Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാനും എന്റെ മകനും ഹിന്ദി പഠിച്ചിട്ടില്ല; ഹിന്ദി കൊണ്ട് എന്താണ് നേട്ടം? ഭാഷാ വിവാദത്തില്‍ കനിമൊഴി

ചെന്നൈ: ഹിന്ദി ഭാഷാ പഠനം നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരേ പ്രതിഷേധം കടുപ്പിച്ച് തമിഴ്‌നാട്ടിലെ കൂടുതല്‍ നേതാക്കള്‍. തമിഴ്‌നാട്ടില്‍ ഹിന്ദിയുടെ ആവശ്യകതയെ ചോദ്യം ചെയ്ത് ഡിഎംകെ എംപി കനിമൊഴിയും രംഗത്തുവന്നു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയില്ലെങ്കില്‍ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ 5,000 കോടി രൂപയുടെ ഫണ്ട് അനുവദിക്കില്ലെന്ന കേന്ദ്ര നിലപാടിനെയും കനിമൊഴി ചോദ്യം ചെയ്തു. കേന്ദ്രത്തിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് കനിമൊഴി നടത്തിയത്.

കനിമൊഴിയുടെ വാക്കുകള്‍: 'ഹിന്ദി പഠിക്കേണ്ടതിന്റെ ആവശ്യകത എന്താണ്? അതില്‍ നിന്ന് എന്താണ് ലഭിക്കുന്നത്? ഹിന്ദി പഠിച്ചതുകൊണ്ട് എന്താണ് നേട്ടം? ഞാന്‍ ഒരിക്കലും ഹിന്ദി പഠിച്ചിട്ടില്ല. തമിഴ്നാട്ടിലെ സ്‌കൂളില്‍ പഠിച്ച എന്റെ മകനും ഹിന്ദി പഠിച്ചിട്ടില്ല. തമിഴ്നാട്ടിലെ എല്ലാ വിദ്യാര്‍ത്ഥികളും ഹിന്ദി പഠിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ കരുതുന്നില്ല. ത്രിഭാഷാ വിവാദം ഡിഎംകെ ആരംഭിച്ചതല്ല, കേന്ദ്ര സര്‍ക്കാരാണ് ആരംഭിച്ചത്. ത്രിഭാഷാ നയം നിര്‍ബന്ധമാക്കുന്ന ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ ഞങ്ങള്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് തമിഴ്നാടിന് വേണ്ടിയുള്ള 5,000 കോടി രൂപയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവച്ചു' - കനിമൊഴി കൂട്ടിച്ചേര്‍ത്തു.

Kanimozhi

'തമിഴ്നാടിനെ ഇന്ത്യയുമായും ലോകവുമായും ബന്ധിപ്പിക്കുന്ന ഇംഗ്ലീഷ് ഭാഷ ഇതിനകം തന്നെ സ്‌കൂളുകളില്‍ പഠിപ്പിക്കുന്നുണ്ട്. അപ്പോള്‍ പിന്നെ മാതൃഭാഷയല്ലാത്ത മറ്റൊരു ഭാഷ പഠിക്കുന്നതിലൂടെ എനിക്ക് എന്ത് നേട്ടമാണുള്ളത്?' - കനിമൊഴി ചോദിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ത്രിഭാഷാ നയം അടിച്ചേല്‍പ്പിക്കുന്നതിനെതിരേ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും രംഗത്തുവന്നിരുന്നു. ഒരു ഭാഷായുദ്ധത്തിന് തമിഴ്‌നാട് തയ്യാറാണെന്നാണ് കഴിഞ്ഞ ദിവസം സ്റ്റാലിന്‍ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയത്. ഇതോടെ കേന്ദ്രസര്‍ക്കാരും തമിഴ്‌നാട് സര്‍ക്കാരും തമ്മിലുള്ള ഭാഷായുദ്ധം രൂക്ഷമായിരിക്കുകയാണ്. തമിഴ്‌നാട് 1967 മുതല്‍ ദ്വിഭാഷാ നയമാണ് പിന്തുടരുന്നുത്.

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ തെലുഗു നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്ന് തെലങ്കാന സര്‍ക്കാരും കൂടി നിര്‍ദേശം നല്‍കിയതോടെ ഭാഷായുദ്ധം കൂടുതല്‍ സംസ്ഥാനങ്ങളിലേക്കു വ്യാപിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+