കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതി നിയമം കീറെയിറഞ്ഞു; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍! തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം

Google Oneindia Malayalam News

Recommended Video

cmsvideo
DMK protests against CAB, Udhayanidhi Stalin detained | Oneindia Malayalam

ചെന്നൈ: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത പ്രതിഷേധമാണ് നടക്കുന്നത്. അസം, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളില്‍ നിരോധനാജ്ഞയേയും മറികടന്നാണ് ജനം തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അസമില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ സൈന്യത്തിന്‍റെ വെടിവെയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ തമിഴ്നാട്ടിലും നിയമത്തിനെതിരെ ജനം രംഗത്തിറങ്ങിയിരിക്കുകയാണ്. നിയമം കീറിയെറിഞ്ഞ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തു. വിശദാംശങ്ങളിലേക്ക്

തമിഴ്നാട്ടിലും പ്രതിഷേധം

തമിഴ്നാട്ടിലും പ്രതിഷേധം

ഡിഎംകെയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. സെയ്താപെട്ടിലായിരുന്നു ഡിഎംകെ അധ്യക്ഷനായ ​എംകെ സ്റ്റാലിന്‍റെ മകനും പാര്‍ട്ടിയുടെ യുവ നേതാവും നടനുമായ ഉദയനിധി സ്റ്റാലിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്. 600 ഓളം പേര്‍ പ്രതിഷേധത്തില്‍ അണിനിരന്നു.

600 ഓളം പേര്‍ പ്രതിഷേധിച്ചു

600 ഓളം പേര്‍ പ്രതിഷേധിച്ചു

പ്രതിഷേധത്തിനിടെ ഉദയനിധി നിയമം കീറിയെറിയുകയായിരുന്നു. തുടര്‍ന്ന് ഉധയനിധിയെ പോലീസ് അറസ്റ്റ് ചെയ്തു. സേലത്ത് പ്രതിഷേധിച്ച നൂറോളം പേരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം നിയമത്തിനെതിരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

സംസ്ഥാന വ്യാപക പ്രതിഷേധം

സംസ്ഥാന വ്യാപക പ്രതിഷേധം

നിയമം ന്യൂനപക്ഷങ്ങള്‍ക്കും ശ്രീലങ്കയില്‍ നിന്നെത്തിയ തമിഴര്‍ക്കുമെതിരാണെന്ന് ഉദയനിധി പറഞ്ഞു. നിയമം പിന്‍വലിക്കും വരെ തമിഴ്നാട്ടില്‍ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമത്തെ പിന്തുണച്ച എഐഎഡിഎംകെയുടെ നടപടിക്കെതിരെ സ്റ്റാലിന്‍ നേരത്തേ രംഗത്തെത്തിയിരുന്നു.പാര്‍ട്ടിയുടെ നിലപാടിനെതിരെ 17 ന് സംസ്ഥാനത്ത് ഉടനീളം പ്രതിപക്ഷം പ്രതിഷേധം നടത്തുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു.

ശ്രീലങ്കന്‍ തമിഴര്‍ പുറത്ത്

ശ്രീലങ്കന്‍ തമിഴര്‍ പുറത്ത്

ശ്രീലങ്കന്‍ തമിഴരേയും മുസ്ലീങ്ങളേയും നിയമത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമായിരിക്കുന്നത്.ശ്രീലങ്കയില്‍ ആഭ്യന്തര യുദ്ധം ശക്തമായ 1980 കളിലാണ് അവിടുത്തെ തമിഴ്വംശജര്‍ ഇവിടുത്തേക്ക് കുടിയേറിയത്.

മൂന്ന് ലക്ഷത്തോളം പേര്‍

മൂന്ന് ലക്ഷത്തോളം പേര്‍

പുതിയ നിയമ പ്രകാരം പാകിസ്താന്‍, അഫ്ഗാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയ മുസ്ലിങ്ങളല്ലാത്ത ആറ് മതക്കാര്‍ക്ക് പൗരത്വം ലഭിക്കും. ഹിന്ദു, പാഴ്സി, ക്രിസ്ത്യന്‍, സിഖ്, ജൈന, ബുദ്ധ മതര്‍ക്കാണ് പൗരത്വം ലഭിക്കുക. ശ്രീലങ്കയില്‍ നിന്നും എത്തിയവരില്‍ 90 ശതമാനവും ഹിന്ദുക്കളാണെങ്കിലും ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കില്ല.

അഭയാര്‍ത്ഥികള്‍

അഭയാര്‍ത്ഥികള്‍

മൂന്ന് ലക്ഷത്തോളം അഭയാര്‍ത്ഥികളാണ് ഇപ്പോള്‍ തമിഴ്നാട്ടില്‍ ഉളളതെന്നാണ് കണക്കാക്കപ്പെടുന്നത്. ശ്രീലങ്കന്‍ തമിഴരെ ഉള്‍ക്കൊള്ളാത്ത നിയമത്തിനെതിരെ മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ള നിരവധി നേരത്തെ രംഗത്തെത്തിയിരുന്നു.

മാപ്പ് പറയില്ല, 'റേപ് ക്യാപിറ്റല്‍' എന്ന് പറഞ്ഞത് മോദി.. വീഡിയോ പങ്കുവെച്ച് രാഹുല്‍ ഗാന്ധിമാപ്പ് പറയില്ല, 'റേപ് ക്യാപിറ്റല്‍' എന്ന് പറഞ്ഞത് മോദി.. വീഡിയോ പങ്കുവെച്ച് രാഹുല്‍ ഗാന്ധി

 ബ്രിട്ടനില്‍ വോട്ട് ചെയ്ത് സിന്ധു ജോയ്; കള്ളവോട്ടല്ല; നല്ല ഒന്നാന്തരം ഒറിജിനൽ വോട്ട്!! ബ്രിട്ടനില്‍ വോട്ട് ചെയ്ത് സിന്ധു ജോയ്; കള്ളവോട്ടല്ല; നല്ല ഒന്നാന്തരം ഒറിജിനൽ വോട്ട്!!

English summary
DMK protests against CAB, Udhayanidhi Stalin detained
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X