കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെ കസ്റ്റഡയില്‍.. 'ക്രൈസിസ് മാനേജരെ' കുരുക്കി പോലീസ്.. സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് ബിജെപി

Google Oneindia Malayalam News

Recommended Video

cmsvideo
കര്‍ണാടകയിലെ ക്രൈസിസ് മാനേജരെ കുരുക്കി പൊലീസ് | Oneindia Malayalam

ബെംഗളൂരു: വിമത എംഎല്‍എമാര്‍ കഴിയുന്ന മുംബൈ റിനൈസന്‍സ് ഹോട്ടലിന് മുന്നില്‍ തുടര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാമാറിനെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്. എംഎല്‍എമാരെ കാണുന്നതിനും ചര്‍ച്ച നടത്തുന്നതിനും ഇന്ന് രാവിലെയോടെയാണ് ഡികെയും സംഘവും മുംബൈയില്‍ എത്തിയത്. എന്നാല്‍ ഡികെയെ പോലീസ് തടയുകയായിരുന്നു. എന്നാല്‍ എംഎല്‍എമാരെ കാണാതെ പിന്നോട്ടില്ലെന്ന് ഡികെ പോലീസിനെ അറിയിച്ചു.

<strong>കോണ്‍ഗ്രസ് നിലയില്ലാ കയത്തില്‍; ഗുജറാത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിലും 15 ല്‍ 11 ഉം ബിജെപിക്ക്</strong>കോണ്‍ഗ്രസ് നിലയില്ലാ കയത്തില്‍; ഗുജറാത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിലും 15 ല്‍ 11 ഉം ബിജെപിക്ക്

ഡികെ ഉള്‍പ്പെടെയുള്ള സംഘത്തിനെതിരെ രാജിവെച്ച എംഎല്‍എമാരുടെ അനുയായികള്‍ ഗോ ബാക്ക് വിളിച്ചതോടെ പ്രദേശത്ത് സംഘര്‍ഷഭരിതയമായിരുന്നു കാര്യങ്ങള്‍. ഇതോടെ ഹോട്ടല്‍ പരിധിയില്‍ പോലീസ് നിരോധനാഞ്ജ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ എതിര്‍പ്പുകള്‍ എല്ലാം അവഗണിച്ച് ഡികെ ഹോട്ടിലിന് മുന്നില്‍ തുടര്‍ന്നതോടെയാണ് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്.

പ്രതിഷേധം പിന്നാലെ അറസ്റ്റ്

പ്രതിഷേധം പിന്നാലെ അറസ്റ്റ്

ഇന്ന് രാവിലെയോടെയാണ് ശിവകുമാര്‍ ജെഡിഎസ് നേതാവ് ശിവലിംഗ ഗൗഡയ്ക്കൊപ്പം മുംബൈയില്‍ എത്തിയത്. രാജിവെച്ച വിമത എംഎല്‍എമാരെ അനുനയിപ്പിച്ച് മടക്കി കൊണ്ടുവരികയായിരുന്നു ഡികെ പദ്ധതി. എന്നാല്‍ ഡികെയും സംഘവും ഹോട്ടല്‍ പരിസരത്ത് എത്തിയതോടെ ​ഹോട്ടലില്‍ തുടരുന്ന ജെഡിഎസ് എംഎല്‍എയുടെ അനുയായികള്‍ ഡികെയ്ക്കെതിരെ ഗോ ബാക്ക് വിളികളുമായി പ്രതിഷേധിച്ചു. ഇതിനിടെ കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ എന്നിവര്‍ തങ്ങളെ അപായപ്പെടുത്തുമെന്നും സംരക്ഷണം വേണമെന്നും കാണിച്ച് എംഎല്‍എമാര്‍ പോലീസിനെ സമീപിച്ചു. ഇതോടെ ഡികെയും സംഘത്തേയും പോലീസ് ഹോട്ടലിന് മുന്നില്‍ തടയുകയായിരുന്നു.

കര്‍ണാടകത്തിലും പ്രതിഷേധം

കര്‍ണാടകത്തിലും പ്രതിഷേധം

എന്നാല്‍ എംഎല്‍എമാരെ കാണാതെ താന്‍ മടങ്ങില്ലെന്ന് ഡികെ ആവര്‍ത്തിച്ചു. താന്‍ ഹോട്ടലില്‍ മുറി എടുത്തിട്ടുണ്ടെന്നും ബിജെപി നേതാക്കള്‍ക്ക് പ്രവേശനമുള്ള ഹോട്ടലില്‍ തന്നെ തടയുന്നത് നിയമവിരുദ്ധമാണെന്നും ഡികെ പറഞ്ഞു. എന്നാല്‍ ഡികെ പിന്തിരിയാഞ്ഞതോടെ പോലീസ് പ്രതിസന്ധിയിലായി. ഇതോടെ ഡികെ ബുക്ക് ചെയ്തിരുന്ന മുറി ഹോട്ടല്‍ അധികൃതര്‍ കാന്‍സല്‍ ചെയ്തു. പോലീസ് ഹോട്ടല്‍ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ മഴ പോലും വകവെയ്ക്കാതെ ആറു മണിക്കൂറോളമായി ഡികെ ഇവിടെ തുടരുകയായിരുന്നു. ഇതോടെയാണ് ഡികെയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കോണ്‍ഗ്രസ് നേതാവ് മിലിന്ത് ഡിയോറയേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് വിവപം.

സര്‍ക്കാര്‍ പിരിച്ചുവിടണം

സര്‍ക്കാര്‍ പിരിച്ചുവിടണം

അതേസമയം ബിജെപിക്കെതിരെ ബെംഗളുരു രാജ്ഭവന് പുറത്ത് പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അഭിഷേക് സിംഗ്വി എന്നിവരും പങ്കെടുത്തിരുന്നു. അതേസമയം സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യവുമായി ബിഎസ് യെദ്യൂരപ്പയും സംഘവും ഗവര്‍ണര്‍ വാജുഭായ് വാലയുമായി കൂടിക്കാഴ്ച നടത്തി. നാല് പേജുള്ള നിവേദനമാണ് ഇവര്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്. സര്‍ക്കാരിന് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് ബിജെപി നേതാക്കള്‍ ഗവര്‍ണറെ അറിയിച്ചു.

നിയമ പോരാട്ടത്തിലേക്ക്

അതേസമയം ബിജെപിക്കെതിരെ ബെംഗളുരു രാജ്ഭവന് പുറത്ത് പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അഭിഷേക് സിംഗ്വി എന്നിവരും പങ്കെടുത്തിരുന്നു. അതേസമയം സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യവുമായി ബിഎസ് യെദ്യൂരപ്പയും സംഘവും ഗവര്‍ണര്‍ വാജുഭായ് വാലയുമായി കൂടിക്കാഴ്ച നടത്തി. നാല് പേജുള്ള നിവേദനമാണ് ഇവര്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്. സര്‍ക്കാരിന് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് ബിജെപി നേതാക്കള്‍ ഗവര്‍ണറെ അറിയിച്ചു.

<strong>അമേഠിയില്‍ 'ഉയര്‍ത്തെഴുന്നേല്‍ക്കാന്‍' രാഹുല്‍ ഗാന്ധി.. സ്മൃതി ദീദി' യെ തുരത്തും</strong>അമേഠിയില്‍ 'ഉയര്‍ത്തെഴുന്നേല്‍ക്കാന്‍' രാഹുല്‍ ഗാന്ധി.. സ്മൃതി ദീദി' യെ തുരത്തും

<strong>ബിജെപി-ശിവസേന സഖ്യത്തിന് തിരിച്ചടി! കോണ്‍ഗ്രസിനൊപ്പം കൈകോര്‍ക്കാന്‍ ഒരുങ്ങി രാജ് താക്കറെ</strong>ബിജെപി-ശിവസേന സഖ്യത്തിന് തിരിച്ചടി! കോണ്‍ഗ്രസിനൊപ്പം കൈകോര്‍ക്കാന്‍ ഒരുങ്ങി രാജ് താക്കറെ

English summary
DK Shivakumar taken to custody in mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X