കോണ്‍ഗ്രസ് വേണ്ടെന്ന് ഒരു വിഭാഗം, പറ്റില്ലെന്ന് കടുപ്പിച്ച് സ്റ്റാലിന്‍; 9 ജില്ല പിടിക്കാന്‍ സഖ്യം
ചെന്നൈ: കേരളത്തിനോടൊപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്ടില്‍ എന്‍ഡിഎ സഖ്യത്തെ വലിയ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയായിരുന്നു ഡിഎംകെ-കോണ്‍ഗ്രസ്-ഇടത് സഖ്യം അധികാരത്തിലെത്തിയത്. എന്‍ഡിഎ സഖ്യത്തില്‍ മത്സരിച്ച അണ്ണാ ഡിഎംകെ, ബിജെപി കക്ഷികള്‍ക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
ഇപ്പോഴിതാ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ മറ്റൊരു തിരഞ്ഞെടുപ്പിന് കൂടി സംസ്ഥാനം ഒരുങ്ങുമ്പോള്‍ വലിയ പ്രതീക്ഷയാണ് ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിനുള്ളത്. സംസ്ഥാനത്ത് പുതുതായി രൂപീകരിക്കപ്പെട്ട 9 ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്.
അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ

കാഞ്ചീപുരം, ചെംഗൽപട്ട്, വെല്ലൂർ, തിരുപ്പത്തൂർ, റാണിപേട്ട്, വില്ലുപുരം, കല്ലകുരിചി, തിരുനെൽവേലി, തെങ്കാശി എന്നിവിടങ്ങളിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരിഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കാന്‍ എഐഎഡിഎംകെ ആഗ്രഹിക്കുന്നുണ്ടെങ്കിലും വലിയ ആത്മവിശ്വാസത്തിലാണ് ഡിഎംകെ.

പുതുതായി രൂപീകരിക്കപ്പെട്ട ഒമ്പത് പുതിയ ജില്ലകളിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്താനും സെപ്റ്റംബർ 15 ന് മുമ്പ് ഫലം പ്രഖ്യാപിക്കാനും ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി അവധിക്കാല ബെഞ്ച് തമിഴ്‌നാട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ നിർദേശം നൽകിയിരുന്നു.

നിലവിലുള്ള നാല് ജില്ലകള്‍ വിഭജിച്ചാണ് പുതിയ ഒമ്പത് ജില്ലകള്‍ രൂപീകരിച്ചത്. വിഭജന പ്രക്രിയ പൂർത്തിയാക്കിയ ശേഷം 2019 ഡിസംബറിന് മുമ്പ് ഇവിടുത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തേണ്ടതായിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ തിരഞ്ഞെടുപ്പ് നീണ്ടുപോയി.

സുപ്രീംകോടതിയുടെ നിര്‍ദേശം വന്നതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം തന്നെ തിരഞ്ഞെടുപ്പിന് തയ്യാറായി കഴിഞ്ഞു. തിങ്കളാഴ്ച പാർട്ടി സംസ്ഥാന ആസ്ഥാനത്ത് ഡിഎംകെ ജില്ലാ സെക്രട്ടറി തല യോഗങ്ങൾ നടത്തി. മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം കെ സ്റ്റാലിൻ ഉള്‍പ്പടേയുള്ള പ്രമുഖ നേതാക്കള്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.

പ്രതിപക്ഷത്തിന് ഇടമില്ലാതെ ഡിഎംകെ സഖ്യം എല്ലാ സീറ്റുകളിലും വിജയിക്കുന്ന തരത്തിൽ ഒരു പദ്ധതി തയ്യാറാക്കണമെന്നാണ് യോഗത്തിൽ സ്റ്റാലിൻ പാർട്ടി ജില്ലാ സെക്രട്ടറിമാരോട് ആവശ്യപ്പെട്ടത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളുമായി സഖ്യത്തില്‍ മത്സരിക്കുന്നതില്‍ ഭിന്നാഭിപ്രായങ്ങല്‍ ഉണ്ടെങ്കിലും സഖ്യം തുടരാന്‍ സ്റ്റാലിന്‍ അനുകൂല നിലപാട് സ്വീകരിച്ചെന്നാണ് സൂചന.

പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ പലയിടത്തും ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ വരുംദിവസങ്ങളില്‍ ഇരു പാര്‍ട്ടികള്‍ക്കുമിടയില്‍ നടക്കും.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വളരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ മൊത്തം സീറ്റുകളിൽ 10 ശതമാനമെങ്കിലും തങ്ങള്‍ക്ക് അനുവദിക്കണമെന്നുമാണ് സംസ്ഥാന കോൺഗ്രസ് മേധാവി കെ എസ് അലഗിരി അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗികമായ പ്രതികരണത്തിന് ഡിഎംകെ വ്യത്തങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം മറുവശത്ത് അണ്ണാ ഡിഎംകെയും തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം ചേര്‍ന്നാണ് മത്സരിച്ചതെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ സഖ്യം ഉണ്ടായേക്കില്ല. അണ്ണാ ഡിഎംകെയുമായുള്ള സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മാത്രമുള്ളതായിരുന്നുവെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് എൽ മുരുകൻ അവകാശപ്പെട്ടത്.

തമിഴ്നാടിനെ സംബന്ധിച്ച് ബിജെപി വലിയ ശക്തിയല്ലെങ്കിലും പ്രാദേശിക തലത്തില്‍ ബിജെപിക്ക് ചില മേഖലകളില്‍ സ്വാധീനമുണ്ട്. സഖ്യത്തിന് പുറത്ത് പോയി ബിജെപി തനിച്ച് മത്സരിക്കുന്നത് അണ്ണാ ഡിഎംകെയ്ക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കും. ഇതോടൊപ്പം തന്നെയാണ് ശശികലയുടെ അനന്തരവൻ ടിടിവി ദിനകരന്‍റെ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്‍റെ സാന്നിധ്യവും. ഈ സാഹചര്യത്തില്‍ കൂടിയാണ് കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം മികച്ച മുന്നേറ്റം പ്രതീക്ഷിക്കുന്നത്.
ഹോട്ട് ലുക്കില്‍ മോണൽ ഗജ്ജര്‍; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications