കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റാലിന്‍ അറസ്റ്റില്‍!! നീക്കം നിരാഹാര സമരത്തിനിടെ, തണുക്കാന്‍ കൂട്ടാക്കാതെ ഡിഎംകെ പ്രതിഷേധം

മറീന ബീച്ചില്‍ നിരാഹാരമിരിക്കാന്‍ അനുമതി നല്‍കാനാവില്ലെന്ന് ആരോപിച്ചായിരുന്നു പൊലീസ് അറസ്റ്റ്

Google Oneindia Malayalam News

ചെന്നൈ: മണിക്കൂറുകള്‍ നീണ്ടുനിന്ന നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ എടപ്പാടി പളനിസാമി വിശ്വാസ വോട്ടില്‍ കരുത്തു തെളിയിച്ചിട്ടും ഡിഎംകെ പ്രതിഷേധങ്ങള്‍ക്ക് ശമനമായില്ല. വിശ്വാസ വോട്ടെടുപ്പിനിടെ നിയമസഭയില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച് നിരാഹാര സമരം ആരംഭിച്ച പ്രതിപക്ഷ നേതാവും വര്‍ക്കിംഗ് പ്രസിഡന്റുമായ എംകെ സ്റ്റാലിനെ അറസ്റ്റ് ചെയ്ത് നീക്കി. സ്റ്റാലിനൊപ്പം നിരാഹാരമിരുന്ന ഡിഎംകെ എംഎല്‍എമാരെയെും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.

മറീന ബീച്ചില്‍ നിരാഹാരമിരിക്കാന്‍ അനുമതി നല്‍കാനാവില്ലെന്ന് ആരോപിച്ചായിരുന്നു പൊലീസ് ഡിഎംകെ സംഘത്തെ അറസ്റ്റ് ചെയ്ത് നീക്കിയത്. വിശ്വാസ വോട്ടെടുപ്പിന് ശേഷം സഭയില്‍ നിന്ന് പുറത്തുവന്ന സ്റ്റാലിനും ഡിഎംകെ എംഎല്‍എമാരും രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് സഭയിലെ സംഭവങ്ങള്‍ വിശദീകരിച്ച ശേഷമാണ് മറീനയില്‍ നിരാഹാര സമരം ആരംഭിച്ചത്.

ആവശ്യങ്ങളെല്ലാം തള്ളി

ആവശ്യങ്ങളെല്ലാം തള്ളി

വിശ്വാസ വോട്ട് രേഖപ്പെടുത്താന്‍ രഹസ്യ ബാലറ്റ് വേണമെന്നും, തിരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവയ്ക്കണമെന്നുമുള്ള ഡിഎംകെ എംഎല്‍എമാരുടെ ആവശ്യം തള്ളിയ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് എങ്ങനെയെന്ന് തനിക്കറിയാമെന്നും ഭരണപക്ഷമോ പ്രതിപക്ഷമോ പഠിപ്പിക്കേണ്ടതില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.

സഭയില്‍ നിന്ന് പുറത്താക്കി

സഭയില്‍ നിന്ന് പുറത്താക്കി

ഡിഎംകെ പ്രതിഷേധം അതിരുകടന്നതിനെ തുടര്‍ന്ന് സ്പീക്കരുടെ നിര്‍ദേശ പ്രകാരം സഭയില്‍ കുത്തിയിരുന്ന് പ്രതിഷേിധിക്കുകയായിരുന്ന സ്റ്റാലിനെയും എംഎല്‍എമാരെയും ബലം പ്രയോഗിച്ച് പുറത്താക്കുകയായിരുന്നു. കീറിയ വസ്ത്രങ്ങളുമായി ജനക്കൂട്ടത്തിനിടയിലേയ്ക്ക് നീങ്ങുകയായിരുന്ന സ്റ്റാലിനെ പൊലീസ് തടയുകയായിരുന്നു. എന്നാല്‍ പിന്നീട് സ്റ്റാലിന്‍ രാജ് ഭവനിലേയ്ക്ക് തിരിയ്ക്കുകയായിരുന്നു.

ആരോപണം സ്പീക്കര്‍ക്കെതിരെ

ആരോപണം സ്പീക്കര്‍ക്കെതിരെ

നിയമസഭയിലുണ്ടായ സംഘര്‍ഷത്തിനിടെ ഡിഎംകെ എംഎല്‍എമാര്‍ സ്പീക്കറെ ആക്രമിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നും സ്പീക്കര്‍ സ്വയം വസ്ത്രങ്ങള്‍ വലിച്ചു കീറുകയായിരുന്നുവെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. എംഎല്‍എമാരെ സ്പീക്കര്‍ അനാവശ്യമായി കുറ്റം പറയുകയാണെന്നും സ്റ്റാലിന്‍ ആരോപിയ്ക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥരാണ് തന്റെ വസ്ത്രം വലിച്ചുകീറിയതെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാണിക്കുന്നു.

ഭരണം കയ്യാളാന്‍ ഒരു കൈ

ഭരണം കയ്യാളാന്‍ ഒരു കൈ

ശനിയാഴ്ച നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പളനിസാമി ഭൂരിപക്ഷം തെളിയിച്ചെങ്കിലും തമിഴ്‌നാട്ടില്‍ ശശികലയ്ക്ക് എതിരെ പൊതുജനപ്രതിഷേധമുണ്ടെന്ന കാര്യം വ്യക്തമാണ്. ഈ സാഹചര്യത്തില്‍ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന ഡിഎംകെയെ പുനരുജ്ജീവിപ്പിക്കാന്‍ സ്റ്റാലിന്റെ മുമ്പിലുള്ള വഴി ഫലപ്രദമായി ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് തമിഴ് രാഷ്ട്രീയം നല്‍കുന്ന സൂചചനകള്‍.

English summary
DMK’s MK Stalin arrives at Marina Beach, to go on protest fast near Gandhi Statues along with evicted MLAs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X