ഇന്ദ്രാണി കത്തിച്ച് വലിച്ചെറിഞ്ഞത് ഷീന ബോറയെ തന്നെ, ഡിഎന്‍എ റിപ്പോര്‍ട്ട് പുറത്ത്

മുംബൈ: ഷീന ബോറയുടെ കൊലപാതകത്തിനു പര്യവസാനമാകുന്നു. മഹാരാഷ്ട്രയിലെ റായിഗഡില്‍ നിന്നു കണ്ടെത്തിയ മൃതദേഹം ഷീനയുടേതാണെന്ന് ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ട്. ഇതോടെ ഇന്ദ്രാണി മുഖര്‍ജിയുടെ കുരുക്കു മുറുകുകയാണ്. ഇന്ദ്രാണിയുടെ ഡിഎന്‍എ സാമ്പിളും റായിഗഡില്‍ നിന്നു കണ്ടെത്തിയ മൃതദേഹത്തില്‍ നിന്നു ശേഖരിച്ച സാമ്പുളും പരിശോധിച്ചതിനുശേഷമാണ് സ്ഥിരീകരണം.

കലിനായിലെ ഫോറന്‍സിക് ലാബില്‍ നടന്ന വിദഗ്ധ പരിശോധനാ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. 2010 ഏപ്രില്‍ 23നു ഇന്ദ്രാണിയും രണ്ടാം ഭര്‍ത്താവായ സഞ്ജീവ് ഖന്നയും ചേര്‍ന്നാണ് മകളായ ഷീന ബോറയെ കൊലപ്പെടുത്തുന്നത്. എന്തിനാണ് കൊലപ്പെടുത്തിയതെന്നതിനുള്ള വ്യക്തമായ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. പല വിചിത്രമായ കഥകളായിരുന്നു ഇവയ്ക്കു പിന്നില്‍ വന്നത്.

sheena-bora

ഷീന ബോറ മരിച്ചിട്ടില്ലെന്നു വരെ വാര്‍ത്തകള്‍ വന്നു. ഒടുവില്‍ റായിഗഡില്‍ നിന്നു കണ്ടെത്തിയ മൃതദേഹം ഷീനയുടേതുതന്നെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. അതേസമയം, പ്രതികളായ ഇന്ദ്രാണി മുഖര്‍ജിയെയും ഡ്രൈവര്‍ ശ്യാംവര്‍ റായിയെയും 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

ഇന്ദ്രാണി മുഖര്‍ജിയുടെ രണ്ടാം ഭര്‍ത്താവ് സഞ്ജീവ് ഖന്നയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി മുംബൈ പോലീസ് കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+