Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഎംകെ എംഎൽഎ ജെ അന്‍പഴകന്‍ കൊവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ; ഡിഎംകെ എംഎൽഎ ജെ അൻപഴകൻ കൊവിഡ് ബാധിച്ച് മരിച്ചു. 61 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിൽ ആയിരുന്നു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. തമിഴ്നാട്ടിൽ രോഗം ബാധിച്ച് മരിക്കുന്ന ആദ്യ എംഎല്‍എ കൂയിയാണ് അന്‍പഴകന്‍. ഇദ്ദേഹത്തിന്റെ ജൻമദിനം കൂടിയായിരുന്നു ഇന്ന്.

 j-anbazhagan3-15917

ജൂൺ രണ്ടിനാണ് അൻപഴകനെ ശ്വാസതടസം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ആദ്യം സ്ഥിതി ഗുരുതരമായെങ്കിലും ചികിത്സയിക്കിടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിരുന്നു. എന്നാൽ രണ്ട് ദിവസം മുൻപ് ആരോഗ്യ സ്ഥിതി വഷളായി. തുടർന്ന് വെന്റിലേറിൽ പ്രവേശിപ്പിക്കുകയും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയുമായിരുന്നു.15 വർഷം മുൻപ് അൻപഴകൻ കരൾ മാറ്റിലെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. വൃക്കാരോഗവും ബാധിച്ചിരുന്നു.

ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലെ ജനപ്രതിനിധി ആയിരുന്നു അൻപഴകൻ. ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിന്റെ അടുത്ത അനുയായി ആയിരുന്ന അൻപഴകൻ ഡിഎംകെ ജില്ലാ സെക്രട്ടറിയായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഡിഎംകെ നടത്തിയിരുന്ന പ്രവർത്തനങ്ങളിൽ മുൻനിരയിൽ ഉണ്ടായിരുന്ന നേതാവായിരുന്നു അൻപഴകൻ. ഇദ്ദേഹത്തിന്റെ മണ്ഡലമായ ചെപ്പോക്കിൽ കൊവിഡ് സ്ഥിതി രൂക്ഷമായിരുന്നു. ഇവിടെ 82 പേർക്കോളം രോഗം ബാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

ഡിഎംകെ രൂപീകരിച്ചത് മുതൽ പാർട്ടിയുടെ നേതൃനിരയിൽ ഉണ്ടായിരുന്ന ജയരാമന്റെ മകനാണ് അൻപഴകൻ. സിനിമാ നിർമ്മാതാവ് കൂടിയായ അൻപഴകൻ 2013 ൽ ജയം രവിയെ നായകനാക്കി ഭഗവാൻ എന്ന ചിത്രവും നിർമ്മിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+