കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടിൽ ബിജെപിക്കൊപ്പം വിജയകാന്തിന്റെ ഡിഎംഡികെയും; നാല് സീറ്റിൽ ജനവിധി തേടും

Google Oneindia Malayalam News

Recommended Video

cmsvideo
തമിഴ്നാട്ടിൽ BJPക്കൊപ്പം DMDKയും | Oneindia Malayalam

ചെന്നൈ: മാരത്തോൺ ചർ‌ച്ചകൾക്കും വിലപേശലുകൾക്കുമൊടുവിൽ നടൻ വിജയകാന്തിന്റെ ഡിഎംഡികെയും അണ്ണാ ഡിഎംകെ- ബിജെപി സഖ്യത്തിന്റെ ഭാഗമായി. തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളിൽ 4 സീറ്റുകളിൽ ഡിഎംഡികെ മത്സരിക്കാൻ ധാരണയായി.

തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസാമിയുടെയും ഉപമുഖ്യമന്ത്രി ഒ പനീർസെൽവത്തിന്റെയും നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഡിഎംഡികെയ്ക്ക് നാല് സീറ്റുകൾ നൽകാൻ ധാരണയായത്.

vijayakanth

തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലും അണ്ണാ ഡിഎംകെയ്ക്കൊപ്പം നിൽക്കുമെന്ന് ഡിഎംഡികെ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. പട്ടാണി മക്കൾ കക്ഷിയുമായി നേരത്തെ തന്നെ അണ്ണാ ഡിഎംകെ- ബിജെപി സഖ്യം ധാരണയിലെത്തിയിരുന്നു. വിജയകാന്തിന്റെ പാർട്ടിയെ ഡിഎംകെ- കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നുവെങ്കിലും ഫലം കണ്ടില്ല.

ഇത് മൂന്നാം തവണയാണ് അണ്ണാ ഡിഎംകെ - ബിജെപി സഖ്യം ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. 1998ൽ മുപ്പത് സീറ്റുകൾ നേടിയ സഖ്യം 2004ൽ എല്ലാ സീറ്റുകളിലും പരാജയപ്പെട്ടിരുന്നു. 2014ൽ ഒറ്റയ്ക്ക് മത്സരിച്ച അണ്ണാ ഡിഎംകെ 37 സീറ്റുകളും സ്വന്തമാക്കിയിരുന്നു. പിഎംകെയ്ക്ക് 7 സീററുകളിലും ബിജെപിക്ക് 5 സീറ്റുകളിലും മത്സരിക്കാൻ നേരത്തെ തന്നെ ധാരണയായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ്: പഞ്ചാബിൽ മൻമോഹൻ സിംഗിനെ മത്സരിപ്പിക്കാൻ പാർട്ടി, സിംഗിന് മൌനം!!ലോക്സഭാ തിരഞ്ഞെടുപ്പ്: പഞ്ചാബിൽ മൻമോഹൻ സിംഗിനെ മത്സരിപ്പിക്കാൻ പാർട്ടി, സിംഗിന് മൌനം!!

English summary
DMDK seals pact with AIADMK in Tamil Nadu, gets four Lok Sabha seats, dmdk will support aiadmk in the bypolls also.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X