കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍മോഹന്‍ സിംഗ് തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയില്‍ എത്തില്ല! മറ്റൊരു സാധ്യതയുമായി കോണ്‍ഗ്രസ്

  • By
Google Oneindia Malayalam News

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ഡിഎംകെയുമായി സഖ്യത്തിലായിരുന്നു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടത്ത്. ഡിഎംകെ 23 സീറ്റുകള്‍ നേടിയപ്പോള്‍ 8 സീറ്റുകളില്‍ കോണ്‍ഗ്രസും വിജയിച്ചു. ഒറ്റയ്ക്ക് തന്നെ കൂറ്റന്‍ വിജയം നേടാനായതിന്‍റെ ആത്മവിശ്വാസം ഡിഎംകെയ്ക്ക് ഉണ്ട്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നാണ് ഡിഎംകെയിലെ ഒരു വിഭാഗം നേതാക്കളുടെ ആവശ്യം.

<strong>4 ലക്ഷം അംഗങ്ങളെ ചേര്‍ക്കണമെന്ന് അമിത് ഷാ, കേരളത്തില്‍ കുറുക്കുവഴി തേടി നേതാക്കള്‍</strong>4 ലക്ഷം അംഗങ്ങളെ ചേര്‍ക്കണമെന്ന് അമിത് ഷാ, കേരളത്തില്‍ കുറുക്കുവഴി തേടി നേതാക്കള്‍

ഇതിനിടെയാണ് തമിഴ്നാട്ടില്‍ നിന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ രാജ്യസഭയിലേക്ക് എത്തിക്കണമെന്ന ആവശ്യവുമായി ഡിഎംകെ നേതൃത്വത്തെ കോണ്‍ഗ്രസ് സമീപിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്‍റെ ആവശ്യത്തോട് സ്റ്റാലിന്‍ മുഖം തിരിച്ചിരിക്കുകയാണെന്നാണ് വിവരം. ഇതോടെ മറ്റൊരു സാധ്യതയാണ് മന്‍മോഹന്‍ സിംഗിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ് തേടുന്നത്.

 കാലാവധി തീര്‍ന്നു

കാലാവധി തീര്‍ന്നു

ഈ മാസം 14 നാണ് മന്‍മോഹന്‍ സിംഗിന്‍റെ രാജ്യസഭ കാലാവധി അവസാനിച്ചത്.1991 മുതൽ അസമിൽ നിന്നുള്ള രാജ്യസഭാ എംപിയാണ് മൻമോഹൻ സിംഗ്. എന്നാല്‍ ഇത്തവണയും മന്‍മോഹനെ വിജയിപ്പിക്കാനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിന് അസം നിയമസഭയില്‍ ഇല്ല. 43 അംഗങ്ങളുടെ പിന്തുണയുണ്ടായാലേ ഇവിടെ വിജയിക്കാന്‍ സാധിക്കൂ. നിലവില്‍ 25 എംഎല്‍എമാരാണ് കോണ്‍ഗ്രസിന് ഇവിടെ ഉള്ളത്.

 ഡിഎംകെ നേതൃത്വത്തോട്

ഡിഎംകെ നേതൃത്വത്തോട്

മധ്യപ്രദേശ് കര്‍ണാടക, ഛത്തീസ്ഗഡ് , പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ആവശ്യത്തിന് പിന്തുണ ഉണ്ടെങ്കിലും ഇവിടെയൊന്നും രാജ്യസഭ സീറ്റുകള്‍ ഒഴിവുണ്ടായിരുന്നില്ല. ഇതോടെയാണ് ഡിഎംകെ നേതൃത്വത്തിന് മുന്‍പില്‍ കോണ്‍ഗ്രസ് തങ്ങളുടെ ആവശ്യം ഉന്നയിച്ചത്. നിലവില്‍ തമിഴ്നാട്ടില്‍ 101 അംഗങ്ങളാണ് ഡിഎംകെയ്ക്ക് നിയമസഭയില്‍ ഉള്ളത്. മൂന്ന് പേരെ നിയമസഭയിലേക്ക് അയക്കാനാണ് ഡിഎംകെയ്ക്ക് സാധിക്കുക. ഒരു സീറ്റ് എംഡിഎംകെ തലവന്‍ വൈകോയ്ക്ക് നല്‍കാമെന്ന് ഡിഎംകെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വാഗ്ദാനം ചെയ്തതാണ്.

 തള്ളി നേതൃത്വം?

തള്ളി നേതൃത്വം?

ഒറ്റയ്ക്ക് വലിയ ഭൂരിപക്ഷം നേടിയ ഡിഎംകെ എന്തിന് കോണ്‍ഗ്രസിന് ഒരു സീറ്റ് നല്‍കണമെന്ന ചോദ്യമാണ് ഡിഎംകെ നേതാക്കള്‍ ഉയര്‍ത്തിയത്. കോണ്‍ഗ്രസിന് ഒരു സീറ്റ് കൂടി നല്‍കിയാല്‍ ഡിഎംകെയുടെ കൈയ്യില്‍ അവശേഷിക്കുന്നത് ഒരു സീറ്റ് മാത്രമായിരിക്കും. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്‍റെ ആവശ്യം ഡിഎംകെ നേതൃത്വം തള്ളുകയായിരുന്നുവെന്നാണ് വിവരം.

 മറ്റൊരു സാധ്യത

മറ്റൊരു സാധ്യത

ഇതോടെ മന്‍മോഹന്‍ സിംഗിനെ രാജസ്ഥാനില്‍ നിന്നും മത്സരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭ എംപിയായ മദന്‍ ലാല്‍ സൈനിയുടെ മരണത്തോടെ വന്ന ഒഴിവിലേക്കാണ് മന്‍മോഹന്‍ സിംഗിനെ കോണ്‍ഗ്രസ് പരിഗണിക്കുന്നത്. തിങ്കളാഴ്ചയാണ് സൈനി മരണപ്പെട്ടത്.

 എളുപ്പമാകും

എളുപ്പമാകും

2018 ഏപ്രിലിലാണ് സൈനി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2024 ഏപ്രിലിലാണ് കാലാവധി അവസാനിക്കുന്നത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഭരിക്കുന്നത് എന്നത് കൊണ്ട് തന്നെ മന്‍മോഹന്‍ സിംഗിനെ ഇവിടെ മത്സരിപ്പിച്ചാലും ജയിപ്പിക്കുന്നത് കോണ്‍ഗ്രസിന് എളുപ്പമായിരിക്കും. അതേസമയം ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും നടത്തിയിട്ടില്ല.

<strong>വി മുരളീധരന് ശേഷം കേന്ദ്രമന്ത്രിയാകാൻ എപി അബ്ദുളളക്കുട്ടി? കേരളത്തിന് മോദിയുടെ രണ്ടാം സർപ്രൈസ്</strong>വി മുരളീധരന് ശേഷം കേന്ദ്രമന്ത്രിയാകാൻ എപി അബ്ദുളളക്കുട്ടി? കേരളത്തിന് മോദിയുടെ രണ്ടാം സർപ്രൈസ്

<strong>ബിനോയി കോടിയേരിക്കെതിരെ പരാതി; യുവതിയുടെ രഹസ്യമൊഴിയെടുക്കും; വ്യാഴാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ല</strong>ബിനോയി കോടിയേരിക്കെതിരെ പരാതി; യുവതിയുടെ രഹസ്യമൊഴിയെടുക്കും; വ്യാഴാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ല

English summary
DMK rejects congress request? makes another plan for Manmohan Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X