• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിജെപിയോട് ഒരു വിട്ടുവീഴ്ചയുമില്ല, നിങ്ങൾക്ക് എന്റെ ഉറപ്പ്; കലൈഞ്ജറുടെ മകനാണ് ഞാന്‍': സ്റ്റാലിന്‍

Google Oneindia Malayalam News

ചെന്നൈ: ബി ജെ പിയോട് ഒരിക്കലും സന്ധി ചെയ്യില്ലെന്നും അവരോടുള്ള നിലപാടില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ എം കെ സ്റ്റാലിന്‍. പ്രമുഖ ദളിത് നേതാവും ഡി എം കെ സഖ്യകക്ഷിയുമായ വിടുതലൈ ചിരുതൈഗല്‍ കച്ചി (വി സി കെ) തലവനുമായ തോല്‍ തിരുമാവളവന്റെ 60-ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍.

രണ്ട് പാര്‍ട്ടികളും തമ്മില്‍ ഒരു ബന്ധവുമില്ലാത്തതിനാല്‍ ഡി എം കെ, ബി ജെ പിയുമായി ചെറിയ ആശയപരമായ വിട്ടുവീഴ്ച പോലും ചെയ്യില്ലെന്ന് എം കെ സ്റ്റാലിന്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ദേശീയ തലസ്ഥാനത്തേക്ക് പോകുന്നത് തമിഴ്‌നാട് മുഖ്യമന്ത്രി എന്ന നിലക്കാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അതിജീവിത അന്ന് സഞ്ചരിച്ച വണ്ടി എന്റെ വണ്ടിയെ പാസ് ചെയ്തിരിക്കാം...പക്ഷെ..'; രഞ്ജു രഞ്ജിമാര്‍ പറയുന്നു'അതിജീവിത അന്ന് സഞ്ചരിച്ച വണ്ടി എന്റെ വണ്ടിയെ പാസ് ചെയ്തിരിക്കാം...പക്ഷെ..'; രഞ്ജു രഞ്ജിമാര്‍ പറയുന്നു

1

ചടങ്ങിനിടെ സ്റ്റാലിന്റെ ദല്‍ഹി സന്ദര്‍ശനത്തെ കുറിച്ച് ഒരു പ്രാസംഗികന്‍ സൂചിപ്പിച്ചതിന് പിന്നാലെയായിരുന്നു സ്റ്റാലിന്റെ പരാമര്‍ശം. ഞാന്‍ കാവടിയാട്ടത്തിന് (ദക്ഷിണേന്ത്യയിലെ ഒരു അനുഷ്ഠാന കല) ഡല്‍ഹിയിലേക്ക് പോകുകയാണോ? ഡല്‍ഹിയില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ ഞാന്‍ കൂപ്പുകൈകളോടെയാണോ പോകുന്നത്? ഇല്ല, ഞാന്‍ കലൈഞ്ജറുടെ മകനാണ്, സ്റ്റാലിന്‍ പറഞ്ഞു.

2

കേന്ദ്രസര്‍ക്കാരില്‍ നിന്ന് നമ്മുടെ ജനങ്ങള്‍ക്ക് ആവശ്യമായ പദ്ധതികള്‍ ലഭ്യമാക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എന്ന നിലയില്‍ ഞാന്‍ ഡല്‍ഹിയിലേക്ക് പോകുകയാണ്. സംസ്ഥാനവും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ബന്ധം ഡി എം കെയും ബി ജെ പിയും തമ്മിലുള്ള ബന്ധമായി തെറ്റിദ്ധരിക്കരുത് എന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു.

3

ബി ജെ പിയുമായുള്ള ചെറിയ വിട്ടുവീഴ്ചകള്‍ പോലും തമിഴ്നാട്ടിലെ സെക്യുലര്‍ പുരോഗമന സഖ്യത്തിന്റെ ബി ജെ പി വിരുദ്ധ നിലപാടിന് മങ്ങലേല്‍പ്പിക്കും എന്ന തിരുമാവളവന്റെ പരാമര്‍ശങ്ങളോട് പ്രതികരിച്ച സ്റ്റാലിന്‍, ഈ ഉപദേശം യഥാര്‍ത്ഥ മനോഭാവത്തിലാണ് സ്വീകരിക്കുന്നതെന്നും ഡി എം കെയും ബി ജെ പിയും തമ്മില്‍ പ്രത്യയശാസ്ത്രപരമായ ബന്ധമില്ലെന്നും വ്യക്തമാക്കി.

4

അതിനാല്‍ തിരുമാവളവന്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ദ്രാവിഡ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രങ്ങളിലും മൂല്യങ്ങളിലും സ്റ്റാലിന്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. ഒരു ചെറിയ പ്രത്യയശാസ്ത്ര വിട്ടുവീഴ്ച പോലും ഞാന്‍ ചെയ്യില്ല, അദ്ദേഹം വ്യക്തമാക്കി. സാമൂഹ്യ പരിഷ്‌കര്‍ത്താവും ദ്രാവിഡ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ പെരിയാറിനെ എതിര്‍ത്തവര്‍ ഇപ്പോള്‍ ഡി എ ംകെയെയും എതിര്‍ക്കുന്നുവെന്നും സ്റ്റാലിന്‍ പരാമര്‍ശിച്ചു.

5

ഇതിനര്‍ത്ഥം ഞങ്ങള്‍ ഇപ്പോഴും ദ്രാവിഡ പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ്. പെരിയാര്‍, സി എന്‍ അണ്ണാദുരൈ (ഡി എം കെ സ്ഥാപകന്‍), കലൈഞ്ജര്‍ എന്നിവരുടെ ദ്രാവിഡ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് തന്റെ സര്‍ക്കാര്‍ നിലവില്‍ വന്നിരിക്കുന്നതെന്നും എം കെ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ അണ്ണാദുരൈയുടെ പാത പിന്തുടരാന്‍ സ്റ്റാലിനോട് തിരുമാവളവന്‍ ആവശ്യപ്പെട്ടിരുന്നു.

തുടര്‍ച്ചയായി അവധിദിനങ്ങള്‍; ഒറ്റദിവസം ഗുരുവായൂരില്‍ വഴിപാട് വഴി ലഭിച്ചത് 75.10 ലക്ഷം രൂപ!തുടര്‍ച്ചയായി അവധിദിനങ്ങള്‍; ഒറ്റദിവസം ഗുരുവായൂരില്‍ വഴിപാട് വഴി ലഭിച്ചത് 75.10 ലക്ഷം രൂപ!

6

അണ്ണാ ദുരൈയും കരുണാനിധിയും തമിഴ്നാട്ടില്‍ 'പെരിയാരിസത്തെ' വളര്‍ത്തിയെടുക്കുകയും പിന്തുടരുകയും ചെയ്യുന്നു. ബി ജെ പിയുമായും ആര്‍ എസ് എസുമായും ഒരു ചെറിയ വിട്ടുവീഴ്ച പോലും ചെയ്യരുതെന്ന് അദ്ദേഹം സ്റ്റാലിനോട് ആഹ്വാനം ചെയ്തു. അണ്ണ പെരിയാരിസത്തെ പരിപോഷിപ്പിച്ചു. കലൈഞ്ജര്‍ പ്രത്യയശാസ്ത്രത്തെ ശക്തിപ്പെടുത്തി.

Recommended Video

cmsvideo
  എന്തിനാടി ചെറിയ ഉടുപ്പ്, ജെറിയെ പഞ്ഞിക്കിട്ട് ഹനാൻ | Hanan Hameed Interview | *Interview
  7

  തമിഴ് രാഷ്ട്രീയം അദ്ദേഹത്തെ ചുറ്റിപ്പറ്റിയാണ്. ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. എല്ലാറ്റിനും മുന്‍പില്‍ പെരിയാറിസ്റ്റ് പ്രത്യയശാസ്ത്രത്തിന് മുന്‍തൂക്കം കൊടുക്കണം. ഇന്ത്യ മുഴുവന്‍ നിങ്ങളെ നോക്കുകയാണ്. എല്ലാവരേയും ഒരുമിച്ച് കൊണ്ടുവന്ന് ഒരു മെഗാ സഖ്യം രൂപീകരിച്ച് നിങ്ങള്‍ ചിന്തിക്കാന്‍ പോലും കഴിയാത്തത് നേടി, ''അദ്ദേഹം പറഞ്ഞു.

  ബാര്‍ബി ഡോളിനെ പോലെ ഉണ്ടല്ലോ..; വീണ്ടും ഞെട്ടിച്ച് റായ് ലക്ഷ്മി, വൈറല്‍ ചിത്രങ്ങള്‍

  English summary
  DMK will not compromise with BJP says Tamil Nadu Chief Minister MK Stalin
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X