Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡികെ ശിവകുമാർ അടുത്ത തിരഞ്ഞെടുപ്പിലും വിജയിച്ച് മുഖ്യമന്ത്രിയാകും, പക്ഷേ... പ്രവചനവുമായി ജ്യോതിഷി

ബെംഗളൂരു: കർണാടക കോൺഗ്രസിലെ ദീർഘനാളത്തെ അധികാര തർക്കങ്ങൾക്കൊടുവിൽ ഡികെ ശിവകുമാർ ജൂൺ 3ന് പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റേക്കുമെന്നാണ് റിപ്പോർട്ടുകൾ. ശിവകുമാറിനൊപ്പം എട്ട് മുതൽ പത്ത് വരെ മന്ത്രിമാരും ആദ്യഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്തേക്കും. ബാക്കിയുള്ള മന്ത്രിമാരുടെ കാര്യത്തിൽ ജൂൺ 18-ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനമുണ്ടാകും.

അതിനിടെ ഡികെ ശിവകുമാറിനെ കുറിച്ച് ജ്യോതിഷിയായ ദ്വാരകാനാഥ് ഗുരുജി നടത്തിയ ചില പ്രവചനങ്ങൾ ചർച്ചയാവുകയാണ്. പിടിഐ വീഡിയോസിനോട് സംസാരിക്കവെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനായി മെയ് 31, ജൂൺ 5, ജൂൺ 6 എന്നീ മൂന്ന് തീയതികൾ താൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് ദ്വാരകാനാഥ് ഗുരുജി പറഞ്ഞു.

വീട്ടുപറമ്പിൽ രാജവെമ്പാലയോ? അത് തിരഞ്ഞുവരുന്നത് ഈ ഒരു കാര്യം മാത്രമാണ്!
വീട്ടുപറമ്പിൽ രാജവെമ്പാലയോ? അത് തിരഞ്ഞുവരുന്നത് ഈ ഒരു കാര്യം മാത്രമാണ്!

"ഞാൻ അദ്ദേഹത്തിന് മൂന്ന് തീയതികൾ നൽകിയിട്ടുണ്ട്. അതായത് വരാനിരിക്കുന്ന ഞായറാഴ്ച (മെയ് 31), ജൂൺ 5, ജൂൺ 6 എന്നിവയാണ് ആ തീയതികൾ," അദ്ദേഹം പറഞ്ഞു. ഈ തിയ്യതികളിൽ ഏതെങ്കിലുമൊരു ദിവസം സത്യപ്രതിജ്ഞ നടത്തിയാൽ കർണാടക രാഷ്ട്രീയത്തിൽ ശിവകുമാർ തുടർന്നും വളരെ ശക്തമായ ഒരു പങ്ക് വഹിക്കുമെന്നും, 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും അദ്ദേഹം വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്നും ജ്യോതിഷി പ്രവചിച്ചു.

DK Shivakumar

"അദ്ദേഹം ഒരു ദിവസത്തേക്കോ അല്ലെങ്കിൽ ഒരു തവണയോ മാത്രം മുഖ്യമന്ത്രിയാകേണ്ട ആളല്ല. അദ്ദേഹത്തിന് നീണ്ടൊരു രാഷ്ട്രീയ ജീവിതമുണ്ട്. അദ്ദേഹത്തിന്റെ ജാതകം വളരെ മികച്ചതാണ്. കർണാടകയ്ക്കായി ദീർഘകാലം അദ്ദേഹം അധികാരത്തിലുണ്ടാകും," കോൺഗ്രസ് ഹൈക്കമാൻഡിന്റെ പൂർണ്ണ പിന്തുണ ശിവകുമാറിന് ഉണ്ടായിരിക്കുമെന്നും കൂട്ടിച്ചേർത്തുകൊണ്ട് ഗുരുജി പറഞ്ഞു.

ചിലന്തിവലകൾ വീടിനകത്ത് ഒരു തലവേദനയാണോ? ചിലന്തികൾ വരാതിരിക്കാൻ 5 വഴികൾ ഇതാ
ചിലന്തിവലകൾ വീടിനകത്ത് ഒരു തലവേദനയാണോ? ചിലന്തികൾ വരാതിരിക്കാൻ 5 വഴികൾ ഇതാ

സംസ്ഥാനത്തെക്കുറിച്ചുള്ള ശിവകുമാറിന്റെ കൃത്യമായ കാഴ്ചപ്പാടുകൾ കാരണം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കർണാടക കൂടുതൽ "ആരോഗ്യവും സമ്പന്നതയും" ഉള്ളതായി മാറുമെന്നും ഗുരുജി അവകാശപ്പെട്ടു. ഈ കോൺഗ്രസ് നേതാവിന്റെ ഭാവി സാധ്യതകളെക്കുറിച്ച് സംസാരിക്കവെ, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നതിന് മുൻപ്, നിലവിലെ ഭരണപരമായ ഉത്തരവാദിത്തങ്ങൾ ശിവകുമാർ വിജയകരമായി കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

"തീർച്ചയായും അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിക്കണം. എങ്കിൽ മാത്രമേ അദ്ദേഹം യഥാർത്ഥ മുഖ്യമന്ത്രിയാകൂ. ഇപ്പോൾ അദ്ദേഹം വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോൾ ആ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റുക, അടുത്ത തവണ മുഖ്യമന്ത്രി പദം പൂർണ്ണമായി ആസ്വദിക്കുക," ഗുരുജി പറഞ്ഞു.

അതേസമയം വളരെയധികം ഈശ്വരവിശ്വാസിയായ ശിവകുമാർ, തന്റെ ജ്യോതിഷി ബെല്ലൂർ ദ്വാരകാനാഥുമായി ആലോചിച്ച ശേഷമാണ് സത്യപ്രതിജ്ഞയ്ക്കായി ജൂൺ 3 എന്ന തീയതി തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ടുകൾ. സത്യപ്രതിജ്ഞയ്ക്കുള്ള 'ശുഭമുഹൂർത്തമായി' ജ്യോതിഷി നിശ്ചയിച്ചിരിക്കുന്നത് ജൂൺ 3ന് വൈകുന്നേരം 4:10 ആണെന്നും ഡികെയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+