ഡിഎംകെയ്ക്ക് ഒരേ വിഷയത്തില്‍ രണ്ട് നിലപാട്: പരസ്യ വിമര്‍ശനവുമായി ചിന്മയി
ചെന്നൈ: കവി വൈരമുത്തുവിനെതിരായ ലൈംഗികാരോപണ വിവാദത്തില്‍ ഡിഎംകെയെ രൂക്ഷമായി വിമര്‍ശിച്ച് ഗായിക ചിന്മയി ശ്രീപാദ. ഒരേ വിഷയത്തില്‍ രണ്ട് നിലപാടാണ് ഡിഎംകെ സര്‍ക്കാരിനുള്ളത്. ഇരകളായ സ്ത്രീകളോട് അവര്‍ക്കുള്ള നിലപാട് ആളുകളെ നോക്കിയാണെന്നും ചിന്മയി പറഞ്ഞു. ലൈംഗിക പീഡകര്‍ക്ക് രണ്ട് തരം നിയമങ്ങളല്ല വേണ്ട. അവര്‍ക്കെതിരെ ഒരേ നിലപാട് സ്വീകരിക്കും.
അവര്‍ മറ്റൊരു പാര്‍ട്ടിയില്‍ ആണെങ്കില്‍ നടപടിയെടുക്കുക, നിങ്ങളുടെ സ്വന്തം ആളാണെങ്കില്‍ അതിനെ തഴയുക എന്ന നിലപാട് സ്വീകരിക്കാന്‍ പാടില്ല. ഒരു വിഭാഗത്തില്‍ വരുന്ന ആളുകളുടെ നീതിക്ക് വേണ്ടി നിങ്ങള്‍ സംസാരിക്കുന്നുവെങ്കില്‍, മറ്റുള്ളവരുടെ കാര്യത്തില്‍ ആ നിലപാട് മാറാന്‍ പാടില്ലെന്നും ചിന്മയി പറഞ്ഞു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുപോലെയാണ്. അവര്‍ പീഡകര്‍ക്കെതിരെ ഒന്നും സംസാരിക്കില്ല. എന്നെ വിലക്കാന്‍ അധികാരമുള്ളയാളാണ് രാധാ രവി. അദ്ദേഹത്തെ നോക്കൂ, ബിജെപിക്കൊപ്പമാണ് നില്‍ക്കുന്നത്. അദ്ദേഹമാണ് എന്നെ വിലക്കിയത്. ഡിഎംകെയിലായിരുന്നു മുമ്പ് രാധാ രവി. വൈരമുത്തുവിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചയാളാണ് അദ്ദേഹം.
എന്നെ വിലക്കുന്നതിന് മുന്നില്‍ നിന്നയാളാണ് രാധാ രവി. അതേസമയം അഞ്ച് വര്‍ഷമായി തന്റെ കേസ കോടതിയുടെ പരിഗണനയിലാണെന്നും ചിന്മയി പറഞ്ഞു. ഗുസ്തി താരങ്ങളുടെ സമരത്തിന് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണയറിയിച്ച സാഹചര്യത്തിലായിരുന്നു ചിന്മയി വിമര്‍ശനമുന്നയിച്ചത്.
വൈരമുത്തുവിനെതിരെ താന്‍ ആരോപണം ഉന്നയിച്ച 2018 മുതല്‍ നിരന്തരം ട്രോളുകളും, ഭീഷണികളുമാണ് നേരിടുന്നത്. ഇപ്പോള്‍ സാക്ഷി മാലിക് നേരിടുന്ന അതേ തരത്തിലുള്ള കാര്യങ്ങളാണ് താന്‍ നേരിട്ടത്. ഗുസ്തി താരങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയവരാണ്.
സാക്ഷി ഒളിംപിക്സില്‍ രാജ്യത്തിനായി മെഡല്‍ നേടി തന്ന താരമാണ്. എന്നെ ഏതൊക്കെ തരത്തില്‍ അപമാനിച്ചോ അതേ രീതിയില്‍ തന്നെയാണ് സാക്ഷിയെയും നേരിടുന്നത്. നീതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. എനിക്ക് മാത്രമല്ല, എല്ലാവരും അങ്ങനെ തന്നെ വരുമെന്ന് കരുതുന്നു.
ലൈംഗിക പീഡന കേസുകളില്‍ ഒറ്റയ്ക്കാണ് ഞങ്ങള്‍ അടക്കമുള്ളവര്‍ പോരാടുന്നത്. ആരോപണവിധേയനായ വ്യക്തിക്ക് എപ്പോഴും രാഷ്ട്രീയക്കാരുമായി അടുപ്പമോ, അധികാരത്തിലിരിക്കുന്നവരില്‍ സ്വാധീനമോ ഉണ്ടാവാമെന്നും ചിന്മയി പറഞ്ഞു.
തനിക്ക് സിനിമാ ലോകത്ത് നിന്ന് യാതൊരു പിന്തുണയും ലഭിച്ചിട്ടില്ല. ഒറ്റയ്ക്ക് പോരാടുകയായിരുന്നു ഇത്രയും നാള്. കുടുംബമാണ് അതിനെല്ലാം കരുത്ത് പകര്‍ന്നത്. ഓരോ ദിവസവും അപമാനിക്കപ്പെടുകയാണ്. ഇക്കാര്യം പറഞ്ഞതിന് ശേഷം എനിക്കാകെ അഞ്ച് പാട്ടുകളാണ് ലഭിച്ചത്. അതിന് മുമ്പ് എത്രയോ പാട്ടുകള്‍ ലഭിച്ചിരുന്നു. വല്ലാത്തൊരു ഏകാന്തതയാണ് അനുഭവപ്പെടുന്നത്.
സിനിമാ ലോകത്തെ ആരെയും തനിക്ക് ഇപ്പോള്‍ വിശ്വാസമില്ല. കുടുംബത്തിന്റെ സഹായമുള്ളത് കൊണ്ടാണ് ഇത്രയും നാള് വൈരമുത്തുവിനെതിരെ പോരാടാന്‍ കഴിഞ്ഞത്. വളരെ കഠിനമാണ് ആ പോരാട്ടം. പക്ഷേ ഗുസ്തി താരങ്ങളുടെ പോരാട്ടത്തില്‍, അവര്‍ പരസ്പരം പിന്തുണയ്ക്കുന്നില്‍ സന്തോഷമുണ്ടെന്നും ചിന്മയി പറഞ്ഞു.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
10 കേന്ദ്ര ബാങ്കുകളിലുള്ളതിനേക്കാള്‍ സ്വര്‍ണം ഇന്ത്യയിലെ വീടുകളില്‍! അസോചം പറയുന്നതിങ്ങനെ








Click it and Unblock the Notifications