ദ്രാവിഡ നാട് നടപ്പാക്കണം... ആശയത്തെ സ്വാഗതം ചെയ്ത് എംകെ സ്റ്റാലിന്‍!!
ചെന്നൈ: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് ദ്രാവിഡ നാട് എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കണമെന്ന ആവശ്യവമുമായി ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍. അത്തരം ഒരു സങ്കല്‍പ്പം ഉരുത്തിരിഞ്ഞാല്‍ അതിനെ പൂര്‍ണ മനസ്സോടെ സ്വാഗതം ചെയ്യുന്നെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. ഈറോഡില്‍ നടന്ന വാര്‍ത്താ സമ്മേള്ളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ബിജെപിയുമായുള്ള ബന്ധം തെലുങ്ക് ദേശം പാര്‍ട്ടിയും അവസാനിപ്പിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് സ്റ്റാലിന്‍റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. കേരളം, തമിഴ്നാട്, ആന്ദ്രപ്രദേശ് ,തെലുങ്കാന, കര്‍ണാടക എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും ചേര്‍ത്ത് ദ്രാവിഡനാട് രൂപീകരിക്കുന്നതാണ് തന്‍റെ സ്വപ്നമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
ഒറ്റ ഇന്ത്യ എന്ന ആശയം ഒരിക്കലും നടപ്പാക്കാന്‍ കഴിയില്ല. മോദി സര്‍ക്കാരിന് കീഴില്‍ ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ക്ക് ഇതുവരെ ഒരു ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. നാനാത്വത്തില്‍ ഏകത്വം തന്നെയാണ് തങ്ങള്‍ വിശ്വസിക്കുന്നത്. അതില്‍ അഭിമാനം കൊള്ളുന്നുവെന്നും ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവനും വ്യക്തമാക്കി. ഉത്തരേന്ത്യന്‍ ആര്യമാരുടെ സംസ്കാരത്തില്‍ നിന്ന് വ്യത്യസ്തമാണ് ദ്രാവിഡ ആശയം.പെരിയാര്‍ ഇവി രാമസ്വാമി മുന്നോട്ട് വെച്ച ഈ ആശത്തിലാണ് തമിഴ്നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയം ഉടലെടുത്തത്.













Click it and Unblock the Notifications