കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം അധികാരം പിടിക്കും; എഐഎഡിഎംകെ-ബിജെപി സഖ്യം തകരുമെന്നും സർവ്വേ

Google Oneindia Malayalam News

ചെന്നൈ; ഇത്തവണ തമിഴ്നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം അധികാരം നേടുമെന്ന് എബിപി-സി വോട്ടർ സർവ്വേ ഫലം. 162 സീറ്റുകളാണ് സർവ്വേ പ്രവചനം. 234 അംഗ നിയമസഭയിൽ കഴിഞ്ഞ തിര‍ഞ്ഞെടുപ്പിൽ യുപിഎ സഖ്യത്തിന് 98 സീറ്റുകളായിരുന്നു ലഭിച്ചിരുന്നത്.

2016 നെ അപേക്ഷിച്ച് വോട്ട് വിഹിതത്തിലും യുപിഎ വലിയ മുന്നേറ്റം കാഴ്ച വെയ്ക്കുമെന്ന് സർവ്വേ പറയുന്നു. 1.7 ശതമാനം ഉയർത്തുമെന്നാണ് സർവ്വേ ഫലം. 2016 ൽ 41.1 ശതമാനം വോട്ടുകളായിരുന്നു ഡിഎംകെ സഖ്യം നേടിയത്. അതേസമയം ഇത്തവണ എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് കനത്ത തിരിച്ചടി ലഭിക്കുമെന്നും സർവ്വേ പ്രവചിക്കുന്നു.

Tamil Nadu Assembly election 2021

കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൻഡിഎ സഖ്യത്തിന് 64 സീറ്റുകളുടെ നഷ്ടം സംഭവിക്കും. 98 സീറ്റുകളിൽ മാത്രം വിദയിക്കാനേ സഖ്യത്തിന് സാധിക്കൂവെന്ന് സർവ്വേ പറയുന്നു. 15 ശതമാനം വോട്ട് നഷ്ടം സംഭവിക്കുമെന്നും സർവ്വേ പ്രവചിക്കുന്നുണ്ട്. കഴിഞ്ഞ തവണ 43.7 ശതമാനമായിരുന്നു എന്ഡി‍എ സഖ്യത്തിന് ലഭിച്ചത്. ഇത്തവണ അത് 28.7 ശതമാനമായി കുറമെന്നാണ് സർവ്വേ ഫലം.

ശശികലയുടെ അമ്മ മക്കൾ മുന്നേറ്റ കഴഗത്തിന് (എഎംഎംകെ) തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ സാധിക്കില്ലേങ്കിലും എഐഎഡിഎംകെയുടെ വോട്ട് വിഹിതത്തിൽ കാര്യമായ നഷ്ടം വരുത്താൻ കഴിയുമെന്ന് സർവ്വേ പറയുന്നു. ശശികലയുടെ പാർട്ടിക്ക് 7.8 ശതമാനം വോട്ടുകൾ ലഭിച്ചേക്കും. അതേസമയം നടൻ കമലഹാസന്റെ മക്കൾ നീതി മയ്യത്തിനും മുന്നേറാൻ സാധക്കില്ലന്ന് സർവ്വേ പ്രവചിക്കുന്നു.

അതേസമയം ദ്രാവിഡ രാഷ്ട്രീയ വോട്ടുകള്‍ ഡിഎംകെ, അണ്ണാ ഡിഎംകെ, ദിനകരന്റെ എഎംഎംകെ, പിഎംകെ എന്നീ കക്ഷികള്‍ക്കിടയില്‍ ഭിന്നിക്കുമ്പോള്‍
സംസ്ഥാനത്ത് ഇത്തവണ ബിജെപി നില മെച്ചപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇതിനോടകം തന്നെ നടി ഖുശ്ബു ഉൾപ്പെടെയുള്ള പ്രമുഖരെ പാർട്ടിയിലെത്തിച്ച് തമിഴ്നാട്ടിൽ വേരുറപ്പിക്കാനുള്ള തന്ത്രങ്ങൾ ബിജെപി തുടങ്ങി കഴിഞ്ഞു. 25 സീറ്റുകൾ വരെ സംസ്ഥാനത്ത് നേടാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

കേരളത്തിൽ പിണറായി സർക്കാരിന് അധികാര തുടർച്ച; എൽഡിഎഫ് 89 സീറ്റുകൾ വരെ നേടുമെന്ന് എബിപി സർവ്വേകേരളത്തിൽ പിണറായി സർക്കാരിന് അധികാര തുടർച്ച; എൽഡിഎഫ് 89 സീറ്റുകൾ വരെ നേടുമെന്ന് എബിപി സർവ്വേ

 ധർമ്മജൻ ബോൾഗാട്ടിയെ കളത്തിലിറക്കും? വിജയസാധ്യതയെന്ന് കോൺഗ്രസ് വിലയിരുത്തൽ ധർമ്മജൻ ബോൾഗാട്ടിയെ കളത്തിലിറക്കും? വിജയസാധ്യതയെന്ന് കോൺഗ്രസ് വിലയിരുത്തൽ

ബിജെപിയുടെ മോഹം നടക്കില്ല; ബംഗാൾ മമത തന്നെ ഭരിക്കും.. തൃണമൂൽ കോൺഗ്രസിന് 158 സീറ്റുകൾ ലഭിക്കുമെന്ന് സർവ്വേബിജെപിയുടെ മോഹം നടക്കില്ല; ബംഗാൾ മമത തന്നെ ഭരിക്കും.. തൃണമൂൽ കോൺഗ്രസിന് 158 സീറ്റുകൾ ലഭിക്കുമെന്ന് സർവ്വേ

English summary
DMK-Congress alliance to come to power in Tamil Nadu; AIADMK-BJP alliance to collapse:ABP- C Voter Survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X