കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാമക്ഷേത്രത്തിന് കഠിനാധ്വാനം ചെയ്ത് മോദി'; മുതിര്‍ന്ന നേതാവിനെതിരെ നടപടിയുമായി ഡിഎംകെ

Google Oneindia Malayalam News

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയ നേതാവിനെതിരെ കര്‍ശന നടപടിയുമായി ഡിഎംകെ. പാര്‍ട്ടി എംഎല്‍എയും എക്‌സിക്യുട്ടീവ് അംഗവുമായ കുക സെല്‍വത്തെയാണ് സസ്‌പെന്റ് ചെയ്തത്. പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വ്യക്തമാക്കണമെന്ന് നോട്ടീസ് നല്‍കുകയും ചെയ്തു.

അതേസമയം, കുക സെല്‍വം ഡിഎംകെയില്‍ വഹിച്ചിരുന്ന എല്ലാ പദവികളില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ അറിയിച്ചു. സെല്‍വം ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

സെല്‍വം ദില്ലിയിലെത്തി ബിജെപി നേതാക്കളെ കണ്ടു

സെല്‍വം ദില്ലിയിലെത്തി ബിജെപി നേതാക്കളെ കണ്ടു

കുക സെല്‍വം ചൊവ്വാഴ്ച ദില്ലിയിലെത്തി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ കണ്ടിരുന്നു. ഈ വേളയിലാണ് അദ്ദേഹം നരേന്ദ്ര മോദിയെ പുകഴ്ത്തിയത്. രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ടി കഠിനാധ്വാനം ചെയ്ത നരേന്ദ്ര മോദിക്ക് എല്ലാ ആശംസകളും എന്നാണ് കുക സെല്‍വം പറഞ്ഞത്.

നടപടിയുമായി ഡിഎംകെ

നടപടിയുമായി ഡിഎംകെ

സെല്‍വം പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചുവെന്ന് സ്റ്റാലിന്‍ പറഞ്ഞു. തൊട്ടുപിന്നാലെയാണ് നടപടി സ്വീകരിച്ചത്. ഡിഎംകെ ആസ്ഥാനത്തെ ഓഫീസ് സെക്രട്ടറി കൂടിയാണ് കുക സെല്‍വം. തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്.

മികച്ച ഭരണം

മികച്ച ഭരണം

നരേന്ദ്ര മോദിയുടെത് മികച്ച ഭരണമാണെന്നും സെല്‍വം അഭിപ്രായപ്പെട്ടിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പല കാര്യങ്ങളിലും വിയോജിക്കുകയും ഭരണപരാജയങ്ങള്‍ ഡിഎംകെ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നതിനിടെയാണ് പാര്‍ട്ടി എംഎല്‍എ മോദിയെ പുകഴ്ത്തിയത്. ഇത് അച്ചടക്കം ലംഘനമാണെന്നും നേതാവിന് യോജിച്ച നടപടിയല്ലെന്നും ഡിഎംകെ അഭിപ്രായപ്പെടുന്നു.

ബിജെപിയില്‍ ചേരും

ബിജെപിയില്‍ ചേരും

അതേസമയം, കുക സെല്‍വം ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ട്. തന്റെ മണ്ഡലത്തിലെ ചില പദ്ധതികളുമായി ബന്ധപ്പെട്ട് റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിനെ കാണാന്‍ വേണ്ടിയാണ് ദില്ലിയില്‍ പോയതെന്നാണ് സെല്‍വത്തിന്റെ വിശദീകരണം.

രാമേശ്വരത്ത് വികസനം വേണം

രാമേശ്വരത്ത് വികസനം വേണം

താന്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടില്ല. ദില്ലിയില്‍ പോയ വേളയില്‍ ജെപി നദ്ദയെ കണ്ടു. രാമേശ്വരത്ത് വികസന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. രാമനുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ആവശ്യപ്പെട്ടുവെന്നും സെല്‍വം വിശദീകരിച്ചു.

യോഗിയുടെ പേര് മാറ്റി നരേന്ദ്ര മോദി, ട്വിറ്ററില്‍ ട്രെന്റിങ്!! പ്രധാനമന്ത്രിക്ക് അബദ്ധം പറ്റിയതോ?യോഗിയുടെ പേര് മാറ്റി നരേന്ദ്ര മോദി, ട്വിറ്ററില്‍ ട്രെന്റിങ്!! പ്രധാനമന്ത്രിക്ക് അബദ്ധം പറ്റിയതോ?

മുസ്ലിം രാജ്യങ്ങളില്‍ രാമന്‍ വാഴ്ത്തപ്പെടുന്നു... ഇന്ത്യയ്ക്ക് പുറത്തെ രാമനെ കുറിച്ച് മോദിമുസ്ലിം രാജ്യങ്ങളില്‍ രാമന്‍ വാഴ്ത്തപ്പെടുന്നു... ഇന്ത്യയ്ക്ക് പുറത്തെ രാമനെ കുറിച്ച് മോദി

ഹാഗിയ സോഫിയ ഓര്‍മയില്ലേ? ബാബറി മസ്ജിദ് എന്നും പള്ളിയായിരിക്കും- മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്ഹാഗിയ സോഫിയ ഓര്‍മയില്ലേ? ബാബറി മസ്ജിദ് എന്നും പള്ളിയായിരിക്കും- മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

English summary
DMK Suspends Ku Ka Selvam MLA for He Praised Prime Minister Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X