കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ ബിജെപിക്കെതിരെ പടയൊരുക്കം!! എന്തുവില കൊടുത്തും... ഒരിക്കലും ചേരില്ല

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ കാലുറപ്പിക്കാനുള്ള ബിജെപിയുടെ നീക്കം എന്തുവില കൊടുത്തും തടയുമെന്ന് ഡിഎംകെ. തിരഞ്ഞെടുപ്പ് ഏകാധിപത്യത്തിന് വേണ്ടിയാണ് ബിജെപി ശ്രമിക്കുന്നതെന്നും ആ മോഹം നടക്കില്ലെന്നും ഡിഎംകെ നേതൃയോഗം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.

02

പുതിയ പ്രസിഡന്റ് എംകെ സ്റ്റാലിന്റെ അധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രമേയം പാസാക്കിയത്. ഡിഎംകെയെ കൂടെ നിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

തമിഴ്‌നാടിനെ വര്‍ഗീയ വല്‍ക്കരിക്കാനാണ് ബിജെപിയുടെ ശ്രമം. എന്തുവില കൊടുത്തും അത് തടയും. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും ഡിഎംകെ വ്യക്തമാക്കി.

കഴിഞ്ഞ നാല് വര്‍ഷമായി ജനവിരുദ്ധ നയങ്ങളാണ് ബിജെപി പിന്തുടരുന്നത്. പാര്‍ലമെന്ററി ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണ് ബിജെപിയുടെ നീക്കങ്ങള്‍. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത നഷ്ടമായിരിക്കുകയാണ്. തമിഴ്‌നാടിന്റെ താല്‍പ്പര്യങ്ങള്‍ ബിജെപി പരിഗണിക്കുന്നേ ഇല്ല. വര്‍ഗീയത പ്രോല്‍സാഹിപ്പിക്കുകയാണ് അവര്‍. മനുഷ്യാവകാശ പ്രവര്‍ത്തകരെയും ബിജെപിയെ എതിര്‍ക്കുന്നവരെയും രാജ്യദ്രോഹികളെന്ന് മുദ്രകുത്തുകയാണ്. ദളിതുകളും ന്യൂനപക്ഷങ്ങളും എല്ലായിടത്തും വേട്ടയാടപ്പെടുകയാണെന്നും ഡിഎംകെ കുറ്റപ്പെടുത്തി.

അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരാണ് തമിഴ്‌നാട് ഭരിക്കുന്നത്. എഐഎഡിഎംകെ സര്‍ക്കാരിനെതിരെ വന്‍ പ്രക്ഷോഭം തുടങ്ങും. ഈ മാസം 18 മുതല്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും ഡിഎംകെ വ്യക്തമാക്കി.

English summary
DMK accuses BJP of running ‘electoral dictatorship’, vows to defeat party’s ‘saffronisation dreams’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X