• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കര്‍ണാടകത്തില്‍ പുതു തന്ത്രം... ഡികെ ശിവകുമാറിനെ അധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസ്, രാഹുലിന് താല്‍പര്യം

ബെംഗളൂരു: കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതിരോധത്തിലായ കോണ്‍ഗ്രസ് തിരിച്ചുവരവിനൊരുങ്ങുന്നു. ഉപതിരഞ്ഞെടുപ്പിന് മുമ്പേ പല നിര്‍ദേശങ്ങള്‍ നല്‍കിയ ഡികെ ശിവകുമാറിനെ സംസ്ഥാന അധ്യക്ഷനാക്കാനാണ് തീരുമാനം. ദിനേഷ് ഗുണ്ടുറാവു കളമൊഴിഞ്ഞ സാഹചര്യത്തിലാണ് ഈ നീക്കം. ഉപതിരഞ്ഞെടുപ്പില്‍ ശിവകുമാര്‍ നല്‍കിയ പല നിര്‍ദേശങ്ങളും സിദ്ധരാമയ്യ തള്ളിയിരുന്നു.

ബിജെപി വിമതരെ ചിലയിടങ്ങളില്‍ പിന്തുണയ്ക്കാന്‍ ശിവകുമാര്‍ നല്‍കിയ നിര്‍ദേശങ്ങളാണ് സിദ്ധരാമയ്യ തള്ളിയത്. ആദ്യ ഘട്ടത്തില്‍ ഡികെ ശിവകുമാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാന്‍ പോലും തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നീട് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയായിരുന്നു. എന്നാല്‍ ഡികെയെ നേതൃനിരയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഹൈക്കമാന്‍ഡിന് വലിയ താല്‍പര്യമുണ്ട്. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

കര്‍ണാടകത്തെ നയിക്കണം

കര്‍ണാടകത്തെ നയിക്കണം

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പൂര്‍ണ ചുമതല ഡികെയ്ക്ക് നല്‍കുന്നത് അടക്കമുള്ള കാര്യങ്ങളാണ് കോണ്‍ഗ്രസിന്റെ പരിഗണനയിലുള്ളത്. മുമ്പ് ഉപതിരഞ്ഞെടുപ്പുകളില്‍ ഡികെ മുന്നില്‍ നിന്ന് നയിച്ചപ്പോഴൊന്നും കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നില്ല എന്ന നേട്ടവും അദ്ദേഹത്തിനുണ്ട്. അതേസമയം സിദ്ധരാമയ്യക്ക് ആ ട്രാക്ക് റെക്കോര്‍ഡ് നിലനിര്‍ത്താന്‍ സാധിച്ചില്ല. കര്‍ണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഉപതിരഞ്ഞെടുപ്പിലെ തോല്‍വി കൂടിയായപ്പോള്‍ സിദ്ധരാമയ്യ ശരിക്കും പ്രതിരോധത്തിലായിരിക്കുകയാണ്.

വൊക്കലിഗ വോട്ട് ചോരുന്നു

വൊക്കലിഗ വോട്ട് ചോരുന്നു

ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിശ്വസ്തരായ വൊക്കലിഗ വോട്ടും വലിയ തോതില്‍ പാര്‍ട്ടിക്ക് നഷ്ടമായി. വൊക്കലിഗ വിഭാഗത്തില്‍ നിന്നുള്ള നേതാക്കളെ ഇത്തവണ കോണ്‍ഗ്രസ് കൂടുതലായി ഉള്‍പ്പെടുത്താതിരുന്നതും ബിജെപി ഗുണകരമായി മാറിയിരിക്കുകയാണ്. ഇതിനെ മറികടക്കാന്‍ ഡികെയെ സംസ്ഥാന അധ്യക്ഷനാക്കുക എന്ന തന്ത്രമാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്. അതിലൂടെ വൊക്കലിഗ വിഭാഗത്തെ തിരിച്ചുപിടിക്കാനും കോണ്‍ഗ്രസിന് സാധിക്കും.

രാഹുലിന്റെ താല്‍പര്യം

രാഹുലിന്റെ താല്‍പര്യം

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിലെങ്കിലും നിയമനങ്ങളില്‍ രാഹുല്‍ ഗാന്ധിയാണ് തീരുമാനമെടുക്കുന്നത്. രാഹുലിന് ഡികെ ശിവകുമാറിനെ അധ്യക്ഷ സ്ഥാനത്തെത്തിക്കാനാണ് താല്‍പര്യം. അദ്ദേഹം കേസില്‍ കുടുങ്ങിയത് പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണെന്നും, ഇപ്പോഴാണ് അദ്ദേഹത്തെ പാര്‍ട്ടി സംരക്ഷിച്ച് ഒപ്പം നിര്‍ത്തേണ്ടതെന്ന നിലപാടിലാണ് രാഹുല്‍. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ അധ്യക്ഷ സ്ഥാനം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പറയുന്നു. അങ്ങനെയെങ്കില്‍ ശിവകുമാറിന്റെ വലിയ തിരിച്ചുവരവായിരിക്കും ഇത്.

സഖ്യ രാഷ്ട്രീയം

സഖ്യ രാഷ്ട്രീയം

ശിവകുമാര്‍ അധ്യക്ഷനായാല്‍ പാര്‍ട്ടിയിലെ വിഭാഗീയത അവസാനിക്കുമെന്നാണ് കര്‍ണാടക നേതാക്കള്‍ പറയുന്നത്. നിലവില്‍ ദിനേഷ് ഗുണ്ടുറാവുവും സിദ്ധരാമയ്യയും പാര്‍ട്ടി നയിച്ചിരുന്ന രീതിയോട് ഭൂരിഭാഗം നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്. ലിംഗായത്തുകളെ തീര്‍ത്തും കോണ്‍ഗ്രസില്‍ നിന്ന് അകറ്റിയത് സിദ്ധരാമയ്യ ആണെന്നാണ് ശിവകുമാര്‍ പക്ഷത്തിന്റെ വാദം. അതേസമയം ശിവകുമാര്‍ വരുന്നതോടെ ജെഡിഎസ്സുമായി കോണ്‍ഗ്രസ് സഖ്യം വീണ്ടുമുണ്ടാവാനുള്ള സാധ്യതയാണ് വരുന്നത്. ഗൗഡ കുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ട് ശിവകുമാറിന്.

അവസാന നിമിഷം വിവാദം

അവസാന നിമിഷം വിവാദം

പ്രഖ്യാപനം വരാനിരിക്കെ ശിവകുമാറിനെ തേടി വിവാദവും എത്തിയിട്ടുണ്ട്. ക്രിസ്തുവിന്റെ പ്രതിമ സ്വന്തം മണ്ഡലമായ കനകപുരയിലെ കബാലിബെട്ടയില്‍ സ്ഥാപിച്ച സംഭവമാണ് വിവാദമാിരിക്കുന്നത്. എല്ലാ മതങ്ങളെയും താന്‍ ബഹുമാനിക്കുന്നുവെന്ന് ശിവകുമാര്‍ പറഞ്ഞു. ഞാന്‍ പണം കൊടുത്ത് വാങ്ങിയ സ്ഥലത്തലാണ് പ്രതിമ സ്ഥാപിക്കുന്നത്. നിരവധി ക്ഷേത്രങ്ങള്‍ ഞാന്‍ പണിതിട്ടുണ്ട്. ഇതൊന്നും പബ്ലിസിറ്റിക്കല്ല. ഭരണഘടന തകര്‍ക്കുന്നവരില്‍ നിന്ന് തനിക്ക് ഒന്നും പഠിക്കാനില്ലെന്നും ശിവകുമാര്‍ തുറന്നടിച്ചു.

ആരാണ് പ്രശാന്ത് കിഷോര്‍? എനിക്ക് അദ്ദേഹത്തെ അറിയില്ലെന്ന് കേന്ദ്ര മന്ത്രി, കിഷോറിന്റെ മറുപടി ഇങ്ങനെ

English summary
dk shivakumar tipped to be next state congress chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X