സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറുടെമുഖത്തടിച്ച് എംകെ സ്റ്റാലിന്... വീഡിയോ
ഗൂഡല്ലൂര്‍: തനിയ്ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറുടെ മുഖത്തടിച്ച് എംകെ സ്റ്റാലിന് വീണ്ടും വിവാദത്തില്‍. മുമ്പ് ചെന്നൈ മെട്രോയില്‍ യാത്ര ചെയ്യുന്നതിനിടെ യാത്രക്കാരന്റെ മുഖത്തടിച്ചും സ്റ്റാലിന് വിവാദ നായകനായിരുന്നു.
സ്റ്റാലിന്റെ ഗൂഡല്ലൂര്‍ സന്ദര്‍ശനത്തിനിടെയാണ് സംഭവം. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മകനും ഡിഎംകെ ട്രഷററും ആണ് സ്റ്റാലിന്.
സ്റ്റാലിന് ഓട്ടോ ഡ്രോവറെ മര്‍ദ്ദിയ്ക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ വൈറലായി ഓടി. ഇതോടെ എങ്ങനെയെങ്കിലും തടിതപ്പണം എന്ന അവസ്ഥയിലായി സ്റ്റാലിനും പാര്‍ട്ടിയും.

സംഭവം ഗൂഡല്ലൂരില്‍
സംസ്ഥാനത്തെ ഒരു കോടി വോട്ടര്‍മാരെ നേരിട്ടുകാണുന്നതിനുളള പര്യടനത്തിലാണ് എംകെ സ്റ്റാലിന്. ഇതിന്റെ ഭാഗമായാണ് ഗൂഡല്ലൂരില്‍ എത്തിയത്.

മുഖത്തടിയ്ക്കല്
സ്റ്റാലിന് നടന്നു നീങ്ങുമ്പോള്‍ ഒരു ഓട്ടോ ഡ്രൈവര്‍ അദ്ദേഹത്തോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു. പ്രകോപിതനായ സ്റ്റാലിന് അയാളുടെ മുഖത്തടിയ്ക്കുകയും തള്ളി മാറ്റുകയും ചെയ്തു.
വീഡിയോ പുറത്ത്
സംഭവം നടന്ന് അധികം കഴിയുന്നതിന് മുമ്പ് തന്നെ ഇതിന്റെ വീഡിയോ പുറത്തെത്തി. വാട്സ് ആപ്പിലൂടേയും ഫേസ്ബുക്കിലൂടേയും ഇത് പ്രചരിച്ചു.

നിഷേധിച്ചു
പക്ഷേ സ്റ്റാലിന്റെ ഓഫീസ് ഇത്തരം ഒരു സംഭവത്തെ നിഷേധിയ്ക്കുകയാണ് ചെയ്തത്. തിരക്കിനിടയില്‍ ഓട്ടോ ഡ്രൈവറെ തള്ളിമാറ്റുക മാത്രമാണ് സ്റ്റാലിന് ചെയ്തത് എന്നാണ് വിശദീകരണം.

ആദ്യമായല്ല
ഒരാളുടെ മുഖത്തടിച്ച് സ്റ്റാലിന് വിവാദത്തില്‍ പെടുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ ജൂലായ് മാസത്തിലാണ് ചെന്നൈ മെട്രോയിലെ യാത്രക്കിടയില്‍ ഡിഎംകെ പ്രവര്ത്തകന് കൂടിയായ സഹ യാത്രക്കാരനെ സ്റ്റാലിന് മര്‍ദ്ദിച്ചത്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി?
സ്റ്റാലിനായിരിയ്ക്കും തന്റെ പിന്‍ഗാമിയെന്ന് കരുണാനിധി നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കൊണ്ട് കരുണാനിധി സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്ക്കുന്ന സാഹചര്യത്തില്‍ സ്റ്റാലിന് തന്നെ ആയിരിയ്ക്കും ഡിഎംകെയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നാണ് റിപ്പോര്‍ട്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications