കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജനാധിപത്യം കൊല്ലപ്പെട്ടു'... ആർട്ടിക്കിൽ 370 റദ്ദാക്കിയ വിഷയത്തിൽ പ്രതികരിച്ച് എംകെ സ്റ്റാലിൻ

Google Oneindia Malayalam News

ചെന്നൈ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുതത് കളഞ്ഞ വിഷയത്തിൽ പ്രതികരണവുമായി ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ. ജമ്മു കശ്മീരിലെ ജനങ്ങളെ പരിഗണിക്കാതെയാണ് ആർട്ടിക്കിൾ 370 എടുതത് കളഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യം കൊല്ലപ്പെട്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.

<strong>കശ്മീർ പ്രശ്നങ്ങൾക്ക് പരിഹാരമായി തുടങ്ങിയെന്ന് അനുപം ഖേർ; ജനങ്ങൾ സംയമനം പാലിക്കണമെന്ന് ഒമർ അബുദുള്ള!</strong>കശ്മീർ പ്രശ്നങ്ങൾക്ക് പരിഹാരമായി തുടങ്ങിയെന്ന് അനുപം ഖേർ; ജനങ്ങൾ സംയമനം പാലിക്കണമെന്ന് ഒമർ അബുദുള്ള!

കേന്ദ്രസർക്കാരിന്റെ ഈ തീരുമാനത്തെ എഔഐഎഡിഎംകെയും പിന്തുണയ്ക്കുന്നുവെന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധത്തിലണ്. കശ്മീരിനുള്ള ഭരണഘടനാ പരിരക്ഷ ഉറപ്പാക്കുന്ന അനുച്ഛേദം 370 പൂര്‍ണമായും എടുത്ത് കളയുകയും കശ്മീരിനെ വിഭജിക്കുകയും ചെയ്തതിലൂടെ കാശ്മീരിലെ ജനങ്ങളുടെ വിശ്വാസമാണ് നഷ്ടപ്പെടുത്തിയിരിക്കുന്നതെന്ന് ഫയാദ് അഹമ്മദ് പറഞ്ഞു.

MK Stalin


ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് രാജ്യസഭയ്ക്കുളളില്‍ നിന്നും കറുത്ത തുണി കയ്യില്‍ ചുറ്റിയിറങ്ങി പിഡിപി എംപി ഫയാദ് അഹമ്മദ് മിര്‍. തന്റെ വസത്രം വലിച്ചുകീറിയ ശേഷമായിരുന്നു ഇദ്ദേഹം കയ്യില്‍ കറുത്ത തുണി ചുറ്റിയത്. ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബില്ലവതരിപ്പിക്കുന്നതിനിടെ ഭരണഘടന കീറി പ്രതിഷേധിക്കാന്‍ ശ്രമിച്ച പിഡിപി എംപിമാരെ രാജ്യസഭാധ്യക്ഷന്‍ എം വെങ്കയ്യാ നായിഡു സഭയില്‍ നിന്നും പുറത്താക്കിയിരുന്നു.

ജമ്മു കാശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി പിന്‍വലിക്കാനും സംസ്ഥാനത്തെ വിഭജിക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്ത് വന്നു. ജമ്മുകാശ്മീര്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ പിന്തുണക്കുന്നെന്നും സമാധാനവും വികസനവും സംസ്ഥാനത്ത് കൊണ്ടുവരാന്‍ ഇതുകൊണ്ട് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചത്. ബിഎസ്പിയും ബില്ലിന് പിന്തുണ നല്‍കിയിട്ടുണ്ട്.

English summary
DMK president MK Stalin's comment about Kashmir issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X