കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവരാജിനെ തട്ടിയെടുത്തോ?; തറവേല കാണിക്കരുതെന്ന് സ്റ്റാലിനോട് പ്രേമലത!

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: ഡി എം ഡി കെയില്‍ നിന്നും നേതാക്കളെ ഡി എം കെ തട്ടിയെടുക്കുന്നതായി വിജയകാന്തിന്റെ ഭാര്യ പ്രേമലതയ്ക്ക് പരാതി. ഡി എം ഡി കെ നേതാക്കളെ കൂട്ടത്തിലേക്ക് ചേര്‍ത്ത് നിലവാരം കുറഞ്ഞ രാഷ്ട്രീയം കളിക്കരുത് എന്നാണ് പ്രേമതല ഡി എം കെ നേതാവ് സ്റ്റാലിനോട് പറയുന്നത്. ബുധനാഴ്ചയാണ് ഡി എം കെ ട്രഷററായ സ്റ്റാലിനെതിരെ പ്രേമലത ആഞ്ഞടിച്ചത്.

<strong>ഡിഎംകെ വിജയകാന്തിന് വാഗ്ദാനം ചെയ്തത് 500 കോടിയും 80 സീറ്റും?</strong>ഡിഎംകെ വിജയകാന്തിന് വാഗ്ദാനം ചെയ്തത് 500 കോടിയും 80 സീറ്റും?

വടക്കന്‍ ചെന്നൈ ഡി എം ഡി കെ സെക്രട്ടറി യുവരാജ് കഴിഞ്ഞ ദിവസം ഡി എം കെയില്‍ ചേര്‍ന്നിരുന്നു. ഇതാണ് പ്രേമലതയെ ചൊടിപ്പിച്ചിരിക്കുന്നത്. ഡി എം ഡി കെ നേതാക്കളെ തട്ടിയെടുത്ത് നിലവാരം കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ് സ്റ്റാലിന്‍. ഡി എം കെ പല വാഗ്ദാനങ്ങളും നല്‍കുമെന്നും എന്നാല്‍ അവയിലൊന്നും വീണുപോകരുതെന്നും പ്രേമലത ഒരു തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കവേ പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.

premalatha

ഡി എം ഡി കെ അധികാരത്തില്‍ വന്നാല്‍ ജില്ലാ സെക്രട്ടറിമാര്‍ക്ക് മന്ത്രിമാരാകാനുള്ള അവസരം കിട്ടുമെന്നും അവര്‍ പറഞ്ഞു. വിജയകാന്തിന്റെ ഡി എം ഡി കെയുമായി അസംബ്ലി തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ ഡി എം കെ ശ്രമം നടത്തിയിരുന്നു. വിജയകാന്തിന്റെ ഭാര്യ പ്രേമലതയുടെ താല്‍പര്യക്കുറവ് കൊണ്ടാണ് ഈ സഖ്യം നടക്കാതെ പോയതെന്നാണ് ചെന്നൈയില്‍ നിന്നുള്ള അഭ്യൂഹങ്ങള്‍.

<strong>തമിഴ്‌നാടിന്റെ ലാലു? എന്തോ തമിഴ്മക്കള്‍ക്ക് ഇഷ്ടമാണ് വിജയകാന്തിനെ...</strong>തമിഴ്‌നാടിന്റെ ലാലു? എന്തോ തമിഴ്മക്കള്‍ക്ക് ഇഷ്ടമാണ് വിജയകാന്തിനെ...

വൈക്കോയുടെ എം ഡി എം കെയ്‌ക്കൊപ്പമാണ് വിജയകാന്ത് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഈ സഖ്യം വിജയിക്കുകയാണെങ്കില്‍ വിജയകാന്ത് മുഖ്യമന്ത്രിയും വൈക്കോ ഉപമുഖ്യമന്ത്രിയും ആകമണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഗ്രഹം. വിജയകാന്തിനൊപ്പം ഇത്തവണ ഭാര്യ പ്രേമലതയും പാര്‍ട്ടിയുടെ പ്രചാരണ പരിപാടികളില്‍ സജീവമായി രംഗത്തുണ്ട്.

English summary
DMDK leader Premalatha on Wednesday hit out at DMK Treasurer M K Stalin, asking him "not to do cheap politics by luring DMDK partymen" to his party fold.
Read in English: DMDK lashes out at DMK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X