കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു...ഉടന്‍ ആശുപത്രി വിടും?
മരുന്നില്‍ നിന്നുള്ള അലര്‍ജിയെ തുടര്‍ന്നായിരുന്നു കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചെന്നൈ: അലര്‍ജിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡി എം കെ നേതാവും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍. ചികിത്സയിലുള്ള കരുണാനിധി ഉടന്‍ ആശുപത്രി വിടുമെന്നും പറയുന്നുണ്ട്.
മരുന്നില്‍ നിന്നുള്ള അലര്‍ജിയെ തുടര്‍ന്നാണ് കരുണാനിധിയെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിരമായി കഴിക്കുന്ന മരുന്നില്‍ നിന്നാണ് അദ്ദേഹത്തിന് അലര്‍ജിയുണ്ടായത്. ഡി എം കെ നേതാക്കളും മറ്റും അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

93 വയസുള്ള കരുണാനിധി 2016 ഒക്ടോബര്‍ മുതല്‍ വാര്‍ധക്യ സഹജമായ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയും സന്ദര്‍ശകരെ നിരോധിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications