സന്ദര്‍ശനത്തിനുവേണ്ട സൗകര്യം ഒരുക്കിയില്ല, നടന്‍ വിജയകാന്ത് എംഎല്‍എയെ പരസ്യമായി തല്ലി
ചെന്നൈ: നാട്ടുകാരുടെ മുന്നില്‍വെച്ച് തമിഴ് പ്രശസ്തതാരവും ഡിഎംഡികെ പാര്‍ട്ടി നേതാവുമായ വിജയകാന്ത് എംഎല്‍എയെ പരസ്യമായി തല്ലി. നടന്‍ വിജയകാന്ത് തന്റെ പാര്‍ട്ടി എംഎല്‍എയെ പരസ്യമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടതോടെ മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
നേതാക്കന്‍മാര്‍ അനുയായികളെ തല്ലുന്നത് ഇതു ആദ്യത്തെ സംഭവമല്ല. പാര്‍ട്ടി അംഗങ്ങളെ തല്ലി വിവാദത്തില്‍പ്പെട്ട നേതാക്കന്‍മാര്‍ നമുക്കു മുന്നിലുണ്ട്. ഇപ്പോള്‍ ചലച്ചിത്രതാരം വിജയകാന്താണ് വിവാദങ്ങളില്‍ അകപ്പെട്ടിരിക്കുന്നത്. തമിഴ്‌നാട്ടിലെ കൂടല്ലര്‍ പ്രദേശത്ത് ശക്തമായ മഴ കാരണം ദുരന്തത്തിന് ഇരയായവരെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു വിജയകാന്ത്. സന്ദര്‍ശനത്തിനിടെയാണ് ഡിഎംഡികെ പാര്‍ട്ടി ജില്ലാ സെക്രട്ടറി ശിവകൊളുന്തിനു മര്‍ദ്ദനമേല്‍ക്കുന്നത്.

സന്ദര്‍ശനത്തിന് ആവശ്യമായ സൗകര്യം ഒരുക്കിയില്ലെന്നു പറഞ്ഞ് ആദ്യം വാക്ക് തര്‍ക്കമുണ്ടായത്രേ. വിജയകാന്തിന് പ്രസംഗിക്കാന്‍ വേദിയൊരുക്കിയില്ലെന്നും ആരോപണം ഉണ്ടായിരുന്നു. പിന്നീട് എംഎല്‍എയെ നാട്ടുകാരുടെ മുന്നില്‍വെച്ച് മര്‍ദ്ദിക്കുകയായിരുന്നു.
ശിവകൊളുന്തിന്റെ തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍, സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ വിജയകാന്തോ, പാര്‍ട്ടി നേതാക്കാളോ ഇതുവരെ തയ്യാറായിട്ടില്ല.












Click it and Unblock the Notifications