കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റാലിന്‍ വീണില്ല; കെസിആറിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ചു, നൊ മോര്‍ കമന്റ്‌സ്!! പ്രചാരണമുണ്ട്

Google Oneindia Malayalam News

ചെന്നൈ: തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് അധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവു നടത്തുന്ന മൂന്നാം മുന്നണി നീക്കത്തിന് തുടക്കത്തില്‍ തന്നെ കല്ലുകടി. കഴിഞ്ഞദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കെസിആര്‍ ചര്‍ച്ച നടത്തിയിരുന്നു. പ്രാദേശിക കക്ഷികളുടെ സഖ്യത്തെ കുറിച്ചായിരുന്നു ചര്‍ച്ച. മറ്റു പ്രാദേശിക കക്ഷികളെയും കൂടെ ചേര്‍ത്ത് ദേശീയ തലത്തില്‍ മൂന്നാം മുന്നണി സജീവമാക്കുകയാണ് കെസിആറിന്റെ ലക്ഷ്യം.

അടുത്താഴ്ച ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിനെ കാണാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്റ്റാലിന്‍ തുടക്കത്തില്‍ തന്നെ നിലപാട് വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് സമയമുണ്ടാകില്ലെന്നും തിരഞ്ഞെടുപ്പ് പ്രാചാരണത്തിലാണെന്നും ഡിഎംകെ പ്രതികരിച്ചു. ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ കൂടെചേര്‍ക്കാന്‍ ബിജെപി പദ്ധതിയിടുന്നവരില്‍ ടിആര്‍എസും ഉണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു....

പിണറായി വിജയനെ കണ്ട ശേഷം

പിണറായി വിജയനെ കണ്ട ശേഷം

തിങ്കളാഴ്ചയാണ് പിണറായി വിജയനെ കെസിആര്‍ കണ്ടത്. പ്രാദേശികകക്ഷികള്‍ ഒരുമിച്ച് നില്‍ക്കുന്നതിനെ കുറിച്ചും ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി മൂന്നാം മുന്നണി രൂപീകരിക്കുന്നത് സംബന്ധിച്ചുമായിരുന്നു ചര്‍ച്ച. മറ്റു നേതാക്കളെയും കെസിആര്‍ കാണുമെന്ന് സൂചന നല്‍കിയിരുന്നു.

 മെയ് 13ന് തീരുമാനിച്ചു

മെയ് 13ന് തീരുമാനിച്ചു

മെയ് 13ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെ കാണാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കെസിആറിന്റെ ഓഫീസ് അറിയിച്ചിരുന്നു. എന്നാല്‍ അന്നേ ദിവസം ഒഴിവുണ്ടാകില്ലെന്ന് ഡിഎംകെ വൃത്തങ്ങള്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണമുള്ളതിനാലാണ് കൂടിക്കാഴ്ച ഒഴിവാക്കുന്നതെന്നും അവര്‍ പറഞ്ഞു. കൂടുതലൊന്നും പറയാന്‍ ഡിഎംകെ നേതാക്കള്‍ തയ്യാറായില്ല.

കെസിആറിന്റെ ലക്ഷ്യം

കെസിആറിന്റെ ലക്ഷ്യം

കേരളത്തില്‍ നിന്ന് സിപിഎം, തമിഴ്‌നാട്ടില്‍ നിന്ന് ഡിഎംകെ, കര്‍ണാടകത്തില്‍ നിന്ന് ജെഡിഎസ് എന്നിവര്‍ തനിക്കൊപ്പമുണ്ടാകുമെന്നാണ് കെസിആര്‍ കരുതിയത്. എന്നാല്‍ ഡിഎംകെ നിലവില്‍ കോണ്‍ഗ്രസിനൊപ്പമാണ്. കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കുമെന്ന് സൂചിപ്പിക്കുകയാണ് ഡിഎംകെ ചെയ്തിരിക്കുന്നത്.

പ്രാദേശിക കക്ഷികള്‍ പ്രധാന റോളില്‍

പ്രാദേശിക കക്ഷികള്‍ പ്രധാന റോളില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രാദേശിക കക്ഷികള്‍ പ്രധാന റോളിലേക്ക് വരുമെന്നാണ് പ്രവചനങ്ങള്‍. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്കോ കോണ്‍ഗ്രസിനോ ലഭിക്കില്ലെന്നും കരുതുന്നു. ഈ സാഹചര്യത്തിലാണ് കെസിആര്‍ ദേശീയ തലത്തില്‍ നീക്കം സജീവമാക്കിയത്.

നേരത്തെ കണ്ടപ്പോള്‍

നേരത്തെ കണ്ടപ്പോള്‍

കഴിഞ്ഞ ഏപ്രിലില്‍ കെസിആര്‍ സ്റ്റാലിനെ കണ്ടിരുന്നു. എന്നാല്‍ അതിന് ശേഷം സ്റ്റാലിന്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസിനൊപ്പം നിന്നു. ഇടതുപക്ഷവും കോണ്‍ഗ്രസും മുസ്ലിം ലീഗും ഡിഎംകെയ്‌ക്കൊപ്പം നിന്നാണ് തമിഴ്‌നാട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്.

രാഹുല്‍ പ്രധാനമന്ത്രിയാകും

രാഹുല്‍ പ്രധാനമന്ത്രിയാകും

രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞ രണ്ടു നേതാക്കളില്‍ ഒരാളാണ് സ്റ്റാലിന്‍. ബിഹാറിലെ ആര്‍ജെഡി നേതാവ് തേജസ്വി യാദവും ഇതേ അഭിപ്രായക്കാരനാണ്. ഈ സാഹചര്യത്തില്‍ സ്റ്റാലിന്‍ കെസിആറിനൊപ്പം സഹകരിക്കാന്‍ സാധ്യതയില്ലെന്നാണ് വ്യക്തമാകുന്നത്.

മോദിക്ക് ഉറക്കക്കുറവ്; മാനസികനില തെറ്റിയെന്ന് സൂചന, ചികില്‍സ വേണം!! തുറന്നടിച്ച് ബാഗല്‍മോദിക്ക് ഉറക്കക്കുറവ്; മാനസികനില തെറ്റിയെന്ന് സൂചന, ചികില്‍സ വേണം!! തുറന്നടിച്ച് ബാഗല്‍

English summary
No time to meet KCR, DMK leader MK Stalin U turned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X