കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടുജി, കരുണാനിധിയുടെ ഭാര്യയ്ക്കെതിരെ കുറ്റപത്രം

  • By Meera Balan
Google Oneindia Malayalam News

ദില്ലി: 2ജി സ്‌പെക്ട്രം ഇടപാടില്‍ 200 കോടികളുടെ കള്ളപ്പണം വെളു്പപിക്കലുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജ, ഡിഎംകെ എംപി കനിമൊഴി, ഡിഎംകെ നേതാവ് എം കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ എന്നിവര്‍ക്കെതിരെ സിബിഐ കുറ്റ പത്രം സമര്‍പ്പിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യത.

കോണ്‍ഗ്രസില്‍ നിന്ന് അകന്ന ഡിഎംകെയ്ക്ക് കുറ്റപത്രം സമര്‍പ്പിച്ചത് തിരിച്ചടിയായിരിയ്ക്കുകയാണ്. 84 കാരിയായ ദയാലു അമ്മാളിനെ സ്‌പെക്ട്രം കേസില്‍ പ്രതി ചേര്‍ത്തിരുന്നില്ല. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ 39 പാര്‍ലമെന്റ് മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടന്നു.

Dayalu Ammal, Karunanidhi

ഗുരുതരമായ കുറ്റങ്ങളാണ് പുതുതായി പുറത്തത് വിട്ട കുററപത്രത്തില്‍ സിബിഐ ഡിഎംകെ നേതാക്കള്‍ക്കെതിരെ ഉന്നയിക്കുന്നതെന്നാണ് സൂചന. ഡിഎംകെയുടെ ചാനലായ കലൈഞ്ജര്‍ ടിവിയ്ക്ക് സ്വാന്‍ ടെലികോം പ്രൊമോട്ടര്‍മാര്‍ 200 കോടി രൂപ നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ പത്തോളം പ്രതികളാണ് ഉള്ളത്. കലൈഞ്ജര്‍ ടിവിയിലേക്ക് 200 കോടി രൂപയെത്തിയതിന്റെ വിവരങ്ങളും തെളിവുകളും കണ്ടെത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം.

കലൈഞ്ജര്‍ ടിവിയില്‍ 60 ശതമാനം ഓഹരി ദയാലു അമ്മാളിന് ഉണ്ട്. 20 ശതമാനം വീതം കനിമൊഴിയ്ക്കും ശര്തകുമാറിനും ഉണ്ട്. ഗുരുതര കുറ്റങ്ങള്‍ പ്രതിഖള്‍ക്കെതിരെ ചുമത്തിയതിനാല്‍ ഉടന്‍ അറസ്റ്റിന് സാധ്യതയുണ്ടാകുമെന്നാണ് സൂചന.

English summary
DMK chief Karunanidhi's wife charge-sheeted in money-laundering case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X