കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരടുവലിച്ച് സിദ്ധരാമയ്യ;തുടക്കത്തിലെ കടുംവെട്ടുമായി ഡികെ ശിവകുമാർ..പ്രവര്‍ത്തകര്‍ക്ക് നിർദ്ദേശം

Google Oneindia Malayalam News

ബെംഗളൂരു; സമീപകാലത്ത് കോൺഗ്രസ് ഏറ്റവും വലിയ തിരിച്ചടി നേരിട്ട സംസ്ഥാനമായിരുന്നു കർണാടക. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 80 സീറ്റ് നേടി വിജയിച്ച പാർട്ടി ജെഡിഎസുമായി സഖ്യത്തിൽ അധികാരത്തിലേറിയെങ്കിലും ബിജെപി അട്ടിമറി നീക്കത്തിലൂടെ സർക്കാരിനെ താഴെയിറക്കുകയായിരുന്നു.

എന്തായാലും അടുത്ത തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങൾ കോൺഗ്രസ് ക്യാമ്പിൽ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്. പാർട്ടി സംസ്ഥാന അധ്യക്ഷനായി കർണാടക രാഷ്ട്രീയത്തിലെ ശക്തനായ നേതാവായ ഡികെ ശിവകുമാറിനെ ഹൈക്കമാന്റ് അധ്യക്ഷനാക്കിയത് തന്നെ ഈ ലക്ഷ്യത്തോടെയായിരുന്നു. എന്നാൽ ഭരണം ലഭിച്ചാൽ ആരാകും കോൺഗ്രസിൽ അടുത്ത മുഖ്യമന്ത്രിയാകുക? പാർട്ടിയിൽ ഇത് സംബന്ധിച്ചുള്ള തർക്കങ്ങളും ആരംഭിച്ച് കഴിഞ്ഞു.

കോവിഡ് മുന്നണിപ്പോരാളികള്‍ക്കായി കസ്റ്റമൈസ്ഡ് ക്രാഷ് കോഴ്സ് അവതരിപ്പിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ കാണാം

തുടർ തിരിച്ചടികൾ

ഓപറേഷൻ താമര പുറത്തെടുത്ത് കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിലെ എംഎൽഎമാരെ മറുകണ്ടം ചാടിച്ചായിരുന്നു യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി കർണാടകത്തിൽ അധികാരം പിടിക്കുന്നത്. സഖ്യസർക്കാരിലെ ഭിന്നത ഉൾപ്പെടെ മുതലെടുത്തുകൊണ്ടായിരുന്നു ബിജെപിയുടെ നീക്കം.സർക്കാർ വീണതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ കോൺഗ്രസ് പിന്നീട് നേരിട്ടതെല്ലാം വലിയ തിരിച്ചടികളായിരുന്നു.

തിരിച്ചുവരവിന്റെ പാതയിൽ


ലോക്സഭ തിരഞ്ഞെടുപ്പിലും പിന്നാലെ തടന്ന ഉപതിരഞ്ഞെടുപ്പിലുമെല്ലാം പാർട്ടി കനത്ത തോൽവി രുചിച്ചു. തിരിച്ചടി ആവർത്തിച്ചതോടെയാണ് പാർട്ടിയെ കൈപിടിച്ചുയർത്തുകയെന്ന ലക്ഷ്യത്തോടെ ഡികെ ശിവകുമാറിനെ ഹൈക്കമാന്റ് ഇടപെട്ട് സംസ്ഥാന അധ്യക്ഷനാക്കിയത്. ഡികെയുടെ വരവോടെ കർണാടകത്തിൽ കോൺഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

താഴെ തട്ട് മുതൽ

താഴെ തട്ട് മുതൽ സംഘടനയെ ഉടർച്ച് വാർത്ത് പാർട്ടിയെ തിരിച്ച് കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ അദ്ദേഹം ആവിഷ്കരിച്ച് നടപ്പാക്കിയിരുന്നു. കൊവിഡ് പ്രതിസന്ധിയ്ക്കിടെ ഡികെയുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങളാണ് കോൺഗ്രസ് സംസ്ഥാനത്ത് നടത്തുന്നത്. കഴിഞ്ഞ മാസം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ മുന്നേറ്റവും ഇക്കൂട്ടത്തിൽ പ്രവർത്തകർ എടുത്തുകാട്ടുന്നു.

മുഖ്യമന്ത്രിയാകാൻ

ഈ സാഹചര്യത്തിൽ അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഡികെ ശിവകുമാർ തന്നെ ആകണമെന്നതാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. മുഖ്യമന്ത്രി കസേര സ്വപ്നം കണ്ട് തന്നെയാണ് ഡികെയും കരുക്കൾ നീക്കുന്നത്. നേരത്തേ ഡികെയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ ട്വീറ്റും പ്രത്യക്ഷപ്പെട്ടിരുന്നു.

സിദ്ധരാമയ്യ ക്യാമ്പ്

ഡികെ മുഖ്യമന്ത്രിയായിരുന്നെങ്കിൽ സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധി മികച്ച രീതിയിൽ കൈകാര്യം ചെയ്തേനെ എന്നായിരുന്നു ട്വീറ്റ്. ഇത് വിവാദമായതോടെണ് പിന്നീട് ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ ഈ സംഭവത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചരട് വലിക്കുന്ന
മുൻ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യയുടെ ക്യാമ്പ് ഉണർന്നിട്ടുണ്ട്.

സിദ്ധരാമയ്യ ആകണം

അടുത്ത മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ പ്രഖ്യാപിക്കണമെന്നാണ് നേതാക്കൾ പരസ്യമായി ആവശ്യപ്പെട്ടത്. ചാമരാജ് എംഎൽഎയായ സമീർ അഹമ്മദായിരുന്നു സിദ്ധരാമയ്യയാകും കോൺഗ്രസിലെ അടുത്ത മുഖ്യമന്ത്രിയെന്ന് ഒരു പൊതുപരിപാടിയിൽ പറഞ്ഞത്. ഹൈക്കമാന്റ് ആണ് ഇക്കാര്യത്തിൽ തിരുമാനം കൈക്കൊള്ളുക. എങ്കിൽ കൂടി ജനഹിതം ഉൾക്കൊണ്ട് സിദ്ധരാമയ്യയെ അടുത്ത മുഖ്യനായി പ്രഖ്യാപിക്കാൻ ദേശീയ നേതൃത്വം തയ്യാറാകണമെന്നും ഡികെ ഖാൻ പറഞ്ഞു.

 ജെഡിഎസിന് വിട്ടുനൽകി

നേരത്തേ 2013 ൽ കോൺഗ്രസിന്റെ മുഖ്യമന്ത്രിയായിരുന്നു സിദ്ധരാമയ്യ. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിലും സിദ്ധരാമയ്യയെ ആണ് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയത്. എന്നാൽ സഖ്യസർക്കാർ രൂപീകരിച്ചതോടെ മുഖ്യമന്ത്രി സ്ഥാനം ജെഡിഎസിന് വിട്ട് നൽകുകയായിരുന്നു.

 ശിവകുമാർ രംഗത്തെത്തി

അതേസമയം സിദ്ധരാമയ്യയെ ഉയർത്തിക്കാട്ടി കൊണ്ടുള്ള നീക്കങ്ങൾക്കെതിരെ ശിവകുമാർ രംഗത്തെത്തി കഴിഞ്ഞു. കൂട്ടായ നേതൃത്തിൻ കീഴിലായിരിക്കും കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുക. ചില ആളുകൾ അവരുടെ വ്യക്തിപരമായ താത്പര്യങ്ങൾ ഇക്കാര്യത്തിൽ പ്രകടിപ്പിക്കുന്നുണ്ടാകും. എന്നാൽ ഇത് അനുവദിക്കില്ല, ഡികെ പറഞ്ഞു.

Recommended Video

cmsvideo
Third wave of pandemic starts in India within one month
അധികാരം ലക്ഷ്യം

എനിക്കും സിദ്ധരാമയ്യ, മല്ലികാർജുൻ ഖാർഗെ, ജി പരമേശ്വര തുടങ്ങിയവർക്കും താത്പര്യങ്ങളും പ്രതീക്ഷകളും ഉണ്ടാകും. എന്നാൽ ഞങ്ങളുടെ കടമ മുഖ്യമന്ത്രിയാകുക എന്നല്ല. കോൺഗ്രസിനെ അധികാരത്തിലെത്തിക്കുക എന്നതാണ്, ഡികെ ശിവകുമാർ പറഞ്ഞു.

സിമ്പില്‍ ലുക്കില്‍ സുന്ദരിയായി അനു സിത്താര; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

English summary
DK sivakumar says congress leaders to stop projecting siddaramaiah as next CM face
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X