കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാനിധി മകന്‍ സ്റ്റാലിനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചു

മകനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചെങ്കിലും സജീവ രാഷ്ട്രീയത്തില്‍ നിന്നു താന്‍ ഉടനൊന്നും വിരമിക്കില്ലെന്നും കരുണാനിധി കൂട്ടിച്ചേര്‍ത്തു.

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തമിഴ്‌നാട് പ്രതിപക്ഷനേതാവും മകനുമായ എംകെ സ്റ്റാലിനെ ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചു. അഭ്യൂഹങ്ങള്‍ക്കൊടുവില്‍ തമിഴ് വാരികയായ ആനന്ദവികടന് നല്‍കിയ അഭിമുഖത്തിലാണ് കരുണാനിധി സ്റ്റാലിനാവും തന്റെ പിന്‍ഗാമിയെന്ന് വ്യക്തമാക്കിയത്.

തന്റെ പിന്‍ഗാമിയെ സംബന്ധിച്ചു മൂന്നു വര്‍ഷം മുന്‍പു ഒരു പൊതുയോഗത്തില്‍ കരുണാനിധി പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നില്ല. മകനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചെങ്കിലും സജീവ രാഷ്ട്രീയത്തില്‍ നിന്നു താന്‍ ഉടനൊന്നും വിരമിക്കില്ലെന്നും കരുണാനിധി കൂട്ടിച്ചേര്‍ത്തു.

mk-stalin


കരുണാനിധിയുടെ പിന്‍ഗാമിയാവുക എംകെ സ്റ്റാലിനാണോ അതോ ജേഷ്ഠനും മുന്‍കേന്ദ്രമന്ത്രിയുമായ എംകെ അഴഗിരിയാണോ എന്ന കാര്യത്തില്‍ തമിഴ്‌നാട്ടില്‍ ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു. അനിയനായ സ്റ്റാലിനോട് കരുണാനിധി കൂടുതല്‍ താത്പര്യം കാട്ടുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴഗിരി ഡിഎംകെയ്ക്ക് വേണ്ടി പ്രചരണം നടത്താന്‍ ഇറങ്ങിയിരുന്നില്ല.

ചെറിയ പ്രായം മുതല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയാണ് സ്റ്റാലിന്‍ രാഷ്ട്രീയത്തിലെ പടവുകള്‍ താണ്ടിയത്. യുവജന വിഭാഗം നേതാവായ സ്റ്റാലിന്‍ കരുണാനിധിക്ക് ഏറെ പ്രിയപ്പെട്ടവനുമായിരുന്നു. ഡിഎംകെ അണികളുടെ പിന്തുണയും സ്റ്റാലിനാണ് ലഭിക്കുന്നത്. കരുണാനിധിയുടെ രണ്ടാമത്തെ ഭാര്യ ദയാലു അമ്മാളിന്റെ മകനാണ് കഴിഞ്ഞ നാല് പതിറ്റാണ്ടായി കരുണാനിധിയുടെ നിഴലായി രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാലിന്‍.

English summary
DMK chief Karunanidhi names younger son Stalin as his political heir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X