Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദിയെ പുകഴ്ത്തിയ എംഎല്‍എയെ ഡിഎംകെ പുറത്താക്കി; സെല്‍വം ബിജെപിയിലേക്ക്

ചെന്നൈ: ഡിഎംകെ എംഎല്‍എ കുക സെല്‍വത്തെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നാരോപിച്ചാണ് നടപടി. ഇതുവരെ അദ്ദേഹം വഹിച്ചിരുന്ന എല്ലാ പദവികളില്‍ നിന്നും നീക്കിയതിന് പിന്നാലെയാണ് പുറത്താക്കിയത്. ചെന്നൈയിലെ തൗസന്റ്‌സ്് ലൈറ്റ്‌സ് എന്ന മണ്ഡലത്തിലെ എംഎല്‍എയാണ് ഇദ്ദേഹം.

അയോധ്യയില്‍ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കല്ലിടുന്നതിന് തൊട്ടുമുമ്പ് ദില്ലിയിലെത്തി ബിജെപി ദേശീയ നേതാക്കളെ സന്ദര്‍ശിച്ചിരുന്നു സെല്‍വം. അദ്ദേഹം ബിജെപിയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അയോധ്യയില്‍ രാമക്ഷേത്രത്തിന് വേണ്ടി കഠിനാധ്വാനം ചെയ്ത വ്യക്തിയാണ് പ്രധാനമന്ത്രി മോദി എന്ന് സെല്‍വം പറഞ്ഞിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

ഡിഎംകെയില്‍ കുടുംബ ആധിപത്യം

ഡിഎംകെയില്‍ കുടുംബ ആധിപത്യം

ഡിഎംകെയിലെ കുടുംബ ആധിപത്യത്തെ ചോദ്യം ചെയ്തിരുന്നു സെല്‍വം. തന്നെ പോലുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ ഭാവിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ മാസം അഞ്ചിന് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്ത വേളയില്‍, ധൈര്യമുണ്ടെങ്കില്‍ തന്നെ പുറത്താക്കൂ എന്ന് സെല്‍വം വെല്ലുവിളിച്ചിരുന്നു.

ഡിഎംകെയുടെ അറിയിപ്പ്

ഡിഎംകെയുടെ അറിയിപ്പ്

തന്റെ ഭാഗം കേള്‍ക്കാതെയാണ് പാര്‍ട്ടി നടപടിയെടുത്തത് എന്ന് സെല്‍വം പറഞ്ഞു. സെല്‍വം എംഎല്‍എയെ പുറത്താക്കിയെന്ന് വിശദീകരിച്ച് ഡിഎംകെ വാര്‍ത്താ കുറിപ്പ് പുറത്തിറക്കി. സെല്‍വം നല്‍കിയ പ്രതികരണം തൃപ്തികരമല്ലാത്തതിനാലാണ് പുറത്താക്കിയതെന്ന് പാര്‍ട്ടി പറയുന്നു.

Recommended Video

cmsvideo
    മോദി കൈപിടിച്ച് അടുത്തിടപഴകിയ സ്വാമിക്ക് കൊറോണ | Oneindia Malayalam
    സെല്‍വം ബിജെപി ദേശീയ നേതാക്കളെ കണ്ടു

    സെല്‍വം ബിജെപി ദേശീയ നേതാക്കളെ കണ്ടു

    സെല്‍വം ഈ മാസം നാലിന് ദില്ലിയിലെത്തി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ കണ്ടിരുന്നു. ഈ വേളയിലാണ് അദ്ദേഹം നരേന്ദ്ര മോദിയെ പുകഴ്ത്തിയത്. സെല്‍വം പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചുവെന്ന് സ്റ്റാലിന്‍ പറഞ്ഞു. തൊട്ടുപിന്നാലെയാണ് നടപടി സ്വീകരിച്ചത്. ഡിഎംകെ ആസ്ഥാനത്തെ ഓഫീസ് സെക്രട്ടറി കൂടിയാണ് സെല്‍വം.

    ഡിഎംകെയുടെ നയത്തിനെതിരെ...

    ഡിഎംകെയുടെ നയത്തിനെതിരെ...

    നരേന്ദ്ര മോദിയുടെത് മികച്ച ഭരണമാണെന്നു സെല്‍വം പറഞ്ഞിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ശക്തമായി രംഗത്തുള്ള പാര്‍ട്ടിയാണ് ഡിഎംകെ. ഏറ്റവും ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കാരങ്ങളെ ഡിഎംകെ എതിര്‍ത്തിരുന്നു. ഇതിനിടെയാണ് സെല്‍വം മോദിയെ പുകഴ്ത്തിയത്.

    സെല്‍വം ബിജെപിയില്‍ ചേരും

    സെല്‍വം ബിജെപിയില്‍ ചേരും

    സെല്‍വം ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ട്. തന്റെ മണ്ഡലത്തിലെ ചില പദ്ധതികളുമായി ബന്ധപ്പെട്ട് റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിനെ കാണാന്‍ വേണ്ടിയാണ് ദില്ലിയില്‍ പോയതെന്നാണ് സെല്‍വത്തിന്റെ വിശദീകരണം. ദില്ലിയില്‍ പോയ വേളയില്‍ ജെപി നദ്ദയെ കണ്ടു. രാമേശ്വരത്ത് വികസന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുവെന്നും സെല്‍വം പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+