കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെസിആറിന് പിന്നാലെ ഡിഎംകെയുമായി ചന്ദ്രബാബു നായിഡുവിന്റെ ''രഹസ്യ ചർച്ച''; തിരക്കിട്ട നീക്കങ്ങൾ

  • By Desk
Google Oneindia Malayalam News

അമരാവതി: ഡിഎംകെ ട്രഷററും പാര്‍ട്ടി മുതിര്‍ന്ന നേതാവുമായ ദുരൈ മുരുഗന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി മുഖ്യമന്ത്രിയും തെലുങ്കു ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി. സന്ദര്‍ശനം തീര്‍ത്തും സ്വകാര്യമായിരുന്നുവെന്ന് ടിഡിപി വൃത്തങ്ങള്‍ അറിയിച്ചു.

ടിആര്‍എസ് നേതാവ് ചന്ദ്രശേഖര റാവു ഡിഎംകെ നേതാവ് എം കെ സ്റ്റാലിനുമായി ചെന്നൈയില്‍ ഫെഡറല്‍ മുന്നണിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയതിന് തൊട്ടു പിറകെയാണ് കൂടിക്കാഴ്ച.
ടിആര്‍എസ് മുന്നോട്ട് വെച്ച ഫെഡറല്‍ മുന്നണി നിര്‍ദ്ദേശം വിസ്സമ്മതിച്ച ഡിഎംകെയുടെ ദുരൈ മുരുഗന്റെ അപ്രതീക്ഷിത സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയുണ്ട്.

naidu

വെളുക്കാന്‍ തേച്ചത് വെള്ളപ്പാണ്ടായി, ലിപ്സ്റ്റിക്കും നെയിൽ പോളീഷും വരെ'.. പരിഹാസവുമായി ജയശങ്കര്‍ വെളുക്കാന്‍ തേച്ചത് വെള്ളപ്പാണ്ടായി, ലിപ്സ്റ്റിക്കും നെയിൽ പോളീഷും വരെ'.. പരിഹാസവുമായി ജയശങ്കര്‍

കുടുംബത്തോടൊപ്പം എത്തിയ ഡിഎംകെ നേതാവ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചില്ല. ബിജെപി ഇതര പാര്‍ട്ടികളെ ദേശീയതലത്തില്‍ ഒരൊറ്റ വേദിയില്‍ കൊണ്ടു വന്നത് താനാണെന്നാണ് ടിഡിപി നേതാവിന്റെ അവകാശവാദം. മറുവശത്ത് ബിജെപി-കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണി പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ രൂപീകരിക്കാന്‍ റാവുവും ശ്രമിച്ചിരുന്നു.

രണ്ട് രാഷ്ട്രീയ ഗ്രൂപ്പുകളും ഇപ്പോഴും രൂപീകരിച്ചിട്ടില്ലെങ്കിലും ദക്ഷിണേന്ത്യയിലെ രണ്ട് മുഖ്യമന്ത്രിമാര്‍ ഇപ്പോഴും ഇതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ ഡിഎംകെ ട്രഷറര്‍ ടിഡിപി പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യം ഏറെയുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
DMK treasurer Duraimurugan met Andhrapradesh CM Chadrababu naidu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X