കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎംകെ വേണ്ട; ക്യാപ്റ്റന്‍ വിജയകാന്തിന്റെ ഡിഎംഡികെ ഒറ്റയ്ക്ക് മത്സരിക്കും!

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: ഏറെനാള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കും കാത്തിരിപ്പിനും വിരാമമിട്ട് ക്യാപ്റ്റന്‍ വിജയകാന്ത് അത് പ്രഖ്യാപിച്ചു. അസംബ്ലി തിരഞ്ഞെടുപ്പില്‍ ഡി എം ഡി കെയ്ക്ക് കൂട്ട് വേണ്ട. കിംഗ് മേക്കറാകാന്‍ താനില്ല എന്നും ഇത്തവണ കിംഗ് ആകാനാണ് താല്‍പര്യമെന്നും വിജയകാന്ത് നേരത്തെ സൂചന നല്‍കിയിരുന്നു. ഡി എം ഡി കെയുമായി സഖ്യമുണ്ടാക്കാന്‍ കരുണാനിധിയുടെ ഡി എം കെയും കേന്ദ്രം ഭരിക്കുന്ന ബി ജെ പിയും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിയിരുന്നു.

<strong>തമിഴ്‌നാടിന്റെ ലാലു? എന്തോ തമിഴ്മക്കള്‍ക്ക് ഇഷ്ടമാണ് വിജയകാന്തിനെ...</strong>തമിഴ്‌നാടിന്റെ ലാലു? എന്തോ തമിഴ്മക്കള്‍ക്ക് ഇഷ്ടമാണ് വിജയകാന്തിനെ...

വ്യാഴാഴ്ച നടന്ന ഒരു പൊതുപരിപാടിയിലാണ് ഇത്തവണ ഡി എം ഡി കെ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടും എന്ന കാര്യം വിജയകാന്ത് പ്രഖ്യാപിച്ചത്. ഇത്തവണ ഞാന്‍ ഒറ്റയ്ക്ക് മത്സരിക്കും. കാഞ്ചീപുരത്ത് വെച്ച് ആളുകളെ കണ്ടപ്പോള്‍ അവരോട് ഞാന്‍ ഒരു കിംഗാകണോ കിംഗ് മേക്കറാകണോ എന്ന് ചോദിച്ചിരുന്നു. ഞാന്‍ ഒരു കിംഗ് ആയിക്കാണമെന്ന് നിങ്ങളാണ് പറഞ്ഞത്. അതുകൊണ്ട് ഇത്തവണ ഡി എം ഡി കെ ഒറ്റയ്ക്ക് മത്സരിക്കുന്നു - വിജയകാന്ത് പറഞ്ഞു.

vijayakanth

തമിഴ്‌നാട് ഭരിക്കുന്ന അണ്ണാ ഡി എം കെയും കരുണാനിധിയുടെ ഡി എം കെയും അഴിമതിപ്പാര്‍ട്ടികളാണ് എന്ന് വിജയകാന്തിന്റെ ഭാര്യ പ്രേമലത പറഞ്ഞു. രണ്ട് ദ്രാവിഡ പാര്‍ട്ടികളെയും തമിഴ്‌നാട്ടില്‍ നിന്നും തുടച്ചെറിയണമെന്നും പ്രേമലത ആളുകളോട് ആവശ്യപ്പെട്ടു. ടു ജി സ്‌പെക്ട്രം കേസില്‍ ഡി എം കെ ഉത്തരവാദികളാണ്. ജയലളിതയാകട്ടെ, ഇന്ന് തമിഴ്‌നാട്ടില്‍ നടക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമാണ് - പ്രേമതല പറഞ്ഞു.

നേരത്തെ ഡി എം ഡി കെയെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ഡി എം ഡി കെ ഒരുപാട് ശ്രമിച്ചിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ വിജയകാന്ത് വഴങ്ങിയില്ല. കോണ്‍ഗ്രസിനൊപ്പമാണ് ഡി എം കെ ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ജയലളിതയുടെ അണ്ണാ ഡി എം കെ, വിജയകാന്തിന്റെ ഡി എം ഡി കെ, ഡി എം കെ - കോണ്‍ഗ്രസ് കൂട്ടുകെട്ട്, ബി ജെ പിയുടെ മുന്നണി എന്നിങ്ങനെ ചുരുങ്ങിയത് നാല് പക്ഷങ്ങളെങ്കിലും തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ മത്സരിക്കും.

English summary
DMDK chief Captain Vijayakant on Thursday declared that he will contest the Tamil Nadu assembly elections on his own strength because his supporters wanted to see him as the king.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X