തമിഴ്നാട്ടിലുമുണ്ട് 'ജയരാജനും' 'ശിവന് കുട്ടിയും'!! 'ജമീല' ഇല്ലാത്ത കാരണം മാനം പോയില്ല!!!!
രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരള നിയമസഭയില്‍ നടന്ന സംഭവങ്ങളുടെ തനിയാവര്‍ത്തനമായിരുന്നു എടപ്പാടി പളനി സ്വാമിയുടെ വിശ്വാസ വോട്ടെടുപ്പിനിടെ തമിഴ്നാട് നിയമസഭയില്‍ നടന്നത്.
ചെന്നൈ: രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരള നിയമസഭയില്‍ നടന്ന സംഭവങ്ങളുടെ തനിയാവര്‍ത്തനമായിരുന്നു എടപ്പാടി പളനി സ്വാമിയുടെ വിശ്വാസ വോട്ടെടുപ്പിനിടെ തമിഴ്നാട് നിയമസഭയില്‍ നടന്നത്. ഇന്ന് നടന്ന സംഭവങ്ങള്‍ കണ്ടാല്‍ തമിഴ്നാട് കേരളത്തിന് പഠിക്കുകയാണോ എന്ന് തോന്നിപ്പോകും.
ബാര്‍ കോഴ വിവാദത്തിന്റെ പേരില്‍ മുന്‍ ധനമന്ത്രിയായിരുന്ന കെഎം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെയാണ് നിയമസഭയില്‍ അംഗങ്ങള്‍ അഴിഞ്ഞാടിയത്. കടിച്ചും പിടിവലി നടത്തിയും അംഗങ്ങള്‍ അതിരുവിട്ടപ്പോള്‍ പ്രതിഷേധവും ശക്തമായി.

നിറഞ്ഞാടി
കേരള നിയമസഭയില്‍ നടന്ന സംഭവങ്ങള്‍ക്കിടെ ശിവന് കുട്ടിയായിരുന്നു സ്പീക്കറുടെ ഡയസ് തകര്‍ത്തത്. തമിഴ്നാട്ടിലെ സംഭവ വികാസങ്ങളില്‍ ശിവന് കുട്ടിയായി എത്തിയത് ഡിഎംകെ അംഗം കെകെ ശെല്‍വമായിരുന്നു. സ്പീക്കറുടെ മൈക്ക് തകര്‍ത്ത ശെല്‍വം കലി അടങ്ങാതെ സ്പീക്കറുടെ കസേരയില്‍ കയറി ഇരിക്കുകയും ചെയ്തു.

പവനായി ഒടുവില്‍ ശവമായി
കേരളത്തിലെ ആക്രമണങ്ങളില്‍ മുന്‍ നിരയിലുണ്ടായിരുന്നത് വി ശിവന്‍കുട്ടി എംഎല്‍എ ആയിരുന്നു. മുണ്ടു മടക്കിക്കുത്തി സ്പീക്കറുടെ വേദിയിലേക്ക് ഇരച്ചു കയറി മേശയിലെ കംപ്യൂട്ടറും കീബോര്‍ഡും തകര്‍ത്തു. സ്പീക്കറുടെ മേശയില്‍ കയറി നിന്നു. വാച്ച് ആന്‍ഡ് വാര്‍ഡിനെ കോളറില്‍ കുത്തിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്്തിരുന്നു. ബജറ്റ് അവതരിപ്പിച്ച് കഴിഞ്ഞപ്പോള്‍ ഡയസില്‍ നിന്ന് ചാടുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് തളര്‍ന്നു വീണതിനു എല്ലാവരും സാക്ഷിയായി.

മദമിളകിയ ഒറ്റയാന്
സ്പീക്കറുടെ കസേര മറിച്ചിട്ടായിരുന്നു ഇപി ജയരാജന് സഭയില്‍ നിറഞ്ഞാടിയത്. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ജയരാജനായിരുന്നു. വാച്ച് ആന്‍ഡ് വാര്ുഡുമായി ഉന്തും തള്ളും ഉണ്ടാക്കി.

'കടി' വിവാദം ഒഴിവായി
തമിഴ്നാട്ടില്‍ ജമീല പ്രകാശവും ബിജിമോളും ഇല്ലാതിരുന്നത് നാണക്കേടിന്റെ ആഘാതം കുറച്ചിട്ടുണ്ട്. കേരള സഭയിലെ കൈയ്യാങ്കളിക്കിടെ ജമീല പ്രകാശം മറ്റൊരംഗത്തെ കടിച്ചതും ബിജിമോളെ ഷിബു ബേബി ജോണ്‍ തടഞ്ഞതും ഏറെ വിവാദമായിരുന്നു.

കൈയ്യേറ്റം വരെ
വിശ്വാസ വോട്ടിന് രഹസ്യ ബാലറ്റ് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം ആരംഭിച്ചത്. ഒടുവില്‍ സ്പീക്കറെ കൈയ്യേറ്റം ചെയ്യുന്നത് വരെ എത്തി കാര്യങ്ങള്‍. കേരള നിയമസഭയില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായപ്പോള്‍ സ്പീക്കറെ അംഗങ്ങള്‍ തൊട്ടില്ല.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications