കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ ബിജെപി നിലംതൊടില്ല, സ്റ്റാലിന്‍ കൊടുങ്കാറ്റില്‍ അണ്ണാഡിഎംകെ തെറിക്കും, ഡിഎംകെ വരും

Google Oneindia Malayalam News

ദില്ലി; തമിഴ്‌നാട്ടില്‍ ഉപമുഖ്യമന്ത്രി പദമൊക്കെ ആവശ്യപ്പെട്ട് ശക്തി കാണിച്ച് വരികയായിരുന്നു ബിജെപി. എന്നാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ തകര്‍ന്ന് തരിപ്പണമാകുമെന്നാണ് എബിപി സര്‍വേ പറയുന്നത്. ഡിഎംകെ 154 മുതല്‍ 162 സീറ്റ് വരെയാണ് നേടുക. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഈ കൊടുങ്കാറ്റിന്റെ സൂചന ലഭിച്ചിരുന്നു. 41 ശതമാനം വോട്ടാണ് സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെയ്ക്ക് ലഭിക്കുക. ഡിഎംകെ സഖ്യത്തിലായതിനാല്‍ നേട്ടം കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികള്‍ക്കും ലഭിക്കും. നൂറില്‍ താഴെ സീറ്റിലേക്ക് അണ്ണാഡിഎംകെ സഖ്യം വീഴുമെന്ന് സര്‍വേ പ്രവചിക്കുന്നു.

1

അണ്ണാഡിഎംകെ-ബിജെപി സഖഘ്യത്തിന് 58 മുതല്‍ പരമാവധി 66 സീറ്റ് വരെയാണ് ലഭിക്കുക. 28.6 ശതമാനം വോട്ടാണ് ലഭിക്കുക. ജയലളിത ഇല്ലാതെ അണ്ണാഡിഎംകെ നേരിടുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്. വന്‍ തിരിച്ചടി കിട്ടുമെന്ന് ഉറപ്പായിരുന്നു. ജനപ്രിയ പദ്ധതികളുമായി ഭരണം പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതൊന്നും വിജയിക്കില്ലെന്നാണ് വ്യക്തമാകുന്നത്. ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേട്ര കഴകവും കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവും തമിഴ്‌നാട്ടില്‍ ക്ലച്ച് പിടിക്കില്ലെന്നാണ് സര്‍വേ പ്രവചിക്കുന്നത്.

മക്കള്‍ നീതി മയ്യത്തിന് രണ്ട് മുതല്‍ ആറ് സീറ്റ് വരെയാണ് പരമാവധി സര്‍വേ പ്രവചിക്കുന്നത്. എഎംഎംകെയ്ക്ക് ഒന്ന് മുതല്‍ അഞ്ച് സീറ്റും ലഭിച്ചേക്കാം. എംഎന്‍എമ്മിന് 8.3 ശതമാനം വോട്ടും ദിനകരന്റെ പാര്‍ട്ടിക്ക് 6.9 ശതമാനവും വോട്ടും ലഭിച്ചേക്കാം. 2016ല്‍ ജയലളിതയുടെ കരുത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണ അണ്ണാഡിഎംകെ അധികാരത്തിലെത്തിയിരുന്നു. 234ല്‍ 136 സീറ്റ് നേടിയായിരുന്നു കുതിപ്പ്. 43.7 ശതമാനം വോട്ടും നേടിയിരുന്നു. ഡിഎംകെ സഖ്യം വെറും 98 സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസ് ഏറ്റവും മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. 41 സീറ്റില്‍ മത്സരിച്ചപ്പോള്‍ എട്ടെണ്ണത്തിലാണ് വിജയിക്കാന്‍ കഴിഞ്ഞത്.

English summary
dmk will win tamil nadu election predicts abp survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X