കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെ ശിവകുമാറിന്റെ തയ്യാറെടുപ്പുകള്‍ ഇങ്ങനെ; നാളെ അധ്യക്ഷ സ്ഥാനത്തേക്ക്; കോണ്‍ഗ്രസിന് പുതിയ മുഖം

Google Oneindia Malayalam News

ബെംഗ്‌ളൂരു: ഡികെ ശിവകുമാര്‍ നാളെ കര്‍ണ്ണാടക കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഔദ്യോഗികമായി ചുമതലയേല്‍ക്കും. സ്ഥാനാരോഹണം കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലായതിനാല്‍ തന്നെ ആഘോഷങ്ങളെല്ലാം ഒഴിവാക്കും. അല്ലാത്തപക്ഷം ഒരു വലിയ ജനാവലിയെ സാക്ഷ്യം വഹിച്ചായിരുന്നു ഡികെ ശിവകുമാര്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കേണ്ടിയിരുന്നത്.

ഞെട്ടിക്കുന്ന റിപോര്‍ട്ട്; ഇന്ത്യയെ നോട്ടമിട്ട് പാകിസ്താന്‍, 20000 സൈനികരെ അതിര്‍ത്തിയില്‍ ഇറക്കിഞെട്ടിക്കുന്ന റിപോര്‍ട്ട്; ഇന്ത്യയെ നോട്ടമിട്ട് പാകിസ്താന്‍, 20000 സൈനികരെ അതിര്‍ത്തിയില്‍ ഇറക്കി

'രണ്ട് ഉപമുഖ്യമന്ത്രിമാർ'; മധ്യപ്രദേശിൽ ട്വിസ്റ്റ്, ചൗഹാന് കടുംവെട്ടുമായി ബിജെപി കേന്ദ്ര നേതൃത്വം!! 'രണ്ട് ഉപമുഖ്യമന്ത്രിമാർ'; മധ്യപ്രദേശിൽ ട്വിസ്റ്റ്, ചൗഹാന് കടുംവെട്ടുമായി ബിജെപി കേന്ദ്ര നേതൃത്വം!!

അധ്യക്ഷസ്ഥാനത്തേക്ക്

അധ്യക്ഷസ്ഥാനത്തേക്ക്

'ഞാന്‍ എല്ലാവരോടും വിശദമാക്കിയതാണ്. നമ്മള്‍ ചുരുക്കം ചിലരെ മാത്രമെ ക്ഷണിച്ചിട്ടുള്ളു. ക്ഷണം ലഭിച്ചവര്‍ക്ക് മാത്രമെ അകത്തേക്ക് പ്രവേശനം ലഭിക്കുകയുള്ളു. ആരേയും അകത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് ഞാന്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സോമൂഹിക അകം നിര്‍ബന്ധമാക്കും പാലിക്കണം.' സ്ഥാനാരോഹണ ചടങ്ങിന് മുന്നോടിയായി ഡികെ ജനങ്ങള്‍ക്ക് നല്‍കുന്ന നിര്‍ദേശമാണിത്.

 കോണ്‍ഫറന്‍സ് ഹാളില്‍

കോണ്‍ഫറന്‍സ് ഹാളില്‍

ബെംഗ്ലരുവിലെ കോണ്‍ഗ്രസ് ഓഫീസിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചാണ് ഡികെയുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്. മറ്റ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കന്നട വാര്‍ത്ത ചാനലുകള്‍ വഴിയും സാമൂഹിക മാധ്യമങ്ങളിലൂടെയും പരിപാടി കാണാന്‍ കഴിയും. അതിനുള്ള സംവിധാനം പാര്‍ട്ടി ഒരുക്കിയിട്ടുണ്ട്.

ദിനേശ് ഗുണ്ടുറാവു

ദിനേശ് ഗുണ്ടുറാവു

നേരത്തെ ദിനേശ് ഗുണ്ടുറാവു വഹിച്ച സ്ഥാനത്തേക്ക് നാളെ ഡികെ ശിവകുമാര്‍ അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. നേരത്തെ പല തവണ ചടങ്ങ് പ്രഖ്യാപിച്ചിരുന്നെങ്കിലും സംസ്ഥാനത്തെ യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ജൂണ്‍ 14 നും, 7 നും മെയ് 31 നും ഡി കെ ശിവകുമാറിന്റെ സ്ഥാനാരോഹണ ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരുന്നു.

കൊവിഡ് നിയന്ത്രണങ്ങള്‍

കൊവിഡ് നിയന്ത്രണങ്ങള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അത് ലംഘിച്ചുകൊണ്ട് പരിപാടി നടത്താന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന പരിപടിയില്‍ ബിജെപി നേതാക്കള്‍ക്ക് പങ്കെടുക്കാം. അതേസമയം പ്രതിപക്ഷത്തെ വിലക്കുന്നത് ഇരട്ടത്താപ്പാണെന്നായിരുന്ന ഡികെ നേരത്തെ പ്രതികരിച്ചത്.

Recommended Video

cmsvideo
TikTok Issues First Response After Being Banned By Modi Govt | Oneindia Malayalam
 പത്ത് കോടി ചെലവില്‍

പത്ത് കോടി ചെലവില്‍

പത്ത് കോടി രൂപ ചെലവില്‍ വാഡ് തലത്തിലും പഞ്ചായത്ത് തലത്തിലും എത്താവുന്ന തരത്തില്‍ പരിപാടി സംഘടിപ്പിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം. എന്നാല്‍ കൊറോണ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അത് ഉപേക്ഷിക്കുകയായിരുന്നു. സംസ്ഥാനത്തെ 37 ജില്ലാ ഡിവിഷനുകള്‍, 6021 ഗ്രാമ പഞ്ചായത്തുകള്‍, 462 ബ്ലോക്ക്, 281 മുനിസിപ്പാലിറ്റിഗകളിലെ 5007 വാര്‍ഡുകളിലും ചടങ്ങ് കാണാനുള്ള സൗകര്യം ഒരുക്കാനായിരുന്നു ശ്രമം.

സംഘടനാ തലത്തില്‍

സംഘടനാ തലത്തില്‍

അധ്യക്ഷ സ്ഥാനം ഏറ്റെടുത്താന്‍ കോണ്‍ഗ്രസിനെ ആദ്യം സംഘടനാ തലത്തില്‍ ശക്തിപ്പെടുത്തുക എന്ന ദൗത്യമാണ് ഡികെ ശിവകുമാറിന്റെ മുന്നിലുളളത്. അതിനുളള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ ഏറ്റവും അടിത്തട്ടില്‍ നിന്നും തുടങ്ങാനാണ് പദ്ധതി. ബിജെപി ചെയ്യുന്നത് പോലെ ബൂത്ത് ലെവല്‍ കമ്മിറ്റികളെ ശക്തിപ്പെടുത്താനുള്ള ശ്രമം നടത്തും.

 ബൂത്ത് തല കമ്മിറ്റികള്‍

ബൂത്ത് തല കമ്മിറ്റികള്‍

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് തന്നെ ബൂത്ത് തല കമ്മിറ്റികള്‍ ശക്തിപ്പെടുത്താനുളള ചുമതല നല്‍കാനാണ് ശ്രമം. കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സിദ്ധരാമയ്യ, കെഎച്ച് മുനിയപ്പ, ദിനേഷ് ഗുണ്ടുറാവു, ബികെ ഹരിപ്രസാദ് അടക്കമുളള നേതാക്കളെ അവരവര്‍ക്ക് വോട്ടുളള ഇടങ്ങളില്‍ ബൂത്ത് കമ്മിറ്റികള്‍ രൂപീകരിക്കാനുളള ചുമതല ഏല്‍പ്പിക്കാനാണ് നീക്കം.

English summary
DK Shivakumar Will Takeover As Congress President Tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X