കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടിലെ പണമെറിഞ്ഞ് വോട്ട് പിടുത്തം..!! മുഖ്യമന്ത്രി പളനിസ്വാമിയുടെ കസേര തെറിക്കും..??

  • By അനാമിക
Google Oneindia Malayalam News

ചെന്നൈ: ജയലളിതയുടെ മരണത്തോടെ ഒഴിവു വന്ന തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ മണ്ഡലത്തില്‍ ശശികല വിഭാഗം വോട്ടിന് പണം നല്‍കിയെന്നുള്ള കണ്ടെത്തലോടെ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കിയിരിക്കുകയാണ്. എന്നാല്‍ അതിലൊന്നും കാര്യങ്ങള്‍ അവസാനിക്കില്ലെന്നാണ് ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന. മുഖ്യമന്ത്രി പളനിസ്വാമിയെ പുറത്താക്കണമെന്നാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെ ആവശ്യപ്പെടുന്നത്.

tamilnadu

ഏകദേശം 89 കോടിയോളം രൂപ വോട്ടിന് നോട്ടായി ശശികല പക്ഷം ചിലവാക്കിയതിന്റെ രേഖകള്‍ ആദായനികുതി വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തമിഴ്‌നാട് ആരോഗ്യമന്ത്രിയുടേത് അടക്കം നടത്തിയ റെയ്ഡിലാണ് രേഖകള്‍ പിടിച്ചെടുത്തത്. ഓരോ വോട്ടറിനും നാലായിരം രൂപ വീതമാണ് നല്‍കിയത് എന്നാണ് കണ്ടെത്തിയത്. ഈ കൈക്കൂലി നല്‍കലില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കടക്കം പങ്കുണ്ടെന്നാണ് കണ്ടെത്തിയത്.

e palaniswami

പളനിസ്വാമിയെ പുറത്താക്കണമെന്ന് ഡിഎംകെ പ്രതിനിധി സംഘം ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കണ്ട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഡിഎംകെ വര്‍ക്കിംഗ് പ്രസിഡണ്ട് എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ആര്‍കെ നഗറില്‍ വന്‍ റാലി സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്. അതേസമയം താന്‍ ജയിക്കുമെന്ന് ഭയന്നതിനാല്‍ കേന്ദ്രവും തിരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് ഒത്തുകളിച്ചാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയതെന്ന് ശശികല വിഭാഗം സ്ഥാനാര്‍ത്ഥി ടിടിവി ദിനകരന്‍ ആരോപിക്കുന്നു.

English summary
DMK leaders met Governor and demanded the removal of CM E Palaniswami
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X