കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി തീരുമാനിച്ചാല്‍ ലോകസഭയിലേക്ക് മത്സരിക്കുമെന്ന് ഡിഎംകെ എംപി കനിമൊഴി, എഐഡിഎംകെ ബിജെപിയുടെ ബി ടീം

  • By Desk
Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്നാണ് ഡിഎംകെയുടെ ആഗ്രഹമെന്ന് ഡിഎംകെയുടെ രാജ്യസഭ എംപി കനിമൊഴി. എന്നാല്‍ ആര് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായാലും പാര്‍ട്ടി അംഗീകരിക്കുമെന്നും രാഹുലിന്റെ പേരാണ് മുന്നോട്ട് വയ്ക്കുകയെന്നും കനിമൊഴി ദ പ്രിന്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ മറ്റേതെങ്കിലും പേര് ഉയര്‍ന്നു വരികയാണെങ്കില്‍ പാര്‍ട്ടി എതിര്‍ക്കില്ലെന്നും പറയുന്നു. കഴിഞ്ഞ മാസത്തില്‍ ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പറഞ്ഞിരുന്നു.

സൗദി രാജകുമാരനെതിരെ ഞെട്ടിക്കുന്ന വിവരം പുറത്ത്... ഇനി നോക്കിനില്‍ക്കാന്‍ അമേരിയ്ക്കക്ക് ആവില്ല

കമല്‍ഹാസന്റെയും രജനീകാന്തിന്റെയും രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട് രാഷ്ട്രീയത്തിനെക്കാള്‍ പ്രഭാവം നല്‍കുന്നത് ദില്ലിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കാണെന്നാണ് കനിമൊഴി പറയുന്നത്. തിരഞ്ഞെടുപ്പില്‍ ഇവര്‍ മത്സരിക്കുമെന്ന് അറിയില്ല, രജനീകാന്ത് ഇതുവരെ പാര്‍ട്ടി പ്രഖ്യാപനം വരെ നടത്തിയിട്ടില്ലെന്നും തിരഞ്ഞെടുപ്പിന് ഇനി ഒന്നോ രണ്ടോ മാസങ്ങളാണ് ശേഷിക്കുന്നതെന്നും അതിനാല്‍ അദ്ദേഹത്തിന്റെ നിലപാടെന്തെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. ഡിഎംകെ കമലഹാസനുമായി ധാരണയിലെത്തുന്നതിനെക്കുറിച്ച് കനിമൊഴി പ്രതികരിച്ചില്ല.

Kanimozhi

കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജനത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നും അവര്‍ പറഞ്ഞു. 2014 ലോകസഭ തിരഞ്ഞെടുപ്പില്‍ 39ല്‍ 37 സീറ്റ് നേടിയ എഐഡിഎംകെ ജയലളിതയുടെ മരണത്തോടെ മുഖം നഷ്ടപ്പെട്ട പാര്‍ട്ടിയായെന്നും കനിമൊഴി പറയുന്നു. ഈ സാഹചര്യത്തില്‍ ബിജെപിയുടെ ബി ടീമാണ് എഐഡിഎംകെ എന്ന് പറയുന്നു. ഒരു സീററ് പോലും ബിജെപിക്ക് നേടാന്‍ കഴിയില്ലെന്ന് കനിമൊഴി പറയുന്നു.

പാര്‍ട്ടി തീരുമാനിച്ചാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ദേശീയതലത്തില്‍ പ്രവര്‍ത്തിക്കാനുള്ള താത്പര്യവും കനിമൊഴി പ്രകടിപ്പിച്ചു. പ്രിയങ്ക ഗാന്ധി വാദ്രയുടെ രാഷ്ട്രീയ പ്രവേശനം നല്ല സൂചനയാണെന്നും സ്ത്രീകള്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് നല്ല ലക്ഷണമാണെന്നും ഉത്തര്‍പ്രദേശില്‍ പ്രിയങ്കയ്ക്ക് പ്രവര്‍ത്തന പരിചയമുണ്ടെന്നും കനിമൊഴി പറയുന്നു.

ഇടക്കാല ബജറ്റില്‍ എന്തുകൊണ്ടാണ് ഇത്തരം പ്രഖ്യാപനങ്ങള്‍ ഈ അവസരത്തില്‍ മാത്രം ഉണ്ടാകുന്നതെന്നും കനിമോഴിയേ ചോദിക്കുന്നു. കര്‍ഷകര്‍ വെയിലത്ത് പ്രതിഷേധിച്ചപ്പോള്‍ ഇല്ലാതിരുന്ന സ്‌നേഹം ഇപ്പോഴെന്തിനാണെന്നും അവര്‍ ചോദിക്കുന്നു.ബജറ്റ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയാണെന്നും പറയുന്നു.

English summary
DMK MP Kanimozhi on her political stand in the coming loksabha election, AIDMK is the B team of AIDMK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X