ പൊതുമധ്യത്തിലാവണം. സുതാര്യതയിലാണ് ഞാന്‍ വിശ്വസിക്കുന്നത്. പരസ്യമായി കാര്യങ്ങള്‍ പറയുന്നതില്‍ പ്രശ്‌നമില്ലെന്നും കാര്‍ത്തി പറഞ്ഞു.

പ്രിയങ്ക കന്യാകുമാരിയില്‍

പ്രിയങ്ക കന്യാകുമാരിയില്‍

പ്രിയങ്ക ഗാന്ധിയെ കന്യാകുമാരി ലോക്‌സഭാ സീറ്റില്‍ മത്സരിപ്പിക്കണം. അവിടെ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. തീര്‍ച്ചയായും കാര്യങ്ങള്‍ നമുക്ക് അനുകൂലമല്ലെങ്കില്‍ അങ്ങനെയാക്കി എടുക്കണം. വോട്ടര്‍മാരുടെ മനസ്സ് ഇളക്കുന്ന തീരുമാനങ്ങളുണ്ടാവണം. വ്യത്യസ്തമായിരിക്കണം കോണ്‍ഗ്രസിന്റെ തീരുമാനം. പ്രിയങ്ക കന്യാകുമാരിയില്‍ മത്സരിച്ചാല്‍ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മനോഭാവം തന്നെ മാറും. പാര്‍ട്ടി കൂടുതല്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കും. പ്രിയങ്ക പാര്‍ലമെന്റില്‍ എത്തിയാല്‍ അത് വലിയ ചര്‍ച്ചയാവും. പ്രിയങ്ക പാര്‍ലമെന്റില്‍ എത്തിയാല്‍ അത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും കാര്‍ത്തി ചിദംബരം വ്യക്തമാക്കി.

രാഹുല്‍ തന്നെ വരും

രാഹുല്‍ തന്നെ വരും

രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും. പക്ഷേ അദ്ദേഹത്തെ എതിര്‍ത്ത് ആരും മത്സരിക്കാന്‍ സാധ്യതയില്ല. പക്ഷേ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നാലും കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങള്‍ മാറില്ല. രാഹുല്‍ തന്നെ വരണമെന്നാണ് കോണ്‍ഗ്രസിലെ ഭൂരിപക്ഷ അഭിപ്രായം. പാര്‍ട്ടിയില്‍ ഏറ്റവും ജനപിന്തുണയുള്ള നേതാവാണ് രാഹുല്‍. മാധ്യമങ്ങള്‍ അധ്യക്ഷനെ മാറ്റിയാല്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. തീര്‍ച്ചയായും ഉണ്ടാവില്ല. അധ്യക്ഷനെ കൊണ്ടുവരുന്നതിനേക്കാള്‍ വലിയ കാര്യങ്ങള്‍ കോണ്‍ഗ്രസില്‍ ചെയ്യാനുണ്ടെന്നും കാര്‍ത്തി പറഞ്ഞു.

മാറാന്‍ എന്ത് ചെയ്യണം

മാറാന്‍ എന്ത് ചെയ്യണം

ബിജെപിക്ക് പ്രത്യയശാസ്ത്രപരമായ അടിത്തറയുണ്ട്. അതിനോട് എനിക്ക് യോജിപ്പില്ല. അവരുടെ ഇന്ത്യ എന്ന സങ്കല്‍പ്പത്തിനോട് യോജിപ്പില്ല. പക്ഷേ അവര്‍ പ്രത്യയശാസ്ത്രത്തെ പ്രചരിപ്പിക്കുന്നതില്‍ മുന്നിലാണ്. അത് നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കുന്നത്. കോണ്‍ഗ്രസ് ഇതേ പോലെ തങ്ങളുടെ പ്രത്യയശാസ്ത്രത്തെ എല്ലാവരിലും എത്തിക്കണം. കോണ്‍ഗ്രസ് രാജ്യത്തെ പ്രധാന പ്രതിപക്ഷമാണ്. പക്ഷേ ബിജെപിയെ അപേക്ഷിച്ച് സംഘടനാ ശേഷിയില്ല. രാഷ്ട്രീയ അടിത്തറയുമില്ല. ഇതെല്ലാമാണ് കോണ്‍ഗ്രസില്‍ മാറേണ്ടതെന്നും കാര്‍ത്തി പറഞ്ഞു.

ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്നില്ല

ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്നില്ല

ഹിന്ദുത്വ എന്നത് തന്ത്രമായിഞാന്‍ കാണുന്നില്ല. കോണ്‍ഗ്രസ് ഒരിക്കലും അതിലേക്ക് മാറരുത്. ഹിന്ദുത്വയെ കുറിച്ച് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം. ഞാന്‍ ക്ഷേത്രങ്ങളില്‍ പോകുന്നയാളാണ്. തീര്‍ച്ചയായും അന്ധവിശ്വാസിയാണ്. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നു. പൂജയില്‍ വിശ്വസിക്കുന്നു. എന്റെ വിശ്വാസത്തില്‍ ഒരിക്കലും രാഷ്ട്രീയം കളിക്കാന്‍ തയ്യാറല്ല. ഇന്ത്യയില്‍ പുതിയൊരു ആരാധനാ കേന്ദ്രം വേണമെന്ന് കരുതുന്നില്ല. ആവശ്യത്തിന് ക്ഷേത്രങ്ങളും ഗുരുദ്വാരകളും മുസ്ലീം പള്ളികളും ക്രിസ്ത്യന്‍ പള്ളികളും നമുക്കുണ്ടെന്നും കാര്‍ത്തി വ്യക്തമാക്കി.

Recommended Video

cmsvideo
ആപ്പ് നിരോധിച്ച് ചൈനയെ തോല്‍പ്പിക്കാമെന്ന് മോദി ഇനിയും കരുതുന്നുണ്ടോ?

English summary
dk shivakumar should be given election manager role in congress says karti chidambaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X