കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീർ വിഷയം; നേതാക്കളെ വിട്ടയക്കണം, ദില്ലിയിൽ പ്രതിഷേധത്തിനൊരുങ്ങി ഡിഎംകെ!

Google Oneindia Malayalam News

ദില്ലി: എൻഡിഎ സർക്കാർ കശ്മീരിന്റെ പ്രത്യേക പദവി എടുതത് കളഞ്ഞതിനെതിരെ ദില്ലിയിൽ ഡിഎംകെയുടെ പ്രതിഷേധം. ആഗസ്റ്റ് 22നാണ് പ്രതിഷേധ പ്രകടനം നടക്കുക. കശ്മീരില്‍ കരുതല്‍ തടങ്കലില്‍ വെച്ചിരുന്ന നേതാക്കളെ എത്രയും പെട്ടെന്ന് മോചിതരാക്കണമെന്ന് ആവശ്യപ്പെട്ട് കൂടിയാണ് പ്രതിഷേധം.

<strong>ജീവനക്കാരെ പറ്റിച്ച് കെഎസ്ഇബി; പ്രളയ സമാഹരണത്തിൽ നിന്ന് കെഎസ്ഇബി മുക്കിയത് 126 കോടി, സംഭവം ഇങ്ങനെ..</strong>ജീവനക്കാരെ പറ്റിച്ച് കെഎസ്ഇബി; പ്രളയ സമാഹരണത്തിൽ നിന്ന് കെഎസ്ഇബി മുക്കിയത് 126 കോടി, സംഭവം ഇങ്ങനെ..

<strong>കേരളത്തിൽ വിലസി ഓൺലൈൻ പെൺവാണിഭ സംഘം; സിനിമ, സീരിയൽ നടിമാരും ലഭ്യമെന്ന് പരസ്യം!</strong>കേരളത്തിൽ വിലസി ഓൺലൈൻ പെൺവാണിഭ സംഘം; സിനിമ, സീരിയൽ നടിമാരും ലഭ്യമെന്ന് പരസ്യം!

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ നേരത്തെയും ഡിഎംകെ രംഗത്തെത്തിയിരുന്നു. ജമ്മുകശ്മീരിലെ ജനങ്ങളുടെ താത്പര്യമന്വേഷിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നത്. ഇത് ജനാധിപത്യത്തെ കൊലപ്പെടുത്തുന്നതിന് സമാനമാണെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ പറഞ്ഞു.

MK Stalin

ജനാധിപത്യത്തിന് വിരുദ്ധമായ പാതയിലാണ് മോദിസര്‍ക്കാര്‍ നീങ്ങുന്നത്. രാജ്യത്തെ അടിസ്ഥാന പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണിതെന്നും സ്റ്റാലിന്‍ ആരോപിച്ചിരുന്നു. ഫെഡറല്‍ സംവിധാനത്തിന് കീഴില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിന്റെ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെയാണ് നിലവിലെ സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ആഗസ്റ്റ് 22ന് നടക്കുന്ന പ്രതിഷേധത്തിൽ ജന്തര്‍മന്ദിര്‍ നിന്ന് രാവിലെ 11 മണിക്ക് പ്രകടനം ആരംഭിക്കും. ഡിഎംകെ എംപിമാരും മറ്റ് രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നുള്ള എംപിമാരും നേതാക്കളും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.ജമ്മുകശ്മീരിലെ ജനങ്ങളുടെ താത്പര്യമന്വേഷിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നത്. ഇത് ജനാധിപത്യത്തെ കൊലപ്പെടുത്തുന്നതിന് സമാനമാണെ്നാണ് ഡിഎംകെയുടെ നിലപാട്.

English summary
DMK announces protest over abrogation of Article 370 in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X