കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെതിരെ ബിജെപിയുടെ മഴവില്‍ സഖ്യം..... വിജയകാന്തിന്റെ പാര്‍ട്ടി എന്‍ഡിഎയിലേക്ക്

Google Oneindia Malayalam News

Recommended Video

cmsvideo
7 ചെറുപാർട്ടികളുമായി കൂട്ടുകൂടി ബി ജെ പി | Oneindia Malayalam

ചെന്നൈ: തമിഴ്‌നാട്ടില്‍ അവസാന പോരാട്ടത്തിനൊരുങ്ങി ബിജെപി. കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തെ വീഴ്ത്താന്‍ എല്ലാ ചെറിയ പാര്‍ട്ടികളുമായി ചേര്‍ന്നാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് മഴവില്‍ സഖ്യം രൂപീകരിച്ചിരിക്കുന്നത്. ഇത്തവണ ദക്ഷിണേന്ത്യയില്‍ നിന്ന് വന്‍ കുതിപ്പാണ് ബിജെപി ലക്ഷ്യമിടുന്നത്.

അതേസമയം എന്‍ഡിഎയുടെ നേതൃത്വത്തില്‍ വമ്പന്‍ പാര്‍ട്ടികള്‍ ഒന്നായതോടെ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പോരാട്ടം കടുക്കുമെന്ന് വ്യക്തമായിരിക്കുകയാണ്. ഇതിനിടെ എന്‍ഡിഎയിലെ ചില കക്ഷികളുമായി കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇവരെ പ്രതിപക്ഷ നിരയിലേക്ക് കൊണ്ടവരാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇത് സാധ്യമല്ലെന്നാണ് വിലയിരുത്തല്‍.

മഴവില്‍ സഖ്യം

മഴവില്‍ സഖ്യം

ദക്ഷിണേന്ത്യയില്‍ നിന്ന് 80 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. ആന്ധ്രപ്രദേശിലും കര്‍ണാടകത്തിലും സാധ്യത മങ്ങുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് പരമാവധി നേട്ടമുണ്ടാക്കാനാണ് അമിത് ഷായുടെ നിര്‍ദേശം. തമിഴ്‌നാട്ടിലെ 39 സീറ്റും തൂത്തുവാരുകയാണ് ലക്ഷ്യം. ദക്ഷിണേന്ത്യയില്‍ നിന്ന് നേട്ടമുണ്ടാക്കണമെങ്കില്‍ സഖ്യകക്ഷികളുടെ സഹായം വേണമെന്നാണ് ബിജെപിയുടെ നിര്‍ദേശം. ആറു സീറ്റുകള്‍ വരെ ഇത്തവണ ബിജെപി നേടുമെന്നാണ് നിഗമനം. ആറുപാര്‍ട്ടികളുമായിട്ടാണ് ബിജെപി മഴവില്‍ സഖ്യം രൂപീകരിച്ചത്.

ഏതൊക്കെ പാര്‍ട്ടികള്‍

ഏതൊക്കെ പാര്‍ട്ടികള്‍

സംസ്ഥാനത്ത് എഐഎഡിഎംകെ ബിജെപിയുമായി സഖ്യമുണ്ടാക്കുമോ എന്നായിരുന്നു അറിയാനുണ്ടായിരുന്നത്. എന്നാല്‍ ഇത് ഉറപ്പിച്ചിരിക്കുകയാണ്. പളനിസാമിക്കും, പനീര്‍സെല്‍വത്തിനും ബിജെപിയുമായി സഖ്യം ചേരണമെന്ന നിലപാടാണ്. ഡിഎംകെയും കോണ്‍ഗ്രസും, സിപിഎമ്മും ഒന്നിച്ച് നില്‍ക്കുമ്പോള്‍ ഒറ്റയ്ക്ക് മത്സരിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് പനീര്‍സെല്‍വത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ട് ബിജെപിയുമായി സഖ്യമുണ്ടാക്കിയിരിക്കുകയാണ്. അവര്‍, പാട്ടാളി മക്കള്‍ കച്ചി, ഡിഎംഡികെ, എംഡിഎംകെ, എന്നിവരാണ് എന്‍ഡിഎയുടെ ഭാഗമാകുന്നത്.

വിജയകാന്തിന്റെ പാര്‍ട്ടി

വിജയകാന്തിന്റെ പാര്‍ട്ടി

നടനും സൂപ്പര്‍ താരവുമായ വിജയകാന്തിന്റെ പാര്‍ട്ടിയായ ദേശീയ മൂര്‍പ്പോക്ക് ദ്രാവിഡ കഴകമാണ് ഏറ്റവും ഒടുവില്‍ എന്‍ഡിഎയിലേക്കെത്തുന്നത്. വിജയകാന്ത് ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഫെബ്രുവരി അവസാന ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. വിജയകാന്ത് വിദേശ യാത്രയിലാണ് അദ്ദേഹം മടങ്ങി വന്നാല്‍ ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുമെന്ന് ഡിഎംഡികെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സുധീഷ് വ്യക്തമാക്കി.

ഏതൊക്കെ സീറ്റുകള്‍

ഏതൊക്കെ സീറ്റുകള്‍

ഡിഎംഡികെയുമായി ബിജെപി സീറ്റ് ധാരണ വരെ തയ്യാറാക്കിയിട്ടുണ്ട്. വിജയകാന്തിന്റെ മരുമകനായ സുധീഷിന് ഇത്തവണയും സീറ്റ് നല്‍കും. അദ്ദേഹം 2014ല്‍ സേലത്ത് നിന്നാണ് മത്സരിച്ചത്. ഇത്തവണയും സേലം വിട്ടുനല്‍കാനാണ് സാധ്യത. ഈ സീറ്റ് ഉറപ്പുള്ളത് കൊണ്ടാണ് മഴവില്‍ സഖ്യത്തിന്റെ ഭാഗമാകാന്‍ ഡിഎംഡികെ തയ്യാറായത്. അതേസമയം സേലത്ത് സിപിഎമ്മും, ഡിഎംകെയും ശക്തമാണ്. അതുകൊണ്ട് പോരാട്ടം കടുപ്പമേറും.

കോണ്‍ഗ്രസിന് പ്രതിസന്ധി

കോണ്‍ഗ്രസിന് പ്രതിസന്ധി

മഴവില്‍ സഖ്യം കോണ്‍ഗ്രസിന്റെ സീറ്റുകളിലാണ് പ്രധാനമായും പോരാട്ടം നടത്തുക. കോണ്‍ഗ്രസിന്റെ അക്കൗണ്ട് തുറക്കാതിരിക്കാന്‍ ശ്രമിക്കുകയാണ് ലക്ഷ്യം. അതേസമയം ഡിഎംകെയെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ അണ്ണാ ഡിഎംകെയ്ക്ക് സാധിക്കുമെന്ന് ബിജെപി കരുത്തുന്നു. അതേസമയം പിഎംകെ ആറു സീറ്റുകള്‍ സംസ്ഥാനത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നല്‍കാനാവില്ലെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്. ഇവരെ ചാക്കിട്ട് പിടിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തുന്നുണ്ട്.

സീറ്റ് വിഭജനം

സീറ്റ് വിഭജനം

മഴവില്‍ സഖ്യത്തില്‍ സീറ്റ് വിഭജനം ഏകദേശം ധാരണയായിരിക്കുകയാണ്. അണ്ണാ ഡിഎംകെ 25 സീറ്റില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബാക്കി 14 സീറ്റുകള്‍ ബിജെപിക്ക് നല്‍കിയിരിക്കുകയാണ്. ഇവര്‍ ഇത് ബാക്കിയുള്ള പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് പങ്കിടും. രണ്ട് സീറ്റുകള്‍ വീതം പിഎംകെയ്ക്കും ഡിഎംഡികെയ്ക്കും നല്‍കാനാണ് സാധ്യത. ദക്ഷിണ ചെന്നൈയില്‍ ഇത്തവണ ബിജെപി തന്നെ മത്സരിക്കും. 9 സീറ്റില്‍ പാര്‍ട്ടി മത്സരിക്കുമെന്നാണ് സൂചന. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ സീറ്റ് ചര്‍ച്ചയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്.

വിജയകാന്ത് നിര്‍ണായകമാകും

വിജയകാന്ത് നിര്‍ണായകമാകും

വിജയകാന്ത് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. പ്രാദേശിക തലത്തില്‍ അദ്ദേഹത്തിന് മികച്ച പിന്തുണയുണ്ട്. കരുണാനിധിയുടെ അനുയായികളും അദ്ദേഹത്തിന് പിന്തുണയുമായെത്തിയിട്ടുണ്ട്. പിയൂഷ് ഗോയലാണ് സംസ്ഥാനത്തെ കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുന്നത്. ഗ്രൗണ്ട് റിപ്പോര്‍ട്ട് അനുകൂലമായതിനെ തുടര്‍ന്നാണ് വിജയകാന്തിന്റെ പാര്‍ട്ടിയെ ബിജെപി സമീപിച്ചത്. അതേസമയം സൂപ്പര്‍ താരം രജനീകാന്തിന്റെ പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പ് നീക്കുപോക്കിനും ഗോയല്‍ ശ്രമിക്കുന്നുണ്ട്.

കോടതിയലക്ഷ്യം: മുന്‍ സിബിഐ മേധാവി നാഗേശ്വര റാവുവിന് കോടതിയുടെ പിഴയും താക്കീതുംകോടതിയലക്ഷ്യം: മുന്‍ സിബിഐ മേധാവി നാഗേശ്വര റാവുവിന് കോടതിയുടെ പിഴയും താക്കീതും

കോണ്‍ഗ്രസിനെ പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല....തുറന്ന് പറഞ്ഞ് അഖിലേഷ് യാദവ്!!കോണ്‍ഗ്രസിനെ പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല....തുറന്ന് പറഞ്ഞ് അഖിലേഷ് യാദവ്!!

English summary
dmdk confirms talks on grand alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X