കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിഎസ് കൊടി പിടിച്ച് ഡികെ ശിവകുമാര്‍; കണ്ണുരുട്ടി സിദ്ധരാമയ്യ 'വീഡിയോ'; വിവാദം

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ ജെഡിഎസ് കൊടിപിടിച്ച കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ വിവാദത്തില്‍. ഹവാല പണമിടപാട് കേസില്‍ ജാമ്യത്തിലിറങ്ങിയ പിന്നാലെ പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണ പരിപാടിക്കിടെയായിരുന്നു സംഭവം. ജെഡിഎസ് പ്രവര്‍ത്തകന്‍ നല്‍കിയ കൊടി ഡികെ ശിവകുമാര്‍ വീശുകയായിരുന്നു. ഇതിന്‍റെ വീഡിയോ വൈറലായതോടെ ഡികെയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ രംഗത്തെത്തി. ഡികെയെ വിമര്‍ശിക്കുന്ന സിദ്ധരാമയ്യയുടെ മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

 dkkumar

ശനിയാഴ്ചയാണ് ഹവാല കേസില്‍ ജാമ്യം ലഭിച്ച ശിവകുമാര്‍ കര്‍ണാടകത്തില്‍ എത്തിയത്. കോണ്‍ഗ്രസ്, ജെഡിഎസ് പ്രവര്‍ത്തകര്‍ വലിയ സ്വീകരണമാണ് ഡികെയ്ക്ക് നല്‍കിയത്. ഇതിനിടെയാണ് ഒരു ജെഡിഎസ് പ്രവര്‍ത്തകന്‍ ശിവകുമാറിന് കൊടി വെച്ച് നീട്ടിയത്. ഇത് സ്വീകരിച്ച ശിവകുമാര്‍ അല്‍പസമയം കൊടി വീശി പ്രവര്‍ത്തകന് തന്നെ തിരിച്ച് നല്‍കുകയും ചെയ്തു. ഇതാണ് വിവാദത്തിന് വഴി വെച്ചത്.

ഡികെയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുന്ന സിദ്ധരാമയ്യയുടെ മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ജെഡിഎസ് കൊടി പിടിച്ച് എന്ത് സന്ദേശമാണ് ഡികെ ശിവകുമാര്‍ നല്‍കാന്‍ ശ്രമിക്കുന്നത്? ജെഡിഎസുമായി യാതൊരു ബന്ധവും തങ്ങള്‍ക്ക് ഇല്ലെന്ന് ജനങ്ങളെ ബോധിപ്പിക്കാന്‍ താന്‍ തീവ്രമായി ശ്രമിക്കുന്നതിനിടെ എങ്ങനെയാണ് ശിവകുമാറിന് ഇത്തരമൊരു പ്രവൃത്തി ചെയ്യാന്‍ കഴിയുക? വീഡിയോയില്‍ സിദ്ധരമായ്യ ചോദിക്കുന്നു.

പ്രബല സമുദായമായ ലിംഗായത്ത് വിഭാഗം ബിജെപിയില്‍ നിന്നും യെഡിയൂരപ്പയില്‍ നിന്നും അകലുകയാണ്. വൊക്കാലിംഗ സമുദായത്തിന്‍റെ പിന്തുണ ജെഡിഎസിന് നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും വീഡിയോയില്‍ സിദ്ധരാമയ്യ പറയുന്നുണ്ട്. അതേസമയം വിവാദങ്ങളെ തള്ളി ഡികെ ശിവകുമാര്‍ രംഗത്തെത്തി. സിദ്ധരാമയ്യയ്ക്ക് തന്നെ ഏറെ സ്നേഹമാണെന്ന് ഡികെ പ്രതികരിച്ചു.

ജെഡിഎസ് കൊടി പിടിച്ച നടപടിയേയും ഡികെ ന്യായീകരിച്ചു. നിരവധി പേരാണ് തന്നെ പിന്തുണച്ച് രംഗത്തെത്തിയത്. എന്തിന് മൂന്ന് ജെഡിഎസ് എംഎല്‍എമാര്‍ തന്നെ കാണാന്‍ കാത്ത് നില്‍ക്കുകയാണ്. കാണാനാവില്ലെന്ന് തനിക്ക് പറയാന്‍ സാധിക്കുമോ? താന്‍ ഒരു കോണ്‍ഗ്രസ് നേതാവാണ്, ഞാന്‍ നേരെ പോയത് കോണ്‍ഗ്രസ് ഓഫീസിലേക്കാണ്, ഡികെ പറഞ്ഞു.

ബാഗ്ദാദിയുടെ അടിവസ്ത്രം കൈക്കലാക്കി ഡിഎന്‍എ പരിശോധന; ട്രംപിനെ തള്ളി കുര്‍ദുകള്‍!!ബാഗ്ദാദിയുടെ അടിവസ്ത്രം കൈക്കലാക്കി ഡിഎന്‍എ പരിശോധന; ട്രംപിനെ തള്ളി കുര്‍ദുകള്‍!!

'ഇനിയും പുറത്തു വരാനുള്ള സത്യങ്ങൾ പുറത്തുവരിക തന്നെ ചെയ്യും'; എംബി രാജേഷ്

English summary
DK Shivakumar waves JDS flag wades into controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X