കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ ആശുപത്രിയില്‍; ഓപ്പറേഷന്‍ അപ്പോളോയില്‍, ആശങ്കയോടെ പ്രവര്‍ത്തകര്‍

Google Oneindia Malayalam News

ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ആശുപത്രിയില്‍. വ്യാഴാഴ്ച പുലര്‍ച്ചെ അദ്ദേഹത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 65കാരനായ സ്റ്റാലിന്‍ അര്‍ധരാത്രി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയായിരുന്നു. അടുത്തിടെയാണ് സ്റ്റാലിന്‍ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്.

ആശുപത്രിയിലായ വിവരം അറിഞ്ഞതോടെ ഡിഎംകെ പ്രവര്‍ത്തകര്‍ ആശങ്കയിലായിട്ടുണ്ട്. പലരും ആശുപത്രിക്ക് പുറത്ത് എത്തി. ആശങ്കപ്പെടേണ്ടതില്ല എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഡിഎംകെ നേതാക്കളും പ്രവര്‍ത്തകരോട് ആശ്വാസ വാക്കുകള്‍ പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ....

മൈനര്‍ ശസ്ത്രക്രിയ

മൈനര്‍ ശസ്ത്രക്രിയ

മൈനര്‍ ശസ്ത്രക്രിയക്ക് വേണ്ടിയാണ് സ്റ്റാലിന്‍ ആശുപത്രിയിലെത്തിയതെന്ന് അധികൃതര്‍ പറയുന്നു. അര്‍ധരാത്രി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയായിരുന്നു. പിന്നീടാണ് അപ്പോളോയില്‍ എത്തിച്ചത്. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം അദ്ദേഹത്തെ പരിശോധിച്ചു. ആശങ്കപ്പെടാനില്ലെന്ന് അവര്‍ അറിയിച്ചു.

 വലതു തുടയില്‍ മുഴ

വലതു തുടയില്‍ മുഴ

വലതു തുടയില്‍ മുഴയുണ്ട്. കാലില്‍ നീര്‍ കെട്ടിയതാണ് പ്രശ്‌നം. ഈ മുഴ എടുത്തു മാറ്റാന്‍ വേണ്ടിയാണ് ശസ്ത്രക്രിയ വേണ്ടി വന്നത്. അദ്ദേഹത്തിന് മറ്റു ആരോഗ്യ പ്രസ്‌നങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഡിഎംകെ പ്രവര്‍ത്തകര്‍ ആശങ്കയിലായിട്ടുണ്ട്. അവര്‍ ആശുപത്രിക്ക് മുന്നിലെത്തി. നേതാക്കള്‍ അവരെ ആശ്വസിപ്പിച്ചു.

പാര്‍ട്ടി വിശദീകരണം

പാര്‍ട്ടി വിശദീകരണം

ആശങ്കപ്പെടാനില്ലെന്ന് ഡിഎംകെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിആര്‍ ബാലു പറഞ്ഞു. വീട്ടില്‍വച്ച് രാത്രി 11.45നാണ് സ്റ്റാലിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. വേഗത്തില്‍ അപ്പോളോയില്‍ എത്തിച്ചു. ഭയപ്പെടാന്‍ ഒന്നുമില്ല. പതിവായി ചെയ്യേണ്ട വൈദ്യപരിശോധന പാര്‍ട്ടി തിരക്കു കാരണം സ്റ്റാലിന്‍ നടത്തിയിരുന്നില്ലെന്നു ബാലു അറിയിച്ചു.

വിശ്രമം നിര്‍ദേശിച്ചു

വിശ്രമം നിര്‍ദേശിച്ചു

കഴിഞ്ഞ രണ്ടു മാസമായി വൈദ്യ പരിശോധന നടത്തിയിട്ട്. പാര്‍ട്ടിയിലെ ചില മാറ്റങ്ങളും തിരക്കുകളും കാരണം ആശുപത്രിയില്‍ പോകാന്‍ സാധിച്ചിരുന്നില്ല. വിദഗ്ധ ഡോക്ടര്‍മാര്‍ സ്റ്റാലിനെ പരിശോധിച്ചു. യാതൊരു കുഴപ്പവുമില്ല. രണ്ടുദിവസം വിശ്രമിച്ചാല്‍ മതിയെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും ബാലു വിശദീകരിച്ചു.

 സ്റ്റാലിന് വൃക്ക തകരാറെന്ന് പ്രചാരണം

സ്റ്റാലിന് വൃക്ക തകരാറെന്ന് പ്രചാരണം

സ്റ്റാലിന് വൃക്ക തകരാണ്ടെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നത്. അടിയന്തര ശസ്ത്രക്രിയ വേണ്ടി വരുമെന്നും പ്രചാരണമുണ്ടായി. ഇതാണ് പ്രവര്‍ത്തകര്‍ ആശങ്കയിലാകാന്‍ കാരണം. കഴിഞ്ഞ മാസം 28നാണ് സ്റ്റാലിന്‍ ഡിഎംകെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. പിതാവ് കരുണാനിധിയുടെ വിയോഗത്തെ തുടര്‍ന്നായിരുന്നു ഇത്. ഓഗസ്റ്റ് ഏഴിനാണ് കരുണാനിധി അന്തരിച്ചത്.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്; മധ്യപ്രദേശിലും ഛത്തീസ്ഗഡിലും, പ്രമുഖനെ ജയിലിലടച്ചുകോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്; മധ്യപ്രദേശിലും ഛത്തീസ്ഗഡിലും, പ്രമുഖനെ ജയിലിലടച്ചു

English summary
DMK president Stalin undergoes minor surgery, to be discharged today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X