കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍മോഹന് രാജ്യസഭാ സീറ്റ് തമിഴ്‌നാട്ടില്‍ നിന്ന്? ഉപാധിയുമായി ഡിഎംകെ, വെട്ടിലായി കോണ്‍ഗ്രസ്

Google Oneindia Malayalam News

ചെന്നൈ: അസമില്‍ നിന്ന് രാജ്യസഭയിലെത്തിയ കോണ്‍ഗ്രസ് നേതാവാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. അദ്ദേഹത്തിന്റെ എംപി കാലാവധി ഈ മാസം 14ന് അവസാനിക്കുന്നു. ഇനി അസമില്‍ നിന്ന് മന്‍മോഹന്‍ സിങ്് രാജ്യസഭയിലേക്ക് മല്‍സരിക്കില്ല. കാരണം മല്‍സരിച്ചാല്‍ ജയിപ്പിക്കാനുള്ള ശേഷി കോണ്‍ഗ്രസിനില്ല.

മന്‍മോഹന്‍ സിങ് തമിഴ്‌നാട്ടില്‍ നിന്ന് മല്‍സരിക്കുമെന്നാണ് അഭ്യൂഹം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാല്‍ ദേശീയ മാധ്യമങ്ങളില്‍ വന്ന വിവരങ്ങള്‍ പ്രകാരം ഡിഎംകെ പിന്തുണയില്‍ മന്‍മോഹന്‍ സിങ് തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലേക്ക് മല്‍സരിക്കും. പകരം ഡിഎംകെ ഒരു ഉപാധി വച്ചിട്ടുണ്ട്.....

 നങ്കുനേരി നിയമസഭാ സീറ്റ്

നങ്കുനേരി നിയമസഭാ സീറ്റ്

ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന നങ്കുനേരി നിയമസഭാ സീറ്റ് കോണ്‍ഗ്രസ് ഡിഎംകെയ്ക്ക് വിട്ടുകൊടുക്കണമെന്നാണ് ഡിഎംകെ മുന്നോട്ട് വച്ച ഉപാധിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ പിന്തുണയോടെ കോണ്‍ഗ്രസ് ജയിച്ച മണ്ഡലമാണിത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തിലായിട്ടുണ്ട്.

മന്‍മോഹന്‍ സിങ് വീണ്ടും

മന്‍മോഹന്‍ സിങ് വീണ്ടും

മന്‍മോഹന്‍ സിങ് വീണ്ടും രാജ്യസഭയിലെത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം. അതുകൊണ്ടുതന്നെ തമിഴ്‌നാട്ടില്‍ ഡിഎംകെയുമായി വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കും. തമിഴ്‌നാട്ടില്‍ നിന്ന് മന്‍മോഹന്‍ സിങിന് രാജ്യസഭയിലെത്തണമെങ്കില്‍ ഡിഎംകെയുടെ പിന്തുണ അനിവാര്യമാണ്. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെട്ടില്ലെന്ന് ഡിഎംകെ നേതാക്കള്‍ പറഞ്ഞു.

 അസമില്‍ സംഭവിച്ച മാറ്റം

അസമില്‍ സംഭവിച്ച മാറ്റം

അസമില്‍ നിന്ന് രാജ്യസഭയിലേക്ക് മന്‍മോഹന്‍ സിങ് തിരഞ്ഞെടുക്കപ്പെട്ടത് 2013 ജൂണ്‍ 15നാണ്. അന്ന് പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് 25 എംഎല്‍എമാര്‍ മാത്രമാണ് അസം നിയമസഭയിലുള്ളത്. മന്‍മോഹന്‍ സിങിനെ വിജയിപ്പിക്കാനുള്ള അംഗബലം കോണ്‍ഗ്രസിന് അസമില്‍ ഇല്ല.

തമിഴ്‌നാട്ടില്‍ കാര്യങ്ങള്‍ മറിച്ച്

തമിഴ്‌നാട്ടില്‍ കാര്യങ്ങള്‍ മറിച്ച്

തമിഴ്‌നാട്ടില്‍ കാര്യങ്ങള്‍ മറിച്ചാണ്. ഡിഎംകെയ്ക്ക് 101 അംഗങ്ങളുണ്ട്. സഖ്യകക്ഷികള്‍ക്ക് ഒമ്പതും. മൂന്ന് പേരെ രാജ്യസഭയിലേക്ക് അയക്കാന്‍ ഡിഎംകെയ്ക്ക് സാധിക്കും. 102 അംഗങ്ങളുടെ പിന്തുണയുള്ള കക്ഷിക്ക് മൂന്ന് പേരെ രാജ്യസഭയിലെത്തിക്കാന്‍ സാധിക്കും. എംഡിഎംകെ നേതാവ് വൈക്കോയെ ഒരു സീറ്റില്‍ മല്‍സരിപ്പിക്കുമെന്ന് ഡിഎംകെ അറിയിച്ചു.

കനിമൊഴി ലോക്‌സഭയിലെത്തിയതോടെ

കനിമൊഴി ലോക്‌സഭയിലെത്തിയതോടെ

ബാക്കി രണ്ടു സീറ്റില്‍ ആരെ മല്‍സരിപ്പിക്കണമെന്ന ചര്‍ച്ചയിലാണ് ഡിഎംകെ. ഡിഎംകെ നേതാവ് കനിമൊഴി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച സാഹചര്യത്തില്‍ ഇവരുടെ ഒരു രാജ്യസഭാ സീറ്റും ഒഴിഞ്ഞുകിടക്കുകയാണ്. ഇതാണ് മന്‍മോഹന്‍ സിങ് തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലേക്ക് മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ക്ക് കാരണം.

അമേരിക്കയെ തള്ളി ഇന്ത്യ; റഷ്യയ്‌ക്കൊപ്പം നില്‍ക്കും, വന്‍ ഓഫറുമായി ട്രംപ്, തുര്‍ക്കിയെ വിരട്ടുന്നുഅമേരിക്കയെ തള്ളി ഇന്ത്യ; റഷ്യയ്‌ക്കൊപ്പം നില്‍ക്കും, വന്‍ ഓഫറുമായി ട്രംപ്, തുര്‍ക്കിയെ വിരട്ടുന്നു

English summary
DMK may offer RS seat to Manmohan Singh, But One Condition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X