കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ മഴവില്‍ സഖ്യം പൊളിയുന്നു..... ഡിഎംഡികെ സഖ്യം വിടുന്നു, 7 സീറ്റില്‍ ഉടക്കി വിജയകാന്ത്

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപിയുടെ മഴവില്‍ സഖ്യം തകര്‍ച്ചയുടെ വക്കില്‍. വിജയകാന്തിന്റെ ഡിഎംഡികെ സഖ്യം വിടുകയാണ്. സീറ്റ് ചര്‍ച്ചയുടെ പേരിലാണ് സഖ്യം ഉടക്കിലായത്. അതേസമയം ഇവര്‍ ഡിഎംകെ സഖ്യത്തിലെത്തുമെന്നും സൂചനയുണ്ട്. കോണ്‍ഗ്രസ് നേരത്തെ തന്നെ വിജയകാന്തുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ നേരത്തെ തന്നെ മുന്നൊരുക്കങ്ങളുമായി ഇറങ്ങിയ ബിജെപിക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

അതേസമയം കോണ്‍ഗ്രസിന് ഏറ്റവും പ്രതീക്ഷ നല്‍കുന്ന തീരുമാനമാണിത്. ബിജെപി സഖ്യത്തിലെ പ്രമുഖ പാര്‍ട്ടികളെല്ലാം സഖ്യത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ അതൃപ്തരാണ്. അതുകൊണ്ട് മഴവില്‍ സഖ്യത്തിന് ആയുസ്സില്ലെന്നാണ് വിലയിരുത്തല്‍. ചെറിയ പാര്‍ട്ടികളില്‍ നിന്ന് പ്രമുഖ നേതാക്കളെ സഖ്യത്തിന്റെ ഭാഗമാക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്.

മഴവില്‍ സഖ്യം പൊളിയുന്നു

മഴവില്‍ സഖ്യം പൊളിയുന്നു

ഏഴ് പാര്‍ട്ടികളെ ഒപ്പം കൂട്ടി ബിജെപിയുണ്ടാക്കിയ മഴവില്‍ സഖ്യം തകര്‍ച്ചയുടെ വക്കിലാണ്. ഡിഎംഡികെ സഖ്യം വിടുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിക്കും അണ്ണാ ഡിഎംകെയ്ക്കും മുന്നില്‍ കൈനീട്ടി കാത്തിരിക്കാനാവില്ലെന്നാണ് വിജയകാന്തിന്റെ നിലപാട്. ഏഴ് സീറ്റുകളാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. ഇത് നല്‍കാനാവില്ലെന്നാണ് അണ്ണാ ഡിഎംകെ പറഞ്ഞത്.

പനീര്‍സെല്‍വം പറഞ്ഞത്

പനീര്‍സെല്‍വം പറഞ്ഞത്

തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം പറഞ്ഞത് വിജയകാന്തിന്റെ പാര്‍ട്ടിയുമായി സഖ്യമുണ്ടെന്നായിരുന്നു. ഒരുമിച്ച് മത്സരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിജയകാന്തിന്റെ മരുമകന്‍ എല്‍കെ സുധീഷ് ഈ നീക്കത്തെ എതിര്‍ത്തെന്നാണ് സൂചന. എഐഎഡിഎംകെ പറയുന്ന സീറ്റുകളില്‍ മത്സരിക്കാനാവില്ലെന്നാണ് സുധീഷ് പറഞ്ഞത്. ചര്‍ച്ചകള്‍ ആവശ്യമാണെങ്കില്‍ നടത്താമെന്നും അദ്ദേഹം പറഞ്ഞു.

സീറ്റുകളില്‍ പ്രശ്‌നം

സീറ്റുകളില്‍ പ്രശ്‌നം

സീറ്റുകളുടെ കാര്യത്തില്‍ വിജയകാന്തിന് പ്രശ്‌നമുള്ളത്. നാല് സീറ്റ് പോര ഏഴു സീറ്റുകള്‍ വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. അതേസമയം ചര്‍ച്ചകള്‍ക്ക് അണ്ണാ ഡിഎംകെയ്ക്ക് താല്‍പര്യമില്ലെന്ന് ഡിഎംഡികെ നേതാക്കള്‍ പറയുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ബിജെപി ഇടപെടുന്നില്ലെന്നും പരാതിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്നതിലും സന്തോഷിപ്പിക്കുന്നതിലും മാത്രമാണ് പനീര്‍സെല്‍വത്തിന് താല്‍പര്യമെന്ന് ആരോപണമുണ്ട്.

പോസ്റ്ററുകള്‍ മാറ്റി

പോസ്റ്ററുകള്‍ മാറ്റി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി നടക്കുന്ന കാഞ്ചീപുരത്ത്, എന്‍ഡിഎ സഖ്യത്തിന്റെ പോസ്റ്ററുകളില്‍ നിന്ന് വിജയകാന്തിന്റെ ചിത്രങ്ങളും അദ്ദേഹത്തിന്റെ പോസ്റ്ററുകളും മാറ്റിയിട്ടുണ്ട്. ഇത് ബിജെപിയും ഡിഎംഡികെയും ഇടയുന്നു എന്നതിന്റെ സൂചനയാണ്. പ്രശ്‌നപരിഹാരത്തിനായി വിജയകാന്തിന്റെ ഭാര്യ പ്രേമലതയും രംഗത്തെത്തിയെങ്കിലും ഫലം കണ്ടില്ല. പളനിസാമി സഖ്യത്തിന് പാരവെക്കുന്നു എന്നാണ് സൂചന.

പിയൂഷ് ഗോയലിന് തിരിച്ചടി

പിയൂഷ് ഗോയലിന് തിരിച്ചടി

പിയൂഷ് ഗോയലിനായിരുന്നു അമിത് ഷാ തമിഴ്‌നാടിന്റെ ചുമതല നല്‍കിയത്. അദ്ദേഹം വന്ന ഉടനെ സഖ്യം ധാരണയാവുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ ഇത്തവണ ബിജെപി വെന്നിക്കൊടി പാറിക്കുമെന്ന് കരുതിയിരിക്കഴേയാണ് ഡിഎംഡികെ സഖ്യത്തില്‍ നിന്ന് വിട്ടുപോകുന്നത്. പ്രധാനമന്ത്രി തമിഴ്‌നാട്ടില്‍ എത്തുമ്പോഴേക്ക് എല്ലാ കാര്യങ്ങളും തീരുമാനമാകുമെന്ന് പറഞ്ഞ ഗോയലിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ആശയവിനിമയത്തിലെ ഏകോപനത്തില്‍ അദ്ദേഹം പരാജയപ്പെട്ടെന്നാണ് സൂചന.

ഡിഎംകെ സഖ്യത്തിലേക്ക്

ഡിഎംകെ സഖ്യത്തിലേക്ക്

കോണ്‍ഗ്രസ് ഡിഎംകെ സഖ്യത്തിലേക്ക് ഡിഎംഡികെ സഖ്യം എത്തുമെന്നാണ് സൂചന. നേരത്തെ ഡിഎംകെയുമായി വിജയകാന്ത് സഖ്യചര്‍ച്ച നടത്തിയിരുന്നു. പ്രധാനമായും ഏഴ് സീറ്റുകളാണ് അന്നും ആവശ്യപ്പെട്ടത്. എന്നാല്‍ ഒരുപാട് പാര്‍ട്ടികള്‍ സഖ്യത്തില്‍ ഉള്ളത് കൊണ്ട് അത്രയും സീറ്റുകള്‍ തരാനാവില്ലെന്നായിരുന്നു സ്റ്റാലിന്‍ പറഞ്ഞത്. അതേസമയം ഈ ആവശ്യത്തില്‍ നിന്ന് വിജയകാന്ത് പിന്‍മാറുമെന്ന് വ്യക്തമാണ്.

കോണ്‍ഗ്രസിന് നേട്ടം

കോണ്‍ഗ്രസിന് നേട്ടം

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് വന്‍ നേട്ടമാണ് ലഭിച്ചിരിക്കുന്നത്. പത്ത് സീറ്റുകള്‍ ഡിഎംകെ കോണ്‍ഗ്രസിന് നല്‍കിയിട്ടുണ്ട്. ഇതില്‍ വിജയിക്കുമെന്ന് ഉറപ്പാണ്. അതേസമയം വിജയകാന്ത് വരുന്നത് ജാതി വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമാക്കും. എന്നാല്‍ നാല് സീറ്റുകള്‍ പുറമേ വിജയകാന്ത് ഒരു രാജ്യസഭാ സീറ്റും പാര്‍ട്ടിക്കായി ആവശ്യപ്പെടുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്ന് ഇത്തവണ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍.

മാണ്ഡ്യയില്‍ സുമലതയെ തഴഞ്ഞ് കോണ്‍ഗ്രസ്.... സീറ്റ് ജെഡിഎസ്സിന്, 10 സീറ്റ് ആവശ്യപ്പെട്ട് ദേവഗൗഡമാണ്ഡ്യയില്‍ സുമലതയെ തഴഞ്ഞ് കോണ്‍ഗ്രസ്.... സീറ്റ് ജെഡിഎസ്സിന്, 10 സീറ്റ് ആവശ്യപ്പെട്ട് ദേവഗൗഡ

English summary
dmdk has second thoughts on joining bjp alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X