ഡിഎംകെ എന്നാല്‍ ഡെങ്കി, മലേറിയ, കൊതുക്, സ്റ്റാലിന് മറുപടി നല്കി അണ്ണാമലൈ
ചെന്നൈ: സനാതന ധര്‍മ പ്രസംഗത്തില്‍ ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് കൊണ്ടുള്ള തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ. ഡിഎംകെ എന്നാല്‍ ഡെങ്കി, മലേറിയ, കൊതുക് എന്നാണ് അര്‍ഥമെന്ന് അണ്ണാമലൈ പരിഹസിച്ചു. തമിഴ്നാട്ടില്‍ നിന്ന് എന്തെങ്കിലും ഇല്ലാതാക്കണമെങ്കില്‍ അത് ഡിഎംകെയാണ്. കാലം മുന്നോട്ട് പോകുന്തോറും, ജനങ്ങള്‍ ഈ മൂന്ന് കാര്യങ്ങളുമായി ഡിഎംകെയെ ബന്ധിപ്പിക്കുമെന്നും അണ്ണാമലൈ ട്വീറ്റ് ചെയ്തു.
നേരത്തെ സനാതന ധര്‍മത്തെ ഡെങ്കിയും മലേറിയയുമായി ഉദയനിധി ബന്ധിപ്പിച്ചിരുന്നു. ഇതിനെ ബിജെപി നേതാക്കള്‍ അടക്കമുള്ളവര്‍ വ്യാപകമായി വിമര്‍ശിച്ചിരുന്നു. അതേസമയം ഡിഎംകെയുടെ എംപി എ രാജ വിവാദത്തെ വീണ്ടും ശക്തമായിരിക്കുകയാണ്. ഉദയനിധി സ്റ്റാലിന് പറഞ്ഞത് മൃദുവായ വാക്കുകളാണ്. എന്നാല്‍ സനാതനി ധര്‍മം എച്ച്ഐവിയും, കുഷ്ഠരോഗവും പോലെയാണെന്ന് എ രാജ പറഞ്ഞു.

സനാതനയും വിശ്വകര്‍മ യോജനയും വ്യത്യസ്തമല്ല. അതൊന്നാണ്. ഉദയനിധി സ്റ്റാലിന് വളരെ മൃദുവായിട്ടാണ് അതിനെ കുറിച്ച് പറഞ്ഞത്. അതിനെ മലേറിയയും, ഡെങ്കിയും പോലെ തുടച്ചുനീക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ അതിലും വലിയ ആപത്താണ് ഇവയെന്ന് രാജ പറഞ്ഞു. കുഷ്ഠരോഗവും, എച്ച്ഐവിയും പോലെ മാരകമാണത്. ഇതിനെ എല്ലാവരും ഇല്ലാതാക്കാനാണ് താല്പര്യപ്പെടുന്നത്. അതുപോലെ സനാതന ധര്‍മം സമൂഹത്തെ ബാധിച്ചിരിക്കുന്ന രോഗമാണ്. അതിനെ ഇല്ലാതാക്കണമെന്നും രാജ പറഞ്ഞു.
ആരെ വേണമെങ്കിലും കൊണ്ടുവരട്ടെ, ഞാന്‍ സനാതന ധര്മത്തില് ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. പത്ത് ലക്ഷമോ, ഒരു കോടിയോ ഇനാം പ്രഖ്യാപിക്കുന്നതില്‍ തനിക്കൊരു വിരോധവുമില്ല. അത് കാര്യമാക്കുന്നുമില്ല. എന്ത് തരം ആയുധം വേണമെങ്കിലും അവര്‍ കൊണ്ടുവരട്ടെ. ഡല്‍ഹിയില്‍ പെരിയാറിന്റെയും, അംബേദ്ക്കറിന്റെയും പുസ്തകങ്ങളുമായി വന്ന് വാദം നടത്താന്‍ താന്‍ തയ്യാറാണെന്നും രാജ വെല്ലുവിളിച്ചു.
പ്രധാനമന്ത്രി ഇക്കാര്യത്തില്‍ യോഗം ചേര്‍ന്നാല്‍ എല്ലാ മന്ത്രിമാര്‍ക്കും ഉത്തരം നല്കാന് താന്‍ തയ്യാറാണെന്നും രാജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്താണ് സനാതന ധര്‍മമെന്ന് അതില്‍ വിശദീകരിച്ച് തരാമെന്നും രാജ വ്യക്തമാക്കിയിരുന്നു. അതേസമയം ഡിഎംകെയുടെ വിവാദ നിലപാടുകളില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇന്ത്യാ പ്രതിപക്ഷ സഖ്യം എല്ലാ മതത്തെയും, ജാതികളെയും ബഹുമാനിക്കുന്നവരാണെന്ന് കോണ്‍ഗ്രസ് നേതാവ് പവന് ഖേര പറഞ്ഞു.
സര്‍വധര്‍മ സംഭവത്തിലാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. എല്ലാ മതങ്ങള്‍ക്കും, വിശ്വാസങ്ങള്‍ക്കും അതില്‍ സ്ഥാനമുണ്ട്. ഒരു വിശ്വാസത്തെ മറ്റൊരു വിശ്വാസം ചെറുതായി കാണുന്നില്ല. ഭരണഘടനയോ, കോണ്‍ഗ്രസോ അത്തരം പരാമര്‍ശങ്ങളില്‍ വിശ്വസിക്കുന്നില്ല. ഇക്കാര്യം ഡിഎംകെയെ അറിയിക്കേണ്ട കാര്യമില്ല. ഇന്ത്യാ സഖ്യത്തിലെ ഓരോ കക്ഷിയും എല്ലാ മതത്തെയും ബഹുമാനിക്കുന്നവരാണെന്നും ഖേര പറഞ്ഞു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications