കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂജ കർമ്മങ്ങളിൽ അബ്രാഹ്മണ-ദളിത് നിയമനം, സർക്കാരിന്റേത് വിപ്ലവകരമായ നടപടി, അഭിനന്ദനവുമായി സ്റ്റാലിൻ

ദളിതരടക്കമുള്ള അബ്രാഹ്മണരെ തിരുവിതാംകൂര്‍ ദേവസ്വം ക്ഷേത്രങ്ങളില്‍ ആചാരങ്ങള്‍ക്കായി നിയമിക്കാന്‍ തീരുമാനിച്ച വിപ്ലവകരമായ നടപടിയെ പ്രശംസിക്കുന്നു എന്നാണ് സ്‌റ്റാലിന്‍ ട്വീറ്റ് ചെയ്‌തത്

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ചെന്നൈ: പിണറായി സർക്കാരിന്റെ ദേവസ്വ ബോർഡ് നിയമനം കേരളത്തിനികത്തും പുറത്തും ചർച്ച വിഷയമാകുന്നു. പിണറായി സർക്കാരിന്റെ ചരിത്ര ഉത്തരവിനെ അഭിനന്ദിച്ചു ഇതിനോടകം തന്നെ നിരവധി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

സിനിമയെ വെല്ലും ഈ പ്രണയകഥ, പാക് യുവതി കേരളത്തിന്റെ മരുമകൾ, കുഞ്ഞിന് ജന്മം നൽകിയത് ജയിലിൽസിനിമയെ വെല്ലും ഈ പ്രണയകഥ, പാക് യുവതി കേരളത്തിന്റെ മരുമകൾ, കുഞ്ഞിന് ജന്മം നൽകിയത് ജയിലിൽ

staleen

ആറ് ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാര്‍; ചരിത്രമെഴുതി തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമനംആറ് ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാര്‍; ചരിത്രമെഴുതി തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമനം

പിണറായി സർക്കാരിനു അഭിനന്ദനവുമായി തമിഴ്നാട് പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിൻ രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് സ്റ്റാലിൻ തന്റെ അഭിനന്ദനം അറിയിച്ചത്. ദളിതരടക്കമുള്ള അബ്രാഹ്മണരെ തിരുവിതാംകൂര്‍ ദേവസ്വം ക്ഷേത്രങ്ങളില്‍ ആചാരങ്ങള്‍ക്കായി നിയമിക്കാന്‍ തീരുമാനിച്ച വിപ്ലവകരമായ നടപടിയെ പ്രശംസിക്കുന്നു എന്നാണ് സ്‌റ്റാലിന്‍ ട്വീറ്റ് ചെയ്‌തത്. തീരുമാനമെടുത്ത കേരള മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു എന്നും ട്വീറ്റില്‍ പറയുന്നുണ്ട്.

വിപ്ലവകരമായ നടപടി

വിപ്ലവകരമായ നടപടി

ഈ ചരിത്ര പ്രവേശനത്തിന് വിപ്ലവകരമായ നടപടിയെന്നാണ് സ്റ്റാലിൽ വിശേഷിപ്പിത്. ദളിതരടക്കമുള്ള അബ്രാഹ്മണരെ തിരുവിതാംകൂര്‍ ദേവസ്വം ക്ഷേത്രങ്ങളില്‍ ആചാരങ്ങള്‍ക്കായി നിയമിക്കാന്‍ തീരുമാനിച്ച വിപ്ലവകരമായ നടപടിയെ പ്രശംസിക്കുന്നുവെന്നും സ്റ്റാലിൻ പറ‍ഞ്ഞു.

ദേവസ്വം മന്ത്രിക്ക് പ്രത്യേക അഭിനന്ദനം

ദേവസ്വം മന്ത്രിക്ക് പ്രത്യേക അഭിനന്ദനം

മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ ദേവസ്വം മന്ത്രിക്കും അഭിനന്ദനം അറിയിക്കുന്നുണ്ട്. അഴിമതിക്ക് അവസരം നല്‍കാതെ മെറിറ്റും സംവരണവും ഉള്‍പ്പെടുത്തി നിയമനം നടത്തണമെന്ന് ദേവസ്വം മന്ത്രിയും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ തീരുമാനത്തെയാണ് എം കെ സ്റ്റാലിന്‍ ട്വീറ്റിലൂടെ പ്രശംസിക്കുകയുണ്ടായത്

 ഡിഎംകെയും മേൽക്കോയ്മക്കെതിരെ

ഡിഎംകെയും മേൽക്കോയ്മക്കെതിരെ

ക്ഷേത്ര ആചാരങ്ങളിൽ നിലനിന്നിരുന്ന മേൽക്കോയ്മക്കെതിരെ ശബ്ദം ഉയർത്തിയ രാഷ്ട്രീയമാണ് തങ്ങൾക്കുള്ളത്. അതിനാൽ ഈ ചരിത്ര നിമിഷം ആഘോഷിക്കപ്പെടണമെന്നു സ്റ്റാലിൻ പറയുന്നുണ്ട്

ചരിത്ര നിയനമം

ചരിത്ര നിയനമം

തിരുവിതാം കൂർ ദേലസ്വം ബോർഡിന്റെ ചരിത്രത്തിലാദ്യമായാണ് ദലിത്- അബ്രാഹ്മണരെ ക്ഷേത്ര പൂജ കർമ്മത്തിനായി നിയമിക്കുന്നത്. ആറ് ദളിതരടക്കം 36 ആബ്രഹ്മണ ശാന്തിമാരെയാണ് ശാന്തിക്കായി നിയമിക്കാൻ കേരള ദേവസ്വം ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ശുപാര്‍ശ ചെയ്‌തിരിക്കുന്നത്.

പിഎസ് സി പരീക്ഷയ്ക്ക് സമാനം

പിഎസ് സി പരീക്ഷയ്ക്ക് സമാനം

പിഎസ് സി പരീക്ഷയ്ക്ക് സമാനമായി എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും ശാന്തി തസ്തികയിലേക്കുള്ള നിയനമം.

 62 ശാന്തി തസ്തികയിലേകേകുള്ള നിയമനം

62 ശാന്തി തസ്തികയിലേകേകുള്ള നിയമനം

ആകെ 62 ശാന്തിമാരെ നിയമിക്കുന്നതിനാണ് ശുപാശ ചെയ്തിരിക്കുന്നത്. മൂന്നക്ക വിഭാഗത്തിൽപ്പെട്ട് 26 പേർ മെറിറ്റ് പട്ടിക പ്രകാരം യോഗ്യത നേടിയിട്ടുണ്ട്. പിന്നാക്ക വിഭാഗത്തിൽ നിന്ന് 36 പേരാണ് പട്ടികയിൽ ഇടം നേടിയത്. ഇതിൽ 16 പേർ മെറിറ്റ് പട്ടികയിൽ ഉൾപ്പെട്ടവരാണ്.

English summary
mk stalin congratulate cmo kerala for appointment of non brahmans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X