കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലിഗഡ് അക്രമത്തിന് പിന്നിൽ സർവകലാശാല വിദ്യാർത്ഥികളെന്ന് ജില്ലാ മജിസ്ട്രേറ്റ്

Google Oneindia Malayalam News

ദില്ലി: പൌരത്വ നിയമവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായതോടെ ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തി സർക്കാർ. 24 മണിക്കൂർ നേരത്തേക്കാണ് ഇന്റർനെറ്റ് വിച്ഛേദിച്ചിട്ടുള്ളത്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും എതിര്‍ത്തും നടന്ന റാലിക്കിടെ ദില്ലിയിലെ മോജ്പൂരിലും അലിഗഡിലുമാണ് കല്ലേറും അക്രമങ്ങളും ഉണ്ടായിരുന്നു. എന്നാൽ അലിഗഡിലെ ആക്രമണത്തിന് പിന്നിൽ അലിഗഡ് സർകലാശാല വിദ്യാർത്ഥികളാണെന്ന ആരോപണമവുമായി ജില്ലാ മജിസ്ട്രേറ്റ് രംഗത്തെത്തിയിരുന്നു. കല്ലെറിഞ്ഞ വിദ്യാർത്ഥികളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയെന്നും ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രഭൂഷൺ സിംഗ് പറഞ്ഞു.

ഇത് രാഷ്ട്രീയ പരിപാടിയല്ല... കെജ്‌രിവാളിനെയും സിസോദിയയെയും ഒഴിവാക്കിയതില്‍ യുഎസ് എംബസിയുടെ മറുപടി!!ഇത് രാഷ്ട്രീയ പരിപാടിയല്ല... കെജ്‌രിവാളിനെയും സിസോദിയയെയും ഒഴിവാക്കിയതില്‍ യുഎസ് എംബസിയുടെ മറുപടി!!

കല്ലേറിലെ നാശനഷ്ടങ്ങളുടെ കണക്കെടുത്ത് നടത്തിവരികയാണെന്നും നഷ്ടപരിഹാരം വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുമെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി. പ്രതിഷേധക്കാർ പോലീസ് വാഹനം കല്ലേറിൽ തകർത്തെന്നും ട്രാൻസ്ഫോമർ അഗ്നിക്കിരയാക്കിയെന്നുമാണ് മജിസ്ട്രേറ്റ് പറയുന്നത്. എന്നാൽ നിലവിൽ അലിഗഡിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായിക്കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

aligarh-1-15824

പൌരത്വ നിയമത്തിനെതിരെ ഭീം ആർമി നടത്തിയ കളക്ടറേറ്റ് മാർച്ച് ദ്രുതകർമ സേന ഇടപെട്ട് തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തതെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. പ്രതിഷേധക്കാർക്ക് കുടിൽ കെട്ടി താമസിക്കാൻ പോലീസ് അനുമതി നൽകാത്തതിനെ തുടർന്നാണ് പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷം ഉടലെടുക്കുന്നത്. അനുമതി നിഷേധിച്ചതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ പോലീസ് സ്റ്റേഷന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. കടയുടെ ഭാഗവും അഗ്നിക്കിരയാക്കിയിരുന്നു. പോലീസ്

English summary
DM blames women students of AMU over Aligarh stone-pelting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X