കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഡിഎംകെ മുന്നില്‍... 77 സീറ്റില്‍ വിജയം, അണ്ണാഡിഎംകെയ്ക്ക് തിരിച്ചടി

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ മുന്നേറ്റം. ഇതുവരെ വന്ന കണക്കുകള്‍ അനുസരിച്ച് 77 സീറ്റില്‍ ഡിഎംകെ വിജയിച്ചിട്ടുണ്ട്. അണ്ണാ ഡിഎംകെ 64സീറ്റില്‍ മാത്രമാണ് വിജയിച്ചത്. 313 പഞ്ചായത്തുകളിലെ ഫലങ്ങളാണ് പുറത്തുവരുന്നത്. 27 ജില്ലകളിലായിട്ടാണ് ഇത്രയും പഞ്ചായത്തുകള്‍ ഉള്ളത്. ഇനിയുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എങ്ങനെയായിരിക്കുമെന്നതിന്റെ സൂചന കൂടിയാണ് ഈ ഫലം.

1

സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ് വുമണ്‍ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡിഎംകെയ്ക്ക് വേണ്ടി മത്സരിച്ച റിയ നാമക്കല്‍ ജില്ലയിലെ തിരുചെങ്കോട് ടൗണില്‍ നിന്നാണ് വിജയിച്ചത്. 950 വോട്ടിനായിരുന്നു ജയം. 2017 മുതല്‍ ഡിഎംകെ അംഗമാണ് ഇവര്‍. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ വിജയമാണ് ഇതെന്നും, വിജയം സ്റ്റാലിന് സമര്‍പ്പിക്കുന്നുവെന്നും റിയ പറഞ്ഞു. 2701 വോട്ടാണ് അവര്‍ നേടിയത്. എതിരാളി കണ്ടമാള്‍ 1751 വോട്ടുകല്‍ നേടി. ഈ മണ്ഡലം എസ്‌സി വിഭാഗത്തില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് സംവരണം ചെയ്ത മണ്ഡലമാണ്.

ഇതിനിടെ തിരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമം ആരോപിച്ച് ഡിഎംകെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് തന്നെ അടിയന്തര വാദം കേള്‍ക്കണമെന്നാണ് ആവശ്യം. നാളെ കേള്‍ക്കാമെന്ന് കോടതി പറഞ്ഞെങ്കിലും, ഡിഎംകെ ചീഫ് ജസ്റ്റിസിനെ സമീപിച്ചു. ഇന്ന് തന്നെ ഹര്‍ജി പരിഗണിക്കുമെന്നാണ് സൂചന. അതേസമയം മധുരയിലെ അരിട്ടപട്ടിയില്‍ 79 വയസ്സുകാരി വീരാമ്മാള്‍ വിജയിച്ചു. ഇവര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കാണ് മത്സരിച്ചത്.

കൃഷ്ണഗിരിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജെയ് ശാന്തയ റാണി വിജയിച്ചു. തൊട്ടിപഞ്ചായത്തില്‍ നിന്നാണ് ഇവര്‍ മത്സരിച്ചത്. ശാന്തയ റാണി കോളേജ്് വിദ്യാര്‍ത്ഥിനിയാണ്. കോയമ്പത്തൂരിലെ മധുകരെയില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ വലിയ പ്രക്ഷോഭം നടത്തുന്നുണ്ട്. വോട്ട് വീണ്ടും എണ്ണണമെന്നാണ് ആവശ്യം. അരസൂരില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.

അജിത് പവാറിന് ധനകാര്യം.... ആദിത്യക്ക് പരിസ്ഥിതി മന്ത്രാലയം, മഹാരാഷ്ട്രയില്‍ പ്രതിസന്ധി തീരുന്നു!!അജിത് പവാറിന് ധനകാര്യം.... ആദിത്യക്ക് പരിസ്ഥിതി മന്ത്രാലയം, മഹാരാഷ്ട്രയില്‍ പ്രതിസന്ധി തീരുന്നു!!

English summary
dmk leading in tamil nadu local body election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X