കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടിലുമുണ്ട് 'ജയരാജനും' 'ശിവന്‍ കുട്ടിയും'!! 'ജമീല' ഇല്ലാത്ത കാരണം മാനം പോയില്ല!!!!

രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരള നിയമസഭയില്‍ നടന്ന സംഭവങ്ങളുടെ തനിയാവര്‍ത്തനമായിരുന്നു എടപ്പാടി പളനി സ്വാമിയുടെ വിശ്വാസ വോട്ടെടുപ്പിനിടെ തമിഴ്നാട് നിയമസഭയില്‍ നടന്നത്.

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ: രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരള നിയമസഭയില്‍ നടന്ന സംഭവങ്ങളുടെ തനിയാവര്‍ത്തനമായിരുന്നു എടപ്പാടി പളനി സ്വാമിയുടെ വിശ്വാസ വോട്ടെടുപ്പിനിടെ തമിഴ്നാട് നിയമസഭയില്‍ നടന്നത്. ഇന്ന് നടന്ന സംഭവങ്ങള്‍ കണ്ടാല്‍ തമിഴ്നാട് കേരളത്തിന് പഠിക്കുകയാണോ എന്ന് തോന്നിപ്പോകും.

ബാര്‍ കോഴ വിവാദത്തിന്‍റെ പേരില്‍ മുന്‍ ധനമന്ത്രിയായിരുന്ന കെഎം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെയാണ് നിയമസഭയില്‍ അംഗങ്ങള്‍ അഴിഞ്ഞാടിയത്. കടിച്ചും പിടിവലി നടത്തിയും അംഗങ്ങള്‍ അതിരുവിട്ടപ്പോള്‍ പ്രതിഷേധവും ശക്തമായി.

 നിറഞ്ഞാടി

നിറഞ്ഞാടി

കേരള നിയമസഭയില്‍ നടന്ന സംഭവങ്ങള്‍ക്കിടെ ശിവന്‍ കുട്ടിയായിരുന്നു സ്പീക്കറുടെ ഡയസ് തകര്‍ത്തത്. തമിഴ്‌നാട്ടിലെ സംഭവ വികാസങ്ങളില്‍ ശിവന്‍ കുട്ടിയായി എത്തിയത് ഡിഎംകെ അംഗം കെകെ ശെല്‍വമായിരുന്നു. സ്പീക്കറുടെ മൈക്ക് തകര്‍ത്ത ശെല്‍വം കലി അടങ്ങാതെ സ്പീക്കറുടെ കസേരയില്‍ കയറി ഇരിക്കുകയും ചെയ്തു.

 പവനായി ഒടുവില്‍ ശവമായി

പവനായി ഒടുവില്‍ ശവമായി

കേരളത്തിലെ ആക്രമണങ്ങളില്‍ മുന്‍ നിരയിലുണ്ടായിരുന്നത് വി ശിവന്‍കുട്ടി എംഎല്‍എ ആയിരുന്നു. മുണ്ടു മടക്കിക്കുത്തി സ്പീക്കറുടെ വേദിയിലേക്ക് ഇരച്ചു കയറി മേശയിലെ കംപ്യൂട്ടറും കീബോര്‍ഡും തകര്‍ത്തു. സ്പീക്കറുടെ മേശയില്‍ കയറി നിന്നു. വാച്ച് ആന്‍ഡ് വാര്‍ഡിനെ കോളറില്‍ കുത്തിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്്തിരുന്നു. ബജറ്റ് അവതരിപ്പിച്ച് കഴിഞ്ഞപ്പോള്‍ ഡയസില്‍ നിന്ന് ചാടുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് തളര്‍ന്നു വീണതിനു എല്ലാവരും സാക്ഷിയായി.

 മദമിളകിയ ഒറ്റയാന്‍

മദമിളകിയ ഒറ്റയാന്‍

സ്പീക്കറുടെ കസേര മറിച്ചിട്ടായിരുന്നു ഇപി ജയരാജന്‍ സഭയില്‍ നിറഞ്ഞാടിയത്. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ജയരാജനായിരുന്നു. വാച്ച് ആന്‍ഡ് വാര്‍ുഡുമായി ഉന്തും തള്ളും ഉണ്ടാക്കി.

 'കടി' വിവാദം ഒഴിവായി

'കടി' വിവാദം ഒഴിവായി

തമിഴ്‌നാട്ടില്‍ ജമീല പ്രകാശവും ബിജിമോളും ഇല്ലാതിരുന്നത് നാണക്കേടിന്റെ ആഘാതം കുറച്ചിട്ടുണ്ട്. കേരള സഭയിലെ കൈയ്യാങ്കളിക്കിടെ ജമീല പ്രകാശം മറ്റൊരംഗത്തെ കടിച്ചതും ബിജിമോളെ ഷിബു ബേബി ജോണ്‍ തടഞ്ഞതും ഏറെ വിവാദമായിരുന്നു.

കൈയ്യേറ്റം വരെ

കൈയ്യേറ്റം വരെ

വിശ്വാസ വോട്ടിന് രഹസ്യ ബാലറ്റ് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം ആരംഭിച്ചത്. ഒടുവില്‍ സ്പീക്കറെ കൈയ്യേറ്റം ചെയ്യുന്നത് വരെ എത്തി കാര്യങ്ങള്‍. കേരള നിയമസഭയില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായപ്പോള്‍ സ്പീക്കറെ അംഗങ്ങള്‍ തൊട്ടില്ല.

English summary
dmk attack in tamil nadu assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X