ഡിഎംകെ: രാജയ്ക്ക് സീറ്റുണ്ട്, അഴഗിരിക്കില്ല
ചെന്നൈ: ടു ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ പെട്ട് മന്ത്രിസ്ഥാനം നഷ്ടമായ എ രാജയെ ഉള്‍പ്പെടുത്തി ഡി എം കെ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. മുന്‍ കേന്ദ്രമന്ത്രിമാരായ ടി ആര്‍ ബാലു, ദയാനിധി മാരന്‍, എ രാജ, ജഗത്രാക്ഷകന്‍, എസ് ഗാന്ധിസെല്‍വന്‍ തുടങ്ങിയവരും പട്ടികയിലുണ്ട്.
ദ്രാവിഡ മുന്നേറ്റ കഴകം പ്രസിഡണ്ട് എം കരുണാനിധിയാണ് ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ടത്. കരുണാനിധിയുമായി തെറ്റി പാര്‍ട്ടിക്ക് പുറത്തായ മകന്‍ അഴഗിരിയെ മത്സരിപ്പിക്കുന്ന കാര്യം ഡി എം കെ പരിഗണിച്ചുപോലുമില്ല. എട്ട് സിറ്റിംഗ് എം എല്‍ എമാര്‍ പട്ടികയിലുണ്ട്.

വിവാദമായ ടു ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ പെട്ടാണ് എ രാജയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം നഷ്ടമായത്. രാജ മാത്രമല്ല ദയാനിധി മാരനും അഴിമതി ആരോപമണങ്ങളില്‍ പെട്ടിട്ടുണ്ട്. സണ്‍ ടി വിക്ക് വേണ്ടി ഹൈ സ്പീഡ് ടെലഫോണ്‍ കേബിളുകള്‍ അനുവദിച്ചു എന്നാണ് മാരന് എതിരായ ആരോപണം. ദയാനിധി മാരന്‍ ചെന്നൈ സെന്‍ട്രലിലും രാജ നീലിഗിരിയിലും തന്നെയാണ് മത്സരിക്കുക.
ഡി എം കെ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി കെ എസ് ഇളങ്കോവന്‍ ചെന്നൈ സൗത്തിലും ഗിരിരാജന്‍ ചെന്നൈ നോര്‍ത്തിലും മത്സരിക്കും. കേന്ദ്രത്തില്‍ മതേതര - ജനാധിപത്യ മുന്നണി നിലവില്‍ വരണം എന്നാണ് ഡി എം കെയുടെ ആഗ്രഹം. സി പി ഐ ഡി എം കെ യോട് സഹകരിക്കാന്‍ ആഗ്രഹിക്കുന്നതായി വാര്‍ത്തകള്‍ കണ്ടിരുന്നു എന്നും എന്നാല്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല എന്നും കരുണാനിധി പറഞ്ഞു.












Click it and Unblock the Notifications