രാഹുല്‍ പറഞ്ഞതാണ് ശരി; ബിജെപിയുടേത് ശ്രദ്ധതിരിക്കാനുള്ള ശ്രമമെന്നും ഡികെ ശിവകുമാര്‍
ദില്ലി: രാഹുലിന്റെ റേപ്പ് കാപിറ്റല്‍ പരാമര്‍ശത്തിനെതിരെ പാര്‍ലമെന്റില്‍ വലിയ പ്രതിഷേധമാണ് ഇന്ന് ബിജെപി ഉയര്‍ത്തിയത്. പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പ് പറയണമെന്നും ഭരണപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നായിരുന്നു രാഹുല്‍ പ്രതികരിച്ചത്. ഇപ്പോഴിതാ രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം പൂര്‍ണമായും ശരിയാണെന്ന് ഡികെ ട്വീറ്റ് ചെയ്തു.

സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കാതെ പാര്‍ലമെന്റില്‍ നുണ പറയാനും ശ്രദ്ധ തിരിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നത് ഭയാനകമാണെന്ന് ഡികെ ശിവകുമാര്‍ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാവ് ശശി തരൂരും രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. രാഹുല്‍ മാപ്പ് പറയേണ്ട സാഹചര്യമില്ലെന്നും വളരെ സാധാരണമായ പ്രസ്താവന മാത്രമാണ് രാഹുല്‍ നടത്തിയതെന്നുമായിരുന്നു ശശി തരൂര്‍ പറഞ്ഞത്.
രാജ്യത്ത് പീഡന കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലായിരുന്നു മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയത്. വ്യാഴാഴ്ച ജാര്‍ഖണ്ഡില്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു സംഭവം. 'മേക്ക് ഇന്‍ ഇന്ത്യ എന്നാണ് മോദി പറയുന്നത്. എന്നാല്‍ എവിടെ നോക്കിയാലും റേപ്പ് ഇന്ത്യയാണ്' എന്നായിരുന്നു രാഹുല്‍ പറഞ്ഞത്. തുടര്‍ന്ന് രാഹുല്‍ മാപ്പ് പറയണമെന്ന് ഭരണപക്ഷം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ മാപ്പ് പറയുന്ന പ്രശ്നം തന്നെ ഉദിക്കുന്നില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications