കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുന്നതായി ഡിഎംകെ
ചെന്നൈ: 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്ന് ഡിഎംകെ. ശ്രീലങ്കന്‍ തമിഴരുടെ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകളാണ് കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിയ്ക്കാന്‍ കാരണം. ഡിസംബര്‍ 15 ഞായറാഴ്ച ചെന്നൈയില്‍ ചേര്‍ന്ന യോഗത്തിലാണ് ഡിഎംകെ നേതാവ് എം കരുണാനിധി ഇക്കാര്യം പറഞ്ഞത്.
പാര്‍ട്ടിയ്ക്കുള്ളില്‍ കോണ്‍ഗ്രസ് വിരുദ്ധ വികാരം ശക്തമായിരുന്നു. കോണ്‍ഗ്രസുമായി ബന്ധം അവാസനിപ്പിച്ച് ഡിഎംകെ ബിജെപിയെ പിന്തുണയ്ക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിയ്ക്കാന്‍ കരുണാനിധി തയ്യാറായില്ല. ഏത് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കണമെന്ന് തീരുമാനിയ്ക്കാന്‍ ഒരു പ്രത്യേക കമ്മിറ്റിയ്ക്കും ഡിഎംകെ രൂപം നല്‍കിയിട്ടുണ്ട്.

എബി വാജ്‌പേയിയെപ്പോലുള്ള നേതാക്കള്‍ ബിജെപിയുടെ നേതൃസ്ഥാനത്തുണ്ടായിരുന്നെങ്കില്‍ പാര്‍ട്ടിയുമായി വളരെയെളുപ്പം ഡിഎംക ബന്ധം സ്ഥാപിയ്ക്കുമായിരുന്നു എന്ന് ചില നേതാക്കള്‍ പറഞ്ഞു. ശ്രീലങ്കന്‍ തമിഴരുടെ പ്രശ്‌നം,ടു ജി കേസ് എന്നിവയിലെല്ലാം കോണ്‍ഗ്രസെടുത്ത നിലാപാടുകള്‍ ഡിഎംകെയെ കോണ്‍ഗ്രസില്‍ നിന്ന് അകറ്റിയിരുന്നു.
രാജയ്‌ക്കെതിരായ ജെപിസി റിപ്പോര്‍ട്ടിന് പ്രധാനമന്ത്രി ക്ളീന്‍ ചിറ്റ് നല്‍കിയതും കരുണാനിധിയെ ചൊടിപ്പിച്ചിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ പിന്തുണ ആര്‍ക്കാണെന്ന് കാത്തിരുന്നു കാണാം.












Click it and Unblock the Notifications