കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎംഡികെ ആശയക്കുഴപ്പത്തില്‍.... വിജയകാന്തുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി സ്റ്റാലിന്‍!!

Google Oneindia Malayalam News

Recommended Video

cmsvideo
വിജയകാന്തുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി സ്റ്റാലിന്‍ | Oneindia Malayalam

ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അങ്കം കനക്കുന്നു. വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയ്ക്ക് വേണ്ടി ഡിഎംകെയും എഐഎഡിഎംകെയും രംഗത്തിറങ്ങിയിരിക്കുകയാണ്. എന്നാല്‍ ഏത് സഖ്യത്തില്‍ ചേരണമെന്ന കാര്യത്തില്‍ ആശങ്കയിലാണ് വിജയകാന്ത്. കഴിഞ്ഞ സീറ്റിന്റെ പേരില്‍ ബിജെപിയുടെ മഴവില്‍ സഖ്യത്തില്‍ നിന്ന് പുറത്ത്‌പോയിരുന്നു ഡിഎംഡികെ. ഏഴു സീറ്റ് വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ 4 സീറ്റ് മാത്രമേ തരാന്‍ സാധിക്കൂ എന്നായിരുന്നു അണ്ണാ ഡിഎംകെയുടെ നിലപാട്.

1

സ്റ്റാലിനുമായി ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുകയാണ് വിജയകാന്ത്. നാല് സീറ്റില്‍ തന്നെ പാര്‍ട്ടി മത്സരിക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് മുമ്പ് തന്നെ ഡിഎംഡികെ സ്റ്റാലിനുമായി രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. രാജ്യസഭാ സീറ്റിന്റെ കാര്യത്തിലും സ്റ്റാലിന്‍ ഉറപ്പുനല്‍കുമെന്നാണ് വ്യക്തമാകുന്നത്. ഡിഎംഡികെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എല്‍കെ സുധീഷ് ഡിഎംകെ നേതാവ് ദുരൈ മുരുഗന്‍ കഴിഞ്ഞ ദിവസം കണ്ടിരുന്നു.

തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം കഴിഞ്ഞ ദിവസം വിജയകാന്തിന്റെ പാര്‍ട്ടിയുമായി സഖ്യമുണ്ടെന്ന് പറഞ്ഞിരുന്നു. ഇരുവരും ഒരുമിച്ച് മത്സരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിജയകാന്തിന്റെ മരുമകന്‍ എല്‍കെ സുധീഷ് ഈ നീക്കത്തെ എതിര്‍ത്തിരുന്നു. എഐഎഡിഎംകെ പറയുന്ന സീറ്റുകളില്‍ മത്സരിക്കാനാവില്ലെന്നും സുധീഷ് പറഞ്ഞിരുന്നു. അതേസമയം ഇവിടെ കോണ്‍ഗ്രസ് മുന്‍കൈ എടുത്താണ് ഡിഎംകെയുമായി ചര്‍ച്ച നടത്തുന്നതെന്നാണ് സൂചന.

അണ്ണാ ഡിഎംകെയുമായി ഇനി സഖ്യമുണ്ടാവില്ലെന്നാണ് വിജയകാന്ത് സൂചിപ്പിക്കുന്നത്. മോദിയുടെ പോസ്റ്ററുകളില്‍ നിന്ന് അദ്ദേഹത്തിന്റെ ചിത്രം എടുത്തുമാറ്റിയത് വലിയ തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇതോടെ കൂടുതല്‍ ഡിഎംകെ സഖ്യവുമായി അടുത്തിരിക്കുകയാണ് അദ്ദേഹം. അതേസമയം ഡിഎംകെ സഖ്യത്തില്‍ നിരവധി പാര്‍ട്ടികളുണ്ടെന്നും, അതുകൊണ്ട് 7 സീറ്റുകള്‍ നല്‍കുക സാധ്യമല്ലെന്നുമാണ് സ്റ്റാലിന്റെ നിലപാട്.

ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന് കൈകൊടുത്ത് കോണ്‍ഗ്രസ്.... 15 സീറ്റ് ലഭിക്കും!!ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന് കൈകൊടുത്ത് കോണ്‍ഗ്രസ്.... 15 സീറ്റ് ലഭിക്കും!!

English summary
dmdk says decision on alliance in 2 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X